ഇന്നലകളില്ലാതെ
ബാക്ക് ടൂ ചരല്‍ക്കുന്ന്
Ennalekal Ellathe By Manthan Raja | Previous Parts | Pdf Kambikatha
സാറെ ,,ഇങ്ങനെ ആയാല്‍ ശെരിയാവില്ല … ഇതിപ്പോ ഒന്നും രണ്ടുമല്ല ..കുറെ പ്രാവശ്യം വാണിംഗ് കൊടുത്താ കുട്ടിക്ക് .. ഇനി വയ്യ ..അവനെ ടിസി കൊടുത്ത് പറഞ്ഞയക്കണം ‘
മിന്നു വര്‍ഗിസ് പറഞ്ഞപ്പോള്‍ അനില്‍ മുന്നിലിരുന്ന ഫയലില്‍ നിന്ന് കണ്ണുയര്‍ത്തിയവരെ നോക്കി
” എന്താ ടീച്ചറെ പ്രശ്നം? കാര്യം പറ “
” സാറേ … ഇന്നുമാ പയ്യന്‍ ഒരു ചെറുക്കന്‍റെ തലയടിച്ചു പൊട്ടിച്ചു ..”
” ഏതു പയ്യന്‍ ?’
‘ എട്ട് ബി യിലെ ആ കുട്ടിയില്ലേ ? അലന്‍ ജയ് ..അവന്‍ ‘
ടീച്ചര്‍ ചെന്നാ കുട്ടിയെ ഒന്ന് പറഞ്ഞു വിടൂ നമുക്ക് നോക്കാം ..’ അനിലത് പറഞ്ഞപ്പോള്‍ മിന്നു എഴുന്നേറ്റു പുറത്തേക്ക് നടന്നു
അലന്‍ ജയ് . സ്റ്റാന്‍ഡേര്‍ഡ് എട്ട് ബി.. അനില്‍ മാത്യു കംബ്യൂട്ടറില്‍ അലന്‍റെ ഡീറ്റെയില്‍ എടുത്തു ..
നന്നായി പഠിക്കുന്ന കുട്ടിയാണല്ലോ … ബാക്കിയുള്ള ആക്ടിവിറ്റിസിലും പുറകിലല്ല … സ്കൂള്‍ വോളിബോള്‍ ടീമിലും ബാഡ്മിന്റനിലും ഉണ്ട്
” മേ ഐ കമിന്‍ സര്‍ ” പതിഞ്ഞ ഒരു ശബ്ദം കേട്ട് അനില്‍ കംബ്യൂട്ടര്‍ മോണിട്ടര്‍ ഓഫ് ആക്കി .. താനവനെ കുറിച്ച് പഠിക്കുകയാണെന്ന് അവനറിയണ്ട.
‘ ങാ …അലന്‍ ..വരൂ ..” അനില്‍ എഴുന്നേറ്റു അലന്‍റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു .. അനിലിന്‍റെ ഓഫീസ് റൂമിന് പുറകിലുള്ള ഗാര്‍ഡനിലെക്കാണ് അനിലവനെ കൊണ്ട് പോയത് .. ഒരു ചാരുബഞ്ചില്‍ അവനെ തന്‍റെയോപ്പമിരുത്തി അവന്‍റെ മുഖത്തേക്ക് നോക്കി … അലന്‍ പ്രിന്‍സിപ്പാളിന്‍റെ മുഖത്തേക്ക് നോക്കാനാവാതെ മുഖം കുനിച്ചു …
നഗരത്തിലെ പ്രമുഖ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ആണത് … സമ്പന്നരുടെ മക്കള്‍ പഠിക്കുന്നയിടം … അനില്‍ മാത്യു അവിടുത്തെ പ്രിന്‍സിപ്പാളും… ഗവര്‍മെന്‍റ് ജോബ് കളഞ്ഞിട്ടു തന്‍റെ പാഷനായ അധ്യാപക ജോലിയില്‍ കയറി , കേരളത്തിന്‍റെ അകത്തും പുറത്തും ജോലി ചെയ്ത എക്സ്പീരിയന്‍സ് കൊണ്ട് അനില്‍ മാത്യു ഈ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയി ജോയിന്‍ ചെയ്തു .. LKG മുതല്‍ പ്ലസ് ടൂ വരെയുള്ള സ്കൂള്‍ നാല്പതോളം പേരുടെ മാനേജ് മെന്റിലുള്ള ആ സ്കൂളിന്‍റെ കീഴിലുള്ള ഊട്ടിയിലെ സ്കൂളില്‍ നിന്നാണ് അനില്‍ മാത്യു കഴിഞ്ഞ വര്‍ഷം ഈ സ്കൂളില്‍ എത്തിയത് ,, വയസ് മുപ്പത്തിമൂന്ന്
” അലന്‍ ..താന്‍ എന്തിനാ ആ കുട്ടിയുടെ തലക്ക് അടിച്ചത് ? അങ്ങനെയൊക്കെ ചെയ്യാമോ ? ഇതിപ്പോ രണ്ടു സ്റിച്ചില്‍ തീര്‍ന്നു … അവന്‍റെ പേരന്റ്സ് അറിഞ്ഞാല്‍ എനിക്ക് തന്നെയിവിടുന്നു പറഞ്ഞു വിടേണ്ടി വരും ..അറിയാമോ ?’
” അതവന്‍ എന്‍റെ അപ്പന് പറഞ്ഞത് കൊണ്ടാ …”
” അഹ …. അങ്ങനെയൊക്കെ ചെയ്യരുത് ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ടീച്ചറുടെ അടുത്താ കമ്പ്ലൈന്റ് ചെയ്യേണ്ടേ … അല്ലാതെ താന്‍ തന്നെ ശിക്ഷിക്കുവല്ല വേണ്ടത് ?’
” ഇന്നാള് ഞാനൊരു പ്രാവശ്യം വാണിംഗ് കൊടുത്തതാ അവന്..ഇനിയെന്നെ ഒന്നും പറയരുതെന്ന് … എന്നെ മാത്രമല്ല മറ്റു പിള്ളേരെയും അവന്‍ ചീത്ത വിളിക്കും … “
‘ അപ്പോള്‍ ടീച്ചറോട് പറയണം ..”
” ടീച്ചറോട് മറ്റു പിള്ളേര്‍ പറഞ്ഞതാ … അവന്‍റെ അമ്മയെ പല പ്രാവശ്യം വിളിപ്പിച്ചു … ഇനിയിങ്ങനെ രണ്ടെണ്ണം കൊടുത്താലെ അവന്‍ പഠിക്കൂ … സാറെനിക്ക് എന്ത് പണിഷ്മെന്‍റ് വേണേലും തന്നോ ..എന്‍റെയമ്മയെ വിളിപ്പിക്കാതെയിരുന്നാ മതി ..”
ഒഴുക്കോടെ അവന്‍ ഇന്ഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞപ്പോള്‍ അനില്‍ വായ് പൊളിച്ചിരുന്നു പോയി ..ഭയമെതും ഇല്ലാതെയുള്ള സംസാരം ..
” ഹ്മം …താന്‍ പൊക്കോ ..ഇനിയിങ്ങനെയുണ്ടാവരുത് … “