ഞാൻ : നമ്മുക്ക് പോകുന്ന വഴിക്കു കഴിക്കാം. ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല.
ഞാനും സുഷമയും വണ്ടിയിൽ കയറി. ഞങ്ങൾ ആദ്യം ഒരു കോഫി ഷോപ്പിലേക്കാണ് പോയത്. എങ്ങും കാമുകി കാമുകന്മാർ ഇരിക്കുമ്പോൾ ഞാൻ ഈ തള്ളയുമായി ഇരിക്കുന്നു. ഞങ്ങൾ കോഫിയും സ്‌നാക്‌സും ഓർഡർ ചെയ്തു.
സുഷമ : നാളെ ഒരു കല്യാണമുണ്ട്. അടുത്ത ബന്ധുക്കൾ ആണ്. അതാ ഇന്ന് സ്പായിൽ പോകാം എന്ന് കരുതിയത്. പിന്നെ ഒരു സാരി വാങ്ങണം.
ഞാൻ : സ്പാ എവിടെയാണ്?
സുഷമ : ഹൈ മാളിൽ… നമ്മുടെ കനകലതയുടെ സ്പാ ആണ്… ചന്ദ്രികയും വരാം എന്ന് പറഞ്ഞിട്ടുണ്ട്… അവൾ അവിടെ മാളിൽ വെയിറ്റ് ചെയ്യും.
ഞാൻ : അതെയോ…
സുഷമ : ശരത്തിനു തിരക്കുണ്ടോ?
ഞാൻ : ഇല്ല… ഞാൻ ഇനി ഫ്രീ ആണ്…
സുഷമ : ശരത് എപ്പോഴും ബിസി ആയിരിക്കുമല്ലോ അതുകൊണ്ട് ചോതിച്ചതാ…
ഞാൻ : വർക്ക് ചെയ്തു ബോർ അടിച്ചു… എങ്ങോട്ടെങ്കിലും ഒന്ന് പോയിട്ട് വന്നാലോ എന്നാലോചിക്കുന്നുണ്ട്… ഇവിടെ എനിക്ക് അതികം ഫ്രണ്ട്‌സ് ഒന്നും ഇല്ല… അതാ എപ്പോഴും എൻഗേജ്ഡ് ആയിട്ട് ഇരിക്കുന്നത്…
സുഷമ : എവിടെ പോകാനാ പ്ലാൻ?
ഞാൻ : മലേഷ്യ അല്ലെങ്കിൽ സ്പെയിൻ…
സുഷമ : ഓഹ്… ടൂർ പോകാനാണെകിൽ മലേഷ്യ അല്ലെ നല്ലത്…
ഞാൻ : ഞാൻ കഴിഞ്ഞ വർഷം പോർച്ചുഗൽ പോയിരുന്നു… അന്ന് സ്പെയിൻ വിസിറ്റ് ചെയ്യാൻ പറ്റിയില്ല… അടിപൊളി സ്ഥലമാണ്…
സുഷമ : ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയില്ലേ?
ഞാൻ : ഞാൻ എപ്പോഴും ഒറ്റക്കല്ലേ…
സുഷമ : ശരത്തിന്റെ ലൈഫ് സ്റ്റൈൽ വളരെ കോംപ്ലക്സ് ആണ്… സമയത്തിന് ഭക്ഷണം കഴിച്ചുകൂടെ… ശരത് ഇപ്പൊ കല്യാണം കഴിക്കുകയാണെങ്കിൽ ശരത്തിനു അല്പം റിലാക്സ്ഡ് ആയി നടക്കാം…
ഞാൻ : കല്യാണത്തെ കുറിച്ച് ആലോചിക്കാവുന്നതാണ്. കുറച്ചുകൂടി ലൈഫ് എൻജോയ് ചെയ്തിട്ട് മതി എന്നാണ് എന്റെ ഒരു ആഗ്രഹം…
കോഫി വന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞാൻ വേഗം കഴിച്ച് തുടങ്ങി. അതിനിടയിൽ സുഷമയുടെ ഫോൺ അടിച്ചു. ചന്ദ്രിക മാളിൽ എത്തി എന്നറിയിച്ചു. ഞാൻ വേഗം കഴിച്ച് ബില്ല് കൊടുത്തു അവിടുന്ന് ഇറങ്ങി. ഞാൻ മാളിൽ വണ്ടി പാർക്ക് ചെയ്തു. സുഷമ വണ്ടിയിൽ നിന്നിറങ്ങി.
സുഷമ : ഫ്രീ ആണെന്നല്ലേ പറഞ്ഞത്… ഞങ്ങളുടെ കൂടെ ഷോപ്പിങ്ങിനു കൂടുന്നോ..
ഞാൻ : അതിനെന്താ… ഞാൻ വരാം…
ഞാൻ സുഷമയുടെ കൂടെ മാളിലേക്കു കയറി. ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ചന്ദ്രിക വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും
ചന്ദ്രിക : ഹായ് ശരത് ഹൌ ആർ യു?
എനിക്ക് നേരെ കൈനീട്ടികൊണ്ടു പറഞ്ഞു. ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തു.
ഞാൻ : ഫൈൻ ചന്ദ്രികാ… എങ്ങനെയാ വന്നത്?
ചന്ദ്രിക : ഹുസ്ബൻഡ് ഡ്രോപ്പ് ചെയ്തു…
സുഷമ : വാ നമ്മുക്ക് സാരി എടുക്കാം…
ഞങ്ങൾ എല്ലാവരും കൂടി മുകളിൽ ഒരു ബുട്ടീക്കിൽ കയറി. അവർ രണ്ടുപേരും സാരി സെലക്ട് ചെയ്തുകൊണ്ടിരുന്നു. സുഷമ ഒരു സാരി എടുത്ത് ദേഹത്ത് ചുറ്റിക്കൊണ്ടു കണ്ണാടിയിൽ നോക്കികൊണ്ടിരുന്നു. എന്നിട്ട് എന്നോട് ചോദിച്ചു ഇതെങ്ങനെ ഉണ്ടെന്ന്. ഞാൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. സുഷമയ്ക്ക് സാരി സെലക്ട് ചെയ്യാൻ വന്ന ചന്ദ്രികക്ക് അവിടെ ഒരു സാരികണ്ടു ഇഷ്ടപ്പെട്ടു. ഞാൻ അവരെ ഒന്ന് മൂപ്പിച്ചു.
ഞാൻ : ആ സാരി ചന്ദ്രികക്ക് നന്നായി ചേരുന്നുണ്ട്.
ചന്ദ്രിക : ഞാൻ ഇതെടുത്താലോ?
സുഷമയെ നോക്കി ചോദിച്ചു.
സുഷമ : ഇഷ്ടമായെങ്കിൽ എടുത്തോ…
അങ്ങനെ രണ്ടു പേരും കുറെ നേരത്തെ തിരച്ചിലിനു ശേഷം സാരി എടുത്ത് ബില്ലടയ്ക്കാൻ വന്നു. സുഷമ പേഴ്സിൽ നിന്നും പൈസ എടുത്ത് ബില്ല് കൊടുത്തു. ചന്ദ്രിക അവളുടെ കാർഡ് സ്വൈപ് ചെയ്തു. പക്ഷെ കാർഡ് വർക്ക് ചെയ്യുന്നില്ല. ബില്ല് ഇടുകയും ചെയ്തു സുഷമയുടെ കയ്യിൽ പൈസ ഇല്ല. ചന്ദ്രിക ഇത് ഒന്ന് മാറ്റിവെക്കാമോ എന്ന് ചോദിച്ചു. വൈകീട്ട് വന്നെടുത്തോളാം എന്ന് പറഞ്ഞു.
ഞാൻ : ഇഫ് യൂ ഡോണ്ട് മൈൻഡ്… ഞാൻ പൈസ കൊടുത്തോളാം… എനിക്ക് പിന്നെ തന്നാൽ മതി..
ചന്ദ്രിക : അയ്യോ.. വേണ്ട… ഞാൻ വൈകീട്ട് വന്നെടുത്തോളാം…