” സര് …സാറെന്താ ഇവിടെ ? സാര്‍ ക്രിസ്ത്യന്‍ അല്ലെ ..’
അലന്റെ ചോദ്യം കേട്ടാണ് അനില്‍ ചിന്തയില്‍ നിന്നുണര്‍ന്നത്
‘ മോന് ..മോന്റെയമ്മ എന്നിട്ടെവിടെ ? “
” അമ്മ താഴെ ആ കൈത്തോത്തിലേക്ക് പോയതാ ..” മൊത്തം കേള്‍ക്കാതെ അനില്‍ അങ്ങോട്ടേക്ക് കുതിച്ചു ..
തണുത്ത വെളളത്തില്‍ മുഖം കഴുകി തിരിഞ്ഞ ഗായത്രി അനിലിനെ കണ്ടു ഞെട്ടി ..അവളുടെ ചുണ്ടിലൊരു ചിരി വിടര്‍ന്നു ..
” ടീച്ചര്‍ ..ടീച്ചര്‍
അവളുടെ അടുത്തെത്തി കയ്യില്‍ പിടിക്കനാഞ്ഞെങ്കിലും . അല്പം മാറി നിന്നവന് ഗായത്രിയെ നോക്കി …
‘ ടീച്ചര്‍ .. അങ്ങനയെങ്കിലും വിളിച്ചോട്ടെ … സ്വന്തമായി വേണ്ട ..അനിക്കതിനുള്ള അര്‍ഹതയില്ലാന്നറിയാം .. ഒരു നോക്ക് ദൂരെ നിന്നെങ്കിലും കാണാന്‍ …”
” അനി …” ഗായത്രി പൊട്ടിക്കരഞ്ഞുകൊണ്ടവന്റെ നെഞ്ചിലേക്ക് വീണു ..
” അനിക്കുട്ടാ .. മോന്റെ നന്മ മാത്രമല്ലെ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ .. മോന്റെ കുടുംബം , ഭാര്യ , പിള്ളേര് .. അതൊക്കെ വിട്ട്” അനിലവളെ അടര്‍ത്തി മാറ്റി നനഞ്ഞ കണ്ണില്‍ ചുംബിച്ചു ..
” ഞാന്‍ ..ഞാന്‍ കല്യാണം കഴിച്ചിട്ടില്ല ടീച്ചര്‍ ..”
” ഗായു … അങ്ങനെ വിളിച്ചാല്‍ മതി .. ” ആവന്റെ കയ്യെടുത്തു കണ്ണില്‍ വെച്ചിട്ടവള്‍ തുടര്‍ന്നു.
‘ ഞാന്‍ അതറിഞ്ഞില്ലല്ലോ മോനെ … ജയേട്ടന് പെടിയാരുന്നു ..നീ തിരിച്ചു വന്നാല്‍ മോനെ ഞങ്ങളില്‍ നിന്ന് പിരിക്കുമെന്നോര്ത്ത് .. ജയേട്ടന് പേടിച്ചാണ് കഴിഞ്ഞത് ..അതാണ് ഞങ്ങള്‍ ഒരു ദിവസം ആരോടും പറയാതെ അവിടുന്ന് പോയത് .. നീ അന്വേഷിക്കുമെന്നോര്ത്ത് പലയിടങ്ങള്‍ ഞങ്ങള്‍ മാറി ..ഞാന്‍ ഗര്‍ഭിണിയായ വിവരം വരെ നിന്നില്‍ നിന്ന് മറച്ചതു അത് കൊണ്ടാണ് ..എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ജെയെട്ടനെ ഞാന്‍ പിരിഞ്ഞു നിന്റെ കൂടെ വരണമായിരുന്നോ… പക്ഷെ ..അതിലും കൂടുതല്‍ നീയെന്നെ സ്നേഹിച്ചു കാത്തിരുന്നു എന്ന് ഇന്നലെ മറിയം വന്നു പറഞ്ഞത്കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി മോനെ …”
” മറിയം ..ഗായൂ ..ഞാന്‍ അവരെ .
” എന്റെ കണ്ണീരു കൊണ്ടവളുടെ കാലുകള്‍ കഴുകി ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട് …’
അപ്പോഴേക്കും അനിലിന്റെ പുറകെയിറങ്ങി വന്ന അലന് കലങ്ങിയ കണ്ണുകളുമായി നില്ക്കുന്ന അവരെ കണ്ടമ്പരന്നു ..
” ആനി …നമ്മുടെ മോന് ..”
” ഹ്മ്മം … അലന് പറഞ്ഞായിരുന്നു അവന്റെ അച്ഛന് മരിച്ചെന്ന് … എന്നിട്ടും ഗായൂ നീയിന്നലെ എന്നെ ഇറക്കി വിട്ടപ്പോള്‍ ..ഒരു വാക്ക് കേള്‍ക്കാന്‍ കൂടി സമ്മതിക്കാതെ …”
” കൂടുതല്‍ സംസാരിച്ചാല്‍ ഞാനും തകര്‍ന്നു പോയേനെ അനി ..ഉള്ളു തകര്ന്നാ നിന്റെ കരച്ചില് ഞാന്‍ നോക്കി നിന്നത് .അപ്പോഴും എന്റെ ചിന്ത നിനക്കൊരു കുടുംബം ആയി കാണുമെന്നാ .. ഒരിക്കല്‍ എനിക്ക് പറ്റിയ തെറ്റിന്റെപേരില്‍ അല്ല ..എന്നെ സഹായിച്ചതിന്റെ പേരില്‍ നിന്റെ ജീവിതം കൂടി തകര്‍ക്കണ്ടല്ലോ എന്ന് കരുതി.”
അനില്‍ അലന്റെ മുന്നില്‍ മുട്ട് കുത്തി
” മോനെ ..മോന്റമ്മയെ ഞാന്‍ വിവാഹം കഴിക്കട്ടെ …”
” ഞാന്‍ എന്റെയച്ചനെ തേടി പിടിച്ചു അമ്മയുടെ കൂടെ ചേര്‍ക്കും ” അവന്റെ കണ്ണിലെ നിശ്ചയധാര്‍ദ്യം കണ്ടനിലിന്റെ കണ്ണുകള്‍ നിറഞ്ഞു
” പോന്നുമോനെ ..നിന്റച്ചന് ആണെടാ ഞാന്‍ .’ അലന് അമ്പരന്നു അമ്മയെ നോക്കി ..ഗായത്രി പുഞ്ചിരിക്കുന്ന മുഖവുമായി അവനെ നോക്കി തല കുലുക്കി …
ക്ഷേത്രത്തില്‍ നിന്നുള്ള ഇറക്കം ഇറങ്ങുമ്പോള്‍ മുന്നില്‍ നിന്ന് അലന് ആവരുടെ സെല്‍ഫിയും ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു ……