‘ അത് …പിന്നെ… അത് പിന്നെ …സാറിപ്പോഴും ആ ടീച്ചറിനെ മനസിലോര്‍ത്തു നടക്കുവാണോ?’ ചമ്മലില്‍ നിന്നോഴിവകാനായി മിന്നു അവനോടു ചോദിച്ചു …
” മിന്നു …. താനിപ്പോഴും എന്നെ ഓര്‍ക്കുന്നുണ്ടോ ? താന്‍ ഒരു വിവാഹിതയല്ലേ ? …’
‘ എനിക്കറിയില്ല സാര്‍ .. ഞാന്‍ ..ഞാനോരുപക്ഷേ ആദ്യമായി ഇഷ്ടപ്പെട്ടത് കൊണ്ടാവാം .. എനിക്ക് മറക്കാന്‍ കഴിയുന്നില്ല …: മിന്നു കിച്ചന്‍ സ്ലാബിലെക്ക് ചാരി വിങ്ങിപ്പോട്ടി ..അനിലവളുടെ തോളില്‍ പിടിച്ചു …
‘ കരയരുത് .. കുറച്ചു നാളല്ലേ ആയുള്ളൂ നമ്മള്‍ കണ്ടു മുട്ടിയിട്ട്… തനിക്കെന്നെ മറക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്‍റെ ജീവിതം ഒരു കരയിലെത്തിച്ച .. എന്‍റെ ശരീരം പങ്കു വെച്ച , എന്‍റെ ഗായുവിനെ ..എന്‍റെ ടീച്ചറെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ….മിന്നു …താന്‍ മിടുക്കിയാ … അടുത്ത വര്‍ഷം സിംഗപ്പൂപ്പൂര്‍ പോകുവല്ലേ … അവിടെ പുതിയൊരു ജീവിതം …. എല്ലാം മറന്ന് ..ദാ ചായ കുടിക്ക് ..’ ചായ ഊട്ടി മഗ്ഗിലേക്ക് പകര്‍ന്ന് അവള്‍ക്ക് നീട്ടി അനിലും സ്ലാബിലെക്ക് കയറിയിരുന്നു .. പിന്നെയവന്‍ റോബിള്‍സിന്‍റെ കാര്യം അവളോട് പറഞ്ഞു … അവന്‍റെ സാഹചര്യവും ഒക്കെ .
‘ സാറേ … സാറിങ്ങനെ ജീവിതകാലം മുഴുവന്‍ പെണ്ണ് കിട്ടാതെ നടക്കും .. ഇത് മിന്നുവാ പറയുന്നേ ..’ പോകാനായി വാതില്‍ക്കല്‍ ഇറങ്ങിയിട്ട് അവനെ നോക്കി ഗോഷ്ടി കാണിച്ചു പറഞ്ഞിട്ട് മിന്നു ഓടിപോയപ്പോള്‍ അനിലിനും ചിരി വന്നു
മിന്നുവിന്‍റെ പ്രൊപ്പോസല്‍ താന്‍ തള്ളിയപ്പോള്‍ അവളെന്തോ അധികാരം പോലെ തന്‍റെയടുത്ത് വന്നത് അനില്‍ ഓര്‍ത്തു … അവളെ വേണ്ടായെന്നു വെച്ചതിന്‍റെ കാരണമറിയണം പോലും … ആ പെരുമാറ്റത്തിന്‍റെ ഔന്നത്യം മനസിലാക്കാതെ താന്‍ കുഴങ്ങി ..തന്‍റെ ഇഷ്ടമല്ലേ .. ഒരാളെ വേണോയെന്നും വേണ്ടായെന്നും തീരുമാനമെടുക്കുന്നത് … എന്തോ ഒരിഷ്ടമോ സഹതാപമോ തോന്നി തന്‍റെ മനസിലെ പെണ്ണിനെ കുറിച്ച് അന്നവളോട്പറഞ്ഞു … ഇന്നാണ് അവള്‍ എന്ത് കൊണ്ടങ്ങനെ വാശി പിടിച്ചുവെന്നു മനസിലാക്കുന്നത് … സ്നേഹിക്കാന്‍ ആരുടെയും സമ്മതം വേണ്ടല്ലോ … സ്നേഹം കിട്ടാന്‍ അല്ലെ അവരുടെ സമ്മതം വേണ്ടത് …താന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു . അതെ പോലെയാവും മിന്നുവും
ഒരാഴ്ച കഴിഞ്ഞു ..
ഒരു ദിവസം അനില്‍ തന്‍റെ കാറില്‍ ടൌണിലേക്ക് പോയി .. സ്കൂള്‍ ലൈബ്രറിയിലേക്കും അല്ലാതെയും കുറച്ചേറെ സാധനങ്ങള്‍ വാങ്ങാന്‍ ഉണ്ടായിരുന്നു … ടൌണില്‍ ചെന്ന് പര്‍ച്ചേസ് കഴിഞ്ഞപ്പോള്‍ സ്കൂള്‍ ലൈബ്രേറിയനും അനിലിന്‍റെ അടുത്തെത്തി …
‘ സാറെ … ഒന്നു രണ്ടു ബുക്ക് കൂടി കിട്ടാനുണ്ട് … റഫറന്‍സിന് വേണമെന്ന് ടീച്ചേര്‍സ് പറഞ്ഞു വിട്ടതാ …”
‘ ഒരിടത്തും ഇല്ലേ ടോമിച്ചാ ?’
” ഇല്ല ..എല്ലായിടത്തും നോക്കി ..പക്ഷെ ?’
” എങ്കില്‍ വല്ല ഓണ്‍ലൈന്‍ സൈറ്റിലും നോക്കാം ..താന്‍ കയറ്’
” സാറേ ഇവിടെയടുത്തൊരു സ്ഥലത്തുണ്ടാവാന്‍ ചാന്‍സുണ്ട് ..പക്ഷെ ..”
‘ ഹ്മം …എന്ത് പക്ഷെ ? ഉണ്ടെങ്കില്‍ അവിടെ നിന്ന് വാങ്ങണം ..അത്ര ആവശ്യമാണെങ്കില്‍”
” അല്ല .സാറേ … അത് ബുക്ക് സ്റ്റാള്‍ അല്ല .. ഒരു ബോട്ടിക് ആണ് …പക്ഷെ അവരുടെ ലൈബ്രറിയില്‍ റെയര്‍ കളക്ഷന്‍സ് ഉണ്ട് .. പണ്ടൊരിക്കല്‍ ഇതേ പോലൊരു ബുക്ക് അവിടെ നിന്നാണ് മേടിച്ചത് ..അവരത് വില്‍ക്കില്ല ..തിരികെ കൊടുക്കണം ‘
‘അതിനെന്താ ? നമുക്കത് കോപ്പി എടുത്തിട്ട് മടക്കി കൊടുക്കാം .. എവിടാ ആ സ്ഥലം ?’
” അത് ..പിന്നെ സാറെ …ഉള്ളത് പറയാല്ലോ .. നമുക്കൊന്നും അവിടെ പോകാന്‍ പറ്റുന്ന സ്ഥലമല്ല …”
” താന്‍ പണ്ട് പോയി എന്ന് പറഞ്ഞതോ ? എന്താ ആ സ്ഥലത്തിന്‍റെ കുഴപ്പം “
” അത് സാറേ .. എങ്ങനയാ അവിടെത്തെ പരിപാടി എന്നൊക്കെ അറിയാന്‍ പോയതാ …സാറിനെ പോലെയോരാള്‍ക്ക് കയറാന്‍ പറ്റിയ സ്ഥലമല്ല ..’
‘ എന്താ ടോമിച്ചാ .. വല്ല മസ്സാജ് പാര്‍ലറോ അങ്ങനെ വല്ല സെറ്റപ്പാണോ?’
‘ ഏതാണ്ട് അങ്ങനെയൊക്കെ തന്നെ സാറേ … പക്ഷെ വല്യ വീട്ടിലെ ആള്‍ക്കരോക്കെയാ അവിടെ വരുന്നേ … പുറമേ നിന്ന് നോക്കിയാല്‍ ലേഡീസ് ബോട്ടിക് .. ലേഡീസ് ഒക്കെ നേരെ വന്നു കയറും … പിന്നെ ആവശ്യക്കാര് ആണുങ്ങള് പുറകിലൂടെ ഒരു വഴി ഉണ്ട് … വേശ്യാലയം ഒന്നുമല്ല …. പുറത്തെ പോലെയൊക്കെ സ്വാപ്പിംഗ് മോഡല്‍ .. ഉധ്യോഗസ്ഥന്‍മാരൊക്കെ കസ്റ്റമറായി ഉള്ളത് കൊണ്ട് സേഫാ … “
ടോമിച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ അനിലിന്‍റെ ഉള്ളൊന്നു പിടഞ്ഞു ,,,ഇതൊരു പക്ഷെ മറിയം പറഞ്ഞ ബോട്ടിക് ആവുമോ ?’
‘ എന്തായാലും നമുക്ക് പോയി നോക്കാം ..ടോമിച്ചാ …നമുക്ക് നേരായ വഴി മതി … വളഞ്ഞ വഴിയിലൂടെ പോകുന്നവര്‍ക്കല്ലേ സ്മെല്‍ ഉണ്ടാവൂ ..” .