ഞാൻ : സുഷമാ… ഞാൻ നേരത്തെ മേനോൻ സാറിനെ മാത്രമേ വീട്ടിലേക്കു ക്ഷണിച്ചുള്ളൂ. കഴിയുമെങ്കിൽ മേനോൻ സാറിന്റെ കൂടെ സുഷമയും വരണം.
സുഷമ : തീർച്ചയായും വരാം.
ഞാൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞു നടന്നു. എനിക്ക് അവരോടു പ്രത്യേക താല്പര്യം തോന്നിയിട്ട് അടുത്തതൊന്നുമല്ല. ഈ ഫ്ലാറ്റ് എനിക്ക് ഭാഗ്യമുള്ള സ്ഥലമാണ്. എന്റെ കാര്യങ്ങൾക്കു പറ്റിയ ബെസ്റ്റ് സ്ഥലം. അതുകൊണ്ട് മാത്രം അവരെ സോപ്പിട്ടു നിർത്തിയിരിക്കുന്നു എന്ന് മാത്രം. ഈ സിനിമയിൽ ഒക്കെ കാണുന്നപോലെ ഒരു പരിഷ്കാരിയായ അമ്മ കഥാപാത്രം പോലെ യാണ് സുഷമ.
ഞാൻ പുറത്തുപോയി ഡിന്നർ കഴിച്ച് തിരികെ റൂമിൽ വന്ന് മെയിൽ മുഴുവൻ ചെക്ക് ചെയ്തു. ഭാഗ്യം പുതിയ വർക്കുകൾ ഒന്നും വന്നിട്ടില്ല. ഞാൻ ഒന്ന് രണ്ടെണ്ണം അകത്താക്കി കുറച്ചുനേരം പാട്ട് കേട്ടു പിന്നെ എപ്പോഴോ കിടന്നു.
കാലത്ത് നേരത്തെ തന്നെ എഴുനേറ്റു. ഒരു കട്ടൻ ചായ ഇട്ടു കുടിച്ചിട്ട് പുറത്തിറങ്ങി. ഇന്ന് മുതൽ ഫീൽഡ് വർക്ക് തുടങ്ങണം ആ ചേച്ചിയെ കുറിച്ച് എങ്ങനെയെങ്കിലും ഡീറ്റെയിൽസ് കണ്ടെത്തണം. ഞാൻ കാറുമെടുത്തു ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു. അതിനു ശേഷം ആ ചേച്ചിയുടെ വീടിന്റെ അടുത്ത് പോയി ഒന്ന് കറങ്ങി. വീട്ടിൽ സ്കൂട്ടർ കാണാനില്ല ഒരു പക്ഷെ പുറത്തുപോയി കാണും അല്ലെങ്കിൽ എന്തെങ്കിലും ജോലി ഉണ്ടാകും.
ഞാൻ ആ വഴിയിൽ തന്നെ കുറച്ച് ദൂരം മാറി വണ്ടി പാർക്ക് ചെയ്തു ആ ചേച്ചി വരുന്നതും കാത്തു. വണ്ടി ഇടയ്ക്കു ഓൺ ചെയ്തു തണുപ്പിച്ചും മറ്റുമായി ഞാൻ മണിക്കൂറുകൾ അവിടെ കളഞ്ഞു. ആരെങ്കിലും വന്നു എന്തെങ്കിലും ചോതിച്ചാൽ പറയാൻ ഒരു മറുപടിയും ഇല്ലാതെയായിരുന്നു അവിടത്തെ കിടപ്പ്. ഇപ്പോഴാണെങ്കിൽ സദാചാര പോലീസിന്റെ കാലവും. എനിക്ക് നല്ല പേടിയുണ്ടായിരുന്നു.
ഇന്നലെ ഞാൻ ആ ചേച്ചിയെ കണ്ട സമയം അടുത്തിരുന്നു. ആ ചേച്ചി വരുന്ന ഒരു സൂചനയും കാണാനില്ല. ഞാൻ അല്പം കൂടി മുന്നോട്ടു വണ്ടി മാറ്റിയിട്ടു. വീണ്ടും ഒരു മണിക്കൂർ കൂടി അവിടെ കിടന്നു. രാവിലെ മുതൽ നാലഞ്ചു മണിക്കൂറായി ഞാൻ ഇവിടെ കെട്ടികിടക്കാൻ തുടങ്ങിയിട്ട്. എന്റെ ജീവിതത്തിൽ ഇത് സാദാരണമാണ്. പല പെണ്ണുങ്ങൾക്ക് വേണ്ടി ഇതിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഞാൻ. അതുകൊണ്ട് ഈ കാത്തിരിപ്പു കൊണ്ട് എന്റെ മനസ്സ് മടുത്തില്ല.
ഇനി വേറെ ഏതെങ്കിലും വഴിയേ വീട്ടിൽ വന്നിട്ടുണ്ടാകുമോ എന്ന് അറിയാൻ വേണ്ടി ഞാൻ ഒരു പ്രാവശ്യം കൂടി അവരുടെ വീടിന്റെ മുന്നിൽ പോയി വന്നു. അപ്പോഴും വന്നിട്ടില്ല. സമയം ഉച്ച ഒന്നര മണി കഴിഞ്ഞിരിക്കുന്നു. ഇനി ഫുഡ് അടിച്ചിട്ട് വരാം. എന്ന് കരുതി അടുത്തുള്ള ഒരു ഫാമിലി റെസ്റ്റോറന്റിൽ കയറി. ഞാൻ വാഷ് ചെയ്ത് ടേബിളിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ . അതാ ഒരാൾ കൈവീശി കാണിക്കുന്നു. അയ്യോ സുഷമ.
ഞാൻ അവരുടെ ടേബിളിന്റെ അടുത്തേക്ക് ചെന്നു. മേനോൻ സാറിനെ കാണാൻ ഇല്ല. കുറെ പെണ്ണുങ്ങൾ ആണ് കൂടെയുള്ളത്. പല പ്രായത്തിൽ ഉള്ള സ്ത്രീകൾ.
ഞാൻ : ഹായ് സുഷമ…
സുഷമ : ഹായ്… എന്താ ഇവിടെ?
ഞാൻ : ഇന്ന് എനിക്ക് കുറച്ച് ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു അത് പുറത്തുവെച് ആക്കാം എന്ന് കരുതി. എല്ലാവരെയും അവരുടെ സ്ഥലങ്ങളിൽ ചെന്നു കണ്ടു. ആകെ ട്ടയേർഡ് ആയതുകൊണ്ട് ലഞ്ച് പുറത്തുന്നു ആക്കാം എന്ന് കരുതി.അല്ല സുഷമ എന്താ ഇവിടെ.
സുഷമ : ഞങ്ങളുടെ വിമൻസ് ക്ലബ് കുറച്ചു പരിപാടികൾ പ്ലാൻ ചെയ്യുന്നുണ്ട്. അതിന്റെമീറ്റിംഗ് ഫണ്ട് കലക്ഷനും ഒക്കെയായി ഇറങ്ങിയതാണ്. ഓഹ് സോറി ശരത് ഇരിക്കൂ… ഞങ്ങളുടെ കൂടെ ജോയിൻ ചെയ്യാം…
ഞാൻ : താങ്ക്സ് ബട്ട് നിങ്ങൾ കണ്ടിന്യൂ ചെയ്തോളു… ഞാൻ ശല്യപെടുത്തുന്നില്ല…
സുഷമ : ഹേയ്… ശല്യം ഒന്നുമല്ല… ലുക്ക് ഗയ്‌സ്… ഇത് ശരത്. ഞങ്ങളുടെ നൈബർ ആണ് ആൾസോ എ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.
ഞാൻ : ഹായ് ഗയ്‌സ്… നൈസ് ടൂ മീറ്റ് യൂ ഓൾ…
ഞാൻ എല്ലാരോടും കൂടി ഒരു ഹായ് പറഞ്ഞു. എല്ലാത്തിനേം കണ്ടാൽ അറിയാം ഒക്കെ നല്ല പൂത്ത കാശുള്ള ടീമുകൾ ആണ്. മാത്രമല്ല നല്ല കട്ട ഫെമിനിച്ചികൾ.
സുഷമ : ശരത്… ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ്. ഇത് ചന്ദ്രിക വാസുദേവൻ ഞങ്ങളുടെ ക്ലബ് പ്രസിഡന്റ് ആണ്. ഇത് ഗിരിജ, രാധിക, സൽമ, കനകലത, വത്സല, അന്ന, റീത്ത.
സുഷമ ഓരോരുത്തരെ ആയി എനിക്ക് കൈനീട്ടി പരിചയപ്പെടുത്തി. ഞാൻ എല്ലാവരെയും ചിരിച്ച മുഖത്തോടെ സ്വാഗതം ചെയ്തു.