” സാര്‍ …ആവനെയോന്നു ശ്രദ്ധിക്കണേ … എനിക്കാകെ അവനെയുള്ളൂ … ‘ പറയുമ്പോള്‍ മറിയത്തിന്റെ കണ്ണുകള്‍ നിറഞ്ഞത് അനില്‍ കണ്ടു …അതവന് കാണാതിരിക്കാനായി ആ രാത്രിയിലും അവള് കൂളിംഗ് ഗ്ലാസ് കണ്ണിലേക്ക് വെച്ച് വാതില്‍ തുറന്നു … ]
പിറ്റേ ദിവസം അനിലിന് പുറത്ത് പോകേണ്ടതുണ്ടായിരുന്നു . വൈകുന്നേരം സ്കൂള്‍ വിടാറായപ്പോള്‍ ആണ് തിരിച്ചെത്തിയത് ..
” മിന്നു .. നാളെ രാവിലെ എന്നെയൊന്നു കാണണം കേട്ടോ ..അല്പം സംസാരിക്കാനുണ്ട് ..’ ടീച്ചേര്‍സ് റൂമില്‍ വന്നു അനില്‍ പറഞ്ഞിട്ട് തന്റെ കാബിനിലേക്ക് നടന്നു …
” ഗുഡ് ഈവനിംഗ് സാര്‍ ” പതിവ് പോലെ ബുക്കുമെടുത്തു ടെറസില്‍ എത്തിയപ്പോള്‍ പരിചയമില്ലാത്ത നമ്പറില്‍ നിന്നൊരു കോള്‍.
” ഗുഡ് ഈവനിംഗ് …ആരാണ് ?’
‘ സര് ഞാന്‍ മറിയം ആണ് … ഇന്ന് അവന് കുഴപ്പം ഒന്നുമുണ്ടാക്കിയില്ലല്ലോ അല്ലെ ?’ മധുരമുള്ള ശബ്ദം ..നേരില്‍ കേള്‍ക്കുന്നതിലും കൂടുതല്‍
” ഹേ ..ഇല്ല ..പക്ഷെ ഞാനിന്ന് ഇല്ലായിരുന്നു .. കളക്ടറെറ്റു വരെ പോകേണ്ട കാര്യമുണ്ടായിരുന്നു .. ഞാന്‍ അവന്റെ ക്ലാസ് ടീച്ചറിനോട് പറഞ്ഞിട്ടുണ്ട് നാളെ എന്നെ കാണാന്‍ … അവന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തോളാം … പേടിക്കണ്ട ..”
” താങ്ക്സ് …സാര്‍ …പക്ഷെ ..ഇവിടെ വരെ വന്നിട്ട് ഒന്ന് കയറാതെ പോയത് ശെരിയായില്ല കേട്ടോ “
‘ ഓ … സോറി മറിയം ..ഞാനത് വിട്ടു പോയി … ഇനിയൊരിക്കല്‍ ആവട്ടെ …ശെരി ..ഗുഡ് നൈറ്റ് “
ഗുഡ് നൈറ്റ് സാര്‍ ..സ്വീറ്റ് ഡ്രീംസ് ബൈ’
കല്യാണം കഴിക്കാത്തവന് എന്ത് ഡ്രീംസ് ? തന്റെ ഗായു …വേണ്ട … തന്നെ വെറുത്തൊരുനാള് പറയാതെ പോയതല്ലേ .. ഇനിയത് മറക്കാന്‍ ശ്രമിക്കാം ..ഒരിക്കലുമതാവില്ലെങ്കിലും .. കണ്ണടക്കുമ്പോള്‍ ആ കണ്ണുകള്‍ ആണ് …നീണ്ടു വിടര്‍ന്ന മിഴികള്‍ …
തന്റെ പ്രിയ ടീച്ചറുടെ ഓര്‍മയില്‍ കിടന്ന അനിലിനെ നിദ്ര പുല്കിയത് പുലര്‍ച്ചേയാണ് .. കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണവന്‍ എഴുന്നേറ്റത് … വാഷ് ബേസിനില്‍ ചെന്ന് മുഖം കഴുകി വാതില്‍ തുറന്നു
‘ മിന്നു .. ഇതെന്താ രാവിലെ ?’
” മോര്‍ണിംഗ് സാര്‍ … സര് രാവിലെ കാണണമെന്ന് പറഞ്ഞു “
‘ ഓ ..അത് ..അത് സ്കൂളില്‍ വരുമ്പോള്‍ പോരായിരുന്നോ ? ഞാന്‍ കാണണമെന്ന് പറഞ്ഞത് തന്റെ ക്ലാസ്സിലെ റോബിള്‍സിന്റെ കാര്യം പറയാനാണ് ‘ മിന്നുവിന്റെ മുഖം വിളറി ..
‘ ഓ .. അതായിരുന്നോ ? ഞാന്‍ ഓര്‍ത്തു ..’ സാരിത്തുമ്പ് കടിച്ചു മിന്നു അവനെ നോക്കി .
താഴ്ത്തിയുടുത്ത അവളുടെ സാരിക്കിടയിലൂടെ മനോഹരമായ പുക്കില്‍ കാണാമായിരുന്നു .. സ്വര്‍ണനിറമാര്‍ന്ന രോമങ്ങള്‍ അവളുടെ കയ്യുടെ മെഴുപ്പു കുറച്ചു ..
” ഹസ് വിളിക്കാറുണ്ടോ മിന്നൂ ..”
” ഹ്മം ..” .
” ഹ്മം .. താന്‍ ഏതായാലും വന്നതല്ലേ .. പാല് ഫ്രിഡ്ജിലിരിപ്പുണ്ട് .. നല്ല രണ്ടു ചായ എടുക്ക് “
” എടുക്കാം സാര്‍ ” മിന്നു പെട്ടന്ന് അടുക്കളയിലേക്ക് നടന്നു …
അനില്‍ വന്നു കഴിഞ്ഞു ആദ്യത്തെ പ്രപ്പോസല്‍ മിന്നുവിന്റെതായിരുന്നു … ഒരു ടീച്ചര്‍ മുഖേനെ .. ഇപ്പോഴും അവള് തന്നെ ഇഷ്ടപെടുന്നുവെന്നു അനിലിനു തോന്നി ….. അതാവും രാവിലെ തന്നെ തന്റെ വീട്ടിലേക്ക് വന്നത് …സ്കൂള്‍ കോമ്പൌണ്ടിന്റെ ബാക്കിലായി ആണ് ടീച്ചേര്‍സ് ക്വാര്ട്ടെര്സ് ..വിവാഹിതര്‍ക്ക് വീടും … ബാച്ച്ലേര്സിന് വേറെയും … മിന്നു അവരുടെയോപ്പമാണ് താമസിക്കുന്നത് …ആറുമാസം മുന്‍പായിരുന്നു അവളുടെ വിവാഹം ..ഭര്‍ത്താവ് സിംഗപ്പൂരിൽ … ഈ അധ്യയനവര്‍ഷം കഴിഞ്ഞങ്ങോട്ടെക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മിന്നു
” സാര്‍ അവിടെ പോയി ഇരുന്നോ ..നമ്മള് രണ്ടും തന്നെ … വെറുതെ പേരുദോഷം വരുത്തിവെക്കണ്ട ..’ അടുക്കളയിലേക്ക് വന്ന അനിലിനെ നോക്കി മിന്നു പറഞ്ഞു ..
” താന്‍ പിന്നെ എന്തോര്‍ത്താ ഇങ്ങോട്ട് പൊന്നെ ? ഞാന്‍ ഇവിടെ തന്നെയേ ഉള്ളെന്നു തനിക്കറിയില്ലായിരുന്നോ?’