Bcom നു മദ്രാസില്‍ ചേര്‍ന്ന് പഠിക്കാന്‍ ജയെട്ടനാണ് തന്നെ നിര്‍ബന്ധിച്ചത് . അതിനുള്ള കാഷും തന്‍റെ അക്കൌണ്ടില്‍ ഇട്ടു തന്നു … വിളിക്കുമ്പോള്‍ എല്ലാം തന്നെ ടീച്ചര്‍ തിരക്കിലാണെന്ന് മറുപടി ..പിന്നെയുള്ള ആശ്രയം മെസ്സേജ് ആയിരുന്നു .. ദിവസവും വരുന്ന മെസ്സേജ് കൂടുതലും പഠിത്തത്തെ പറ്റിയായിരുന്നു ..മുന്‍പുണ്ടായിരുന്ന ബന്ധം പാടെ അവഗണിച്ച പോലെ .. ഒരിക്കലോന്നു ഗായൂ എന്ന് വിളിച്ചപ്പോള്‍ ഉണ്ടായ പുലിവാല്‍ …
‘അനിലേ ..ഞാന്‍ നിന്‍റെ ഭാവിയോര്‍ത്താ നിന്നോട് സംസാരിക്കുന്നെ …അത് നീ മുതലെടുക്കരുത് ..ജെയെട്ടന്‍ എന്‍റെ ജീവനാണ് … അദ്ധേഹത്തെ വേദനിപ്പിച്ചോന്നും എനിക്കാവില്ല ..നീയിനി എന്നെ അങ്ങനെ വിളിക്കരുത് ..പഴയതെല്ലാം മറക്കണം “
മനസിലേറ്റ മുറിവുണങ്ങാന്‍ നാളുകള്‍ എടുത്തു … എന്നിരുന്നാലും പിന്നീടും മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു … ഗൂഗിള്‍ ടോക്കില്‍ ആയിരുന്നതിനാല്‍ ഫോണ്‍ നമ്പരോ ഒന്നും ഇല്ലായിരുന്നു..
Mcom നു പഠിക്കുമ്പോള്‍ ആണ് ലാസ്റ്റ് മെസ്സേജ് വന്നത് … ലാലിയാന്റിയുടെ വീട്ടില്‍ ആണെന്ന് ..ഇറങ്ങുവാന്‍ തുടങ്ങുവാണെന്നും ….പിന്നെയൊരു മെസ്സേജും ഇല്ല … അവിടെയുണ്ടോ ? എന്ത് പറ്റി ? എന്നിങ്ങനെ അന്ന്മുതല്‍ താന്‍ അയച്ചു മെസ്സേജ് അയച്ചു കൊണ്ടിരുന്നു ഗൂഗിള്‍ ടാക്ക് നിര്‍ത്തിയപ്പോള്‍ അത് മെയില്‍ ആയി മാറിയെന്നെ ഉള്ളൂ ….. ഇതേ വരെ ഒരു മെയിലും ബൌന്‍സ് ആയി വന്നിട്ടുമില്ല ..അതാണ് എകയോരാശ്വാസം … ഏതോ കോണില്‍ തന്‍റെ ഗായൂ ..തന്‍റെ ടീച്ചര്‍ ഉണ്ടാവും എന്ന വിശ്വാസം … കുറെ നാള്‍ മെയില്‍ ഓപ്പണ്‍ ആക്കാതിരുന്നാല്‍ അത് കട്ടാകും എന്നാരോ പറഞ്ഞു … അപ്പോള്‍ അവളുണ്ടാവും ..മെയില്‍ നോക്കുന്നും ഉണ്ടാവും …അത് തന്നെയാണൊരു ആശ്വാസവും
മദ്രാസില്‍ തന്നെ പിന്നെ ഹയര്‍ സ്റ്റഡി ചെയ്തു … പഠിച്ചിറങ്ങിയ ഉടനെ നാട്ടില്‍ വന്നു അവരെയന്വേഷിച്ചു .. ഇടക്കൊന്നും വരാതിരുന്നത് പാര്‍ട്ട് ടൈം ജോലി ഉണ്ടായിരുന്നതിനാല്‍ ആണ് … ചേച്ചിയുടെ കല്യാണത്തിന് തന്നെ വന്ന്‍ രണ്ടാം ദിവസം തിരികെ പോയി .. പക്ഷെ അന്ന് തന്നെ അറിഞ്ഞിരുന്നു ജയെട്ടനും മറ്റും അവിടെ നിന്ന് പോയി എന്ന് .. ആരോടും എങ്ങോട്ടാണെന്ന്‍ പോലും പറയാതെ … തോമസ് സാറിനും ലാലിയാന്റിക്കും ഒരു വിവരവും ഇല്ല … തന്‍റെ Mcom പഠിത്തം കഴിഞ്ഞാല്‍ തിരികെ വരുമെന്ന് കരുതിയാവും അവര്‍ പോയതെന്ന് ലാലിയാന്റി പറഞ്ഞപ്പോള്‍ താന്‍ പൊട്ടി കരഞ്ഞു പോയി …
ഒരിക്കലും അവരുടെ കുടുംബത്തില്‍ ഒരു ബാധ്യതയാവില്ലായിരുന്നു താന്‍ … ഒന്ന് ..അകലെ നിന്നെങ്കിലും കണ്ടാല്‍ … മെയിലില്‍ കൂടെ എങ്കിലും സുഖ വിവരം അറിഞ്ഞാല്‍ …അത് മതിയായിരുന്നു തനിക്ക് … പക്ഷെ എന്തൊക്കെയോ ലാലിയാന്റിയും സാറും മറച്ചു വെക്കുന്നത് പോലെ തോന്നി തനിക്ക് ..
അമ്മയുടെ മരണസമയത്ത് നാട്ടില്‍ വന്നപ്പോള്‍ എഴുതി കിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് , തന്‍റെ ഗായുവിന്‍റെ ഓര്‍മ വേട്ടയാടിയപ്പോള്‍ ആണ് .അവരുടെ ഓര്‍മ്മകള്‍ മനസില്‍ നിന്ന് പറിച്ചെറിയാന്‍.. തിരിച്ചു മദ്രാസില്‍ വന്നു , അവിടെ ഒരു സ്കൂളില്‍ ജോയിന്‍ ചെയ്തു .. പിന്നെ ഡല്‍ഹിയിലും കൊല്‍ക്കൊത്തയിലും …
ചേച്ചിയും മറ്റും വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും ചായ കപ്പുമായി വന്നു നില്‍ക്കുന്ന പെണ്‍കുട്ടികളില്‍ ഗായുവിന്‍റെ മുഖം ആണ് കാണാന്‍ കഴിഞ്ഞത് … ഒരിക്കലുമാ മുഖം മനസ്സില്‍ നിന്ന് മറയില്ല എന്ന് മനസിലായപ്പോള്‍ വിവാഹശ്രമം അവിടെ ഉപേക്ഷിച്ചു …
ജോലി നേടിയതിന് ശേഷം കിട്ടിയ ഒരു മാസത്തെ ലീവിന് വന്നപ്പോള്‍ നേരെ പോയത് ചരല്‍ കുന്നിലെക്കാണ്