10 ഇൽ പഠിക്കുമ്പോൾ ഒരു കല്യാണത്തിന് ചെന്നപ്പോൾ പതിവുപോലെ കളിയാക്കാനും പുച്ചിക്കാനും ഒക്കെ തുടങ്ങി ഇതിൽ മെയിൻ പങ്ക് അമ്മയുടെ ആങ്ങള മാർക്ക് ആയിരുന്നു. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. വാ തുറന്നാൽ നല്ല ഭാഷ മാത്രേ എന്റെ വായിൽ നിന്നും വരുന്നത് കൊണ്ട് കുഴപ്പമില്ല. എല്ലാരേം വായടപ്പിക്കണേ രീതിയിൽ ആയിരുന്നു എന്റെ നാവിൽ നിന്നും വികട സരസ്വതി അരങ്ങേരിയത് കല്യാണത്തിന് വന്ന ആളുകൾ എല്ലാരും കേട്ടു അവർ ആകെ നാറി എന്ന് വേണേ പറയാം അതോടെ ഞൻ ആയ കുടുംബത്തിന്നും പുറത്തായി.
9 ആം ക്ലസ്സിൽ വെച്ചായിരുന്നു ആദ്യ പ്രണയം. ഞൻ ഇഷ്ടം പറഞ്ഞതും സ്പോട്ടിൽ റിപ്ലേ കിട്ടി. അയ്യേ എനിക്കൊന്നും വേണ്ട ഈ വളിച്ച മോന്ത ഇതായിരുന്നു അവളുടെ മറുപടി
ഏറെ വിഷത്തോടെ ആണ് അന്ന് വൈകുന്നേരം വീട്ടിലേക്ക് വന്നത്. നേരെ പോയത് കണ്ണാടി നോക്കാൻ ആയിരുന്നു. കണ്ണാടി നോക്കിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല 😀 കുറച്ചു വെളുപ്പ് മാത്രം ഉണ്ട്.
മനുഷ്യർ എപ്പോഴും ഒരേ പോലെ അല്ലല്ലോ
അതിനു ശേഷം പിന്നെ പ്രേമിക്കാൻ ഒന്നും പോയില്ല ഇനി ഒരു മറുപടി കൂടി കേൾക്കാൻ ഉള്ള ത്രാണി ഇല്ലായിരുന്നു
പിന്നെ അടുത്തത് പ്ലസ് ടു പഠിക്കുമ്പോൾ അന്ന് ആയ കുട്ടി 10 ഇൽ പഠിക്കുന്നു. കൂടെ നടക്കണവന്മാർ ഫോൺ ചെയ്യുന്നു കറങ്ങാൻ പോകുന്നു ഓരോ മൈരന്മാർ ആഴ്ചയിൽ ഒരെണ്ണത്തിനെ ഒക്കെ കൊണ്ട് നടക്കുന്നു. അങ്ങനെ പിന്നെയും ഞൻ ഗോതയിലേക്ക് ഇറങ്ങി. രണ്ടും കല്പ്പിച്ചു പറഞ്ഞു അങ്ങനെ വെറുതെ ചെന്ന് പറഞ്ഞതൊന്നും അല്ലാട്ടോ ഡെയിലി ആയ കൊച്ചു എന്നേ തുറിച്ചു നോക്ക് ബസ് ഇൽ പോകുമ്പോൾ ഞൻ ഓർത്തു ആയ കുട്ടിക്ക് എന്നനോട് എന്തോ ഉണ്ടെന്നു.
അങ്ങനെ മറുപടി കിട്ടി
എനിക്കു വേറെ ലൈൻ ഉണ്ട് ചേട്ടാ സോറി 😀
അങ്ങനെ അതും മൂഞ്ചി
ഞൻ ചോദിച്ചു പിന്നെന്തിനാ എന്നേ ഡെയിലി നോക്കണേ
അത് പിന്നെ ചേട്ടന്റ അനിയന്റെ കൂടെ ഞൻ പടിക്കണേ അത് കാരണം നോക്കിയതാണ്