‘ വേണ്ട സാര്‍ .. അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയുടെ ദുഃഖം എന്‍റെ മകനറിയാം … ഈ സമൂഹത്തില്‍ തനിയെ ജീവിച്ചു എനിക്കും ശീലമായി .. സാറെന്നെ ഓര്‍ത്തു പേടിക്കണ്ട ..ഞാന്‍ ഇതോടെ മുഖം വിട്ടു .. ഞാനോര്‍ത്തിരിക്കുമോ എന്ന് സാര്‍ ഭയക്കണ്ട …സാറ് പൊക്കോ .. മറിയമാ പറയുന്നേ .. മൂന്നു ദിവസത്തിനുള്ളില്‍ സാറിനു മെസ്സേജ് കിട്ടും .. എനിക്കുറപ്പുണ്ട് അവര് മതി സാറിന് … അവരെ പറ്റൂ ….” കലങ്ങിയ കണ്ണുകള്‍ അനില്‍ കാണാതിരിക്കാന്‍ മറിയം വെട്ടി ത്തിരിഞ്ഞു കതകടച്ചപ്പോള്‍ അനില്‍ ഇറങ്ങി നടന്നു .
വീട്ടില്‍ വന്നു ഡ്രെസ് മാറി അനില്‍ സ്കൂളിലേക്ക് നടന്നു ..നടവഴിയിലെ ചാരുബഞ്ചില്‍ മറിയത്തിന്‍റെ മോന്‍ ഇരിക്കുന്നത് കണ്ടു അനില്‍ അവരുടെ അടുത്തേക്ക് നടന്നു ..
” ആഹ ..എന്താ ഇവിടെ ഇരിക്കുന്നെ ഗെയിംസ് ഒന്നുമില്ലേ ?’
” ഉണ്ട് സാര്‍ .. ഇവന് തലവേദന ആണെന്നു പറഞ്ഞത് കൊണ്ടിരുന്നതാ ..”
‘ ഓ ..ഹോസ്പിറ്റലില്‍ പോകണോ ?’
” വേണ്ട .. സാര്‍ ..”
” അവന്‍ കരഞ്ഞത് കൊണ്ടുള്ള തലവേദനയാ സാര്‍ .”
‘ കരഞ്ഞോ ..എന്തിനു ? “
” അല്ല സാര്‍ ..ഇവനെന്‍റെ അച്ഛനെ കണ്ടു പിടിക്കാന്‍ സഹായിക്കാന്നു പറഞ്ഞപ്പോള്‍ ..” ആ കുട്ടി വീണ്ടും സങ്കടപ്പെടാന്‍ തുടങ്ങി
” എന്താ മോന്‍റെ പേര് ? അച്ഛനെവിടെ പോയി “
‘ അലന്‍ ജെയ് ….എന്‍റെ അച്ഛന്‍ മരിച്ചു പോയി സര്‍ .. മരിക്കുന്നെന് മുന്നേ എന്നോട് പറഞ്ഞു …എന്‍റെ അച്ഛന്‍ ,അതല്ല ..വേറെയാ എന്ന് ..ഞാന്‍ വലുതാകുമ്പോ അച്ഛനെ കണ്ടു പിടിക്കണോന്ന്”
” ഹേ ..അത് അലന്‍റെ അച്ചന്‍ ചുമ്മാ പറഞ്ഞതാവും കേട്ടോ .. മോന് കാര്യപ്രാപ്തി വരാന്‍ വേണ്ടി .. എല്ലായിടത്തും പോയി അന്വേഷികണ്ടേ ..അപ്പോള്‍ അലന് തന്നെ എല്ലായിടോം കാണാം … ആള്‍ക്കാരെ പരിചയപ്പെടാം .. അങ്ങനെ അങ്ങനെ ..”
അപ്പോഴേക്കും ബെല്‍ അടിച്ചു
” സാറെ ..ഞങ്ങള്‍ പൊക്കോട്ടെ ..” റോബിള്‍സ് അലന്‍റെ കൈ പിടിച്ചപ്പോള്‍ അനില്‍ അവരെ പുഞ്ചിരിച്ചു കൊണ്ട് യാത്രയാക്കി
!! എന്തൊക്കെ വട്ടാണ് ? ഓരോരുത്തര്‍ ഭാര്യമാരെ സംശയിച്ചു പിതൃത്വം വരെ തള്ളി പറയുന്നു ..എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ അത് സ്വന്തം മകനോട് പറയുന്നു .. പിഞ്ചു മനസിന്‍റെ വേദന അയാള്‍ക്കറിയാമോ? അയാള്‍ തള്ളി കയറ്റുന്നത് ആവരുടെ ഹൃദയത്തിലെക്കാണെന്ന്.. ആ ചിന്ത അമ്മയെ അവരെ തെറ്റിധരിപ്പിക്കന്‍ പ്രേരിപ്പിക്കുമെന്ന് .!!
അനില്‍ ഓഫീസിലേക്ക് കയറി തന്‍റെ തിരക്കുകലേക്ക് മുഴുകി ..
മൂന്നാം നാള്‍ ..നല്ല മെസ്സേജ് കിട്ടുമെന്ന് മറിയം പ്രവചിച്ച ദിവസം
അനില്‍ അന്ന് ചരല്‍ക്കുന്നിലെക്ക് യാത്രയായി … ഉള്ളില്‍ മെസ്സെജിന്‍റെ കാര്യം ആണ് തികട്ടിവന്നിരുന്നതെങ്കിലും അവന്‍ ജനന സര്‍ട്ടിഫിക്കറ്റും വണ്‍ ആന്‍ഡ് വണ്‍ ഒണ്‍ലി സര്‍ട്ടിഫിക്കറ്റും വങ്ങനായാണ് പോയത് …
പോകുന്ന വഴി അവന്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു .. തന്‍റെ ബര്‍ത്ത് ഡേയ്ക്ക് ഗായത്രിയുടെ കൂടെ വന്ന് തിരി കതിച്ചതോര്‍മ വന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു … അവളുടെ പ്രാര്‍ത്ഥന അവരുടെ കുടുംബക്ഷേത്രത്തില്‍ ആയിരുന്നല്ലോയെന്നവള്‍ ഓര്‍ത്തു … പോകും വഴി അവിടെകൂടെയോന്നു കയറണം .. ദൈവങ്ങള്‍ പല രൂപത്തിലും പേരിലും ഉണ്ടെങ്കിലും മനുഷ്യനന്മയല്ലേ എല്ലാ ദൈവങ്ങളും ആഗ്രഹിക്കുക ..
വില്ലേജിലും പഞ്ചായത്തിലും കയറിയിട്ടവന്‍ നേരെ പോയത് ക്ഷേത്രതിലെക്കാണ്
” അലന്‍ ..നീയെന്താ ഇവിടെ ?’
‘ ഞാന്‍ അമ്മയുടെ കൂടെ വന്നതാണ് സര്‍ .. അമ്മയുടെ കുടുംബക്ഷേത്രമാണിത്” മുകളിലേക്ക് കയറി വന്ന അനില്‍ കത്തിയെരിയുന്ന തിരികള്‍ക്ക് മുന്നില്‍ അലനെ കണ്ടു അനില്‍ അമ്പരന്നു