” അനില്‍ സാറെ ..എന്ത് പറ്റി?’ “
അത് കേട്ടാണ് RDO അവനു നേരെ നോക്കിയത് .. അവരുടെ കണ്ണുകള്‍ തിളങ്ങിയതും അത് കഴിഞാ നോട്ടം പതറി മാറുന്നതും അനില്‍ കണ്ടു … ആ ഭാവം കാണിക്കാതെ RDO അവന്‍റെ നേരെ നോക്കി
” R U ഫൈന്‍ സാര്‍ ?’
“അനിലേ എന്ത് പറ്റി ഹോസ്പിറ്റലില്‍ പോകണോ ?’
” ഹേ ..വേണ്ടാ … ” അനില്‍ ഇടറുന്ന കാലുകളോടെ പുറത്തേക്കിറങ്ങി , അവനെ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി .
” നിങ്ങളറിയുന്നതാണോ മാഡം?’ ജോണ്‍ സാറിന്‍റെ സ്വരം അവന്‍ പുറകില്‍ നിന്ന് കേട്ടു
” ഹേയ് ..ഇല്ല ..”
” മാഡത്തിനെ കണ്ടപ്പോളാണ് പുള്ളിക്ക് എന്തോ പറ്റിയതെന്നു തോന്നി …അതാ ചോദിച്ചേ ..ഞങ്ങളുടെ സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആണ് ..അനില്‍ മാത്യു “
” ഓ ..നൈസ് “
RDO യുടെ കാബിനു മുന്നിലെ ചാരു ബെഞ്ചില്‍ ഇരുത്തിയിട്ട് ജെയിസന്‍ കൂടെയിരുന്നു
” സാറെ ..ഹോസ്പിറ്റലില്‍ വല്ലതും പോകണോ ?”
” ഹേയ് വേണ്ട … ജെയിസന്‍ സര്‍ അകത്തേക്ക് കയറിക്കോ .. പെട്ടെന്നെന്തോ തല ചുറ്റുന്നത് പോലെ തോന്നി ..മാറി കിടന്നത് കൊണ്ടാവാം ..ഇന്നലെ ഉറക്കം ശേരിക്കായില്ല ..അതിന്‍റെയാ”
” എങ്കില്‍ ശെരി സാറേ ” ജെയിസന്‍ അകത്തേക്ക് കയറി … RDO യുടെ മുന്നിലെ നീളന്‍ നെയിം ബോര്‍ഡ് അനില്‍ വായിച്ചു
” ഗായത്രി ജയകൃഷ്ണന്‍ . RDO”
നാടൊട്ടുക്ക് ഓടി നടന്നിട്ടും തന്‍റെ കണ്മുന്നില്‍ ഇരുന്ന തന്‍റെ ഗായുവിനെ കാണാതെ പോയല്ലോ ദൈവമേ ..ഇവിടെയുണ്ടായിരുന്നോ തന്‍റെ ഗായു? …തന്‍റെ ഗായു ..അങ്ങനെ പറയാമോ ? അല്‍പം മുന്‍പവള്‍ ജോണ്‍ സാറിനോട് പറഞ്ഞത് താന്‍ കേട്ടതല്ലേ … പരിചയം ഇല്ലായെന്ന് .. ഒരു പക്ഷെ അത് ജോണ്‍ സാറിനോട് പറഞ്ഞതാവുമോ ?
അപ്പോഴേക്കും ജോണ്‍ സാറും ജെയിസനും ഇറങ്ങി വന്നു
” സാറെ ..പോയേക്കാം … എങ്ങനെയുണ്ട് ..പോകുന്ന വഴി ഹോസ്പ്പിറ്റലില്‍ കയറാം ”
” ഹേയ് ..വേണ്ടാ ..” അനില്‍ എഴുനേറ്റു ..അവന്‍ അകത്തേക്ക് കയറാന്‍ വേണ്ടി നോക്കുന്നതിനിടെ അടുത്ത ആള്‍ക്കാര്‍ ഗായത്രിയുടെ കാബിനിലേക്ക് കയറി ..
“സര്‍ ..എനിക്കൊന്നു രണ്ടു കാര്യങ്ങളുണ്ട് ..ഞാന്‍ വന്നേക്കാം ..’ കാറില്‍ കയറുന്നതിനിടെ അനില്‍ അവരോടു പറഞ്ഞു … എങ്ങനെയെങ്കിലും ഗായുവിനെ ഒരു നോക്ക് കൂടി കാണണം .. അവള്‍ക്കിഷ്ടമില്ലെങ്കിലും .. ദൂരെ നിന്നാണെങ്കിലും
” ഓ ..അതിനെനെന്നാ ..അല്ലെങ്കിലും ഞാന്‍ സ്കൂളിലേക്ക് വരണ്ട കാര്യമില്ലല്ലോ … ജെയിസന്‍ എങ്ങനാ ?”
” ഞാനുമില്ല ജോണ്‍ സാറേ … “
” അപ്പൊ അനില്‍ എങ്ങനെ പോകും ..വണ്ടി വിട്ടു തരണോ ?’”
” വേണ്ട … നിങ്ങള് വിട്ടോ ?’
അനില്‍ അവരെ യാത്രയാക്കി തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ RDO എന്നഴുതിയ കാര്‍ പുറത്തേക്ക് പോകുന്നത് കണ്ടു ..അതില്‍ ഗായത്രിയെയും … തന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ തല തിരിച്ച ഗായത്രിയെ കണ്ടവനു സങ്കടം വന്നു .. .
ഒരു നോക്ക് കാണുവാന്‍ ..ഒന്ന് മിണ്ടാന്‍ കൊതിച്ചിട്ട് ..തന്നെ ആരുമല്ലാത്ത വിധം പെരുമാറി , തന്നില്‍ നിന്നൊളിച്ചോടുന്ന പോലെ .. അവള്‍ ..തന്‍റെ ഗായു..
” RDO മാഡം എപ്പോ വരും ?’ മുന്നില്‍ കണ്ട ഒരു അറ്റെന്ററോട് അവന്‍ ചോദിച്ചു
” ലേറ്റായാല്‍ ചിലപ്പോള്‍ നാളെയെ വരൂ സാറേ … “
” മാഡം താമസിക്കുന്നത് എവിടെയാ ?’
” ജനറല്‍ ആശുപതി ലൈനിലാ .. എഴുതി വെച്ചിട്ടുണ്ട് ” അനില്‍ അവിടെ നിന്നിറങ്ങി നടന്നു ..
ജെനറല്‍ ആശുപത്രിയുടെ വഴിയെ അല്‍പം നടന്നപ്പോള്‍ വലതു വശത്തായി ഒരു ഹബിറ്റാറ്റ് മോഡലൊരു വീടവന്‍ കണ്ടു . ഭിത്തിയില്‍ എഴുതി വെച്ചിരിക്കുന്നു ” ഗായത്രി ജയകൃഷ്ണന്‍ . RDO”