വന്നു കേറിയതും അവൾ വിളിച്ചു അന്നും കുറെ നേരം സംസാരിച്ചു. അത് അവസാനിച്ചത് രാത്രി 9 മണിക്കൂർ ആയിരുന്നു. ഞൻ ഡ്രസ്സ് പോലും മാറീട്ടില്ല
പരസ്പരം മിണ്ടാതെ 15 കൊല്ലത്തോളം അടുത്ത വീട്ടിൽ താമസിച്ചെങ്കിലും. മിണ്ടി തുടങ്ങിയപ്പോ. ഞങ്ങൾ പെട്ടന്ന് അടുത്ത് പഴേതെല്ലാം മറന്നു.
അന്ന് രാത്രി എനിക്കു മനസ്സിലായി എനിക്ക് അവളോട് എന്തോ ഉണ്ടെന്നു
പക്ഷെ അത് പാടില്ല എന്ന് ഞൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു. എന്തെന്നാൽ വീട്ടുകാർ തമ്മിൽ പരസ്പരം ശത്രുത ഉള്ളതിനാൽ ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായാൽ തന്നെ അത് നല്ല രീതിയിൽ അവസാനിക്കില്ല എന്ന് എനിക്കു ആര്യമായിരുന്നു.
പിന്നെ എനിക്കു നാട്ടിൽ നല്ല പേരുള്ള കൊണ്ട്. കുഴപ്പമില്ല 😂 മറ്റുള്ളവർക്ക് വേണ്ടി നിന്ന് പേര് വരുമ്പോൾ ഞനും കാര്യം നേടുന്നത് അവരും. അത് ഒക്കെ മനസ്സിലാക്കാൻ സമയം എടുത്തു.
അങ്ങനെ രണ്ടു മാസം കഴിഞ്ഞത് പോലും അറിഞ്ഞില്ല. ഒരു ദിവസം കറക്റ്റ് പറഞ്ഞാൽ ക്രിസ്മസ് തലേ ദിവസം. അവരുടെ കോളേജിൽ cilvil കാർക്ക് മാത്രം വെക്കേഷന് ഇല. അത് കാരണം എനിക്കും നാട്ടിൽ പോകാൻ തോന്നിയില്ല ഹോസ്റ്റലിൽ ആകെ 2 പേര് മാത്രം അവളും അവളുടെ കൂട്ടുകാരിയും. കൂട്ടുകാരി മെറിൻ അവളുടെ വീട് ഒരു 25 k. M ഉള്ളു അവൾ 23 നെ വീട്ടിലെക്ക് പോയി
അവൾ അവിടെ ഒറ്റക് ആയിരുന്നു ഞൻ വിളിച്ചായിരുന്നു ഇവിടെ വന്നു നിൽക്കാൻ എന്തോ അവൾ ക് എന്നേ വിശ്വാസം ഇല്ലായിരിക്കും. കുഴപ്പമില്ല ഇവിടെ നിന്നോളം എന്നും പറഞ്ഞു.24 തീയതി എന്നേ വിളിച്ചേ ഇല്ല ഞൻ ഉച്ച ആയപ്പോ വിളിച്
ഞാൻ : എന്ത് പറ്റി ഇന്ന് വിളിച്ചില്ലല്ലോ
എനിക്കു പനി പിടിച്ചു
അത് എനിക്കു അവളുടെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി
ഡോക്ടർ അടുത്ത് പോയില്ലേ
ഇല്ല പാരസെറ്റമോൾ കഴിച്ചു ഇപ്പൊ കുഴപ്പമില്ല ഞൻ വിളികാം ഒന്നു ഉറങ്ങട്ടെ
ഓക്കേ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ വിളിക്കണം വിളിക്കാതിരിക്കരുത്.
ഞൻ രാത്രി ഒരു 9 മണിക്ക് വിളിച് കുഴപ്പമില്ല എന്ന് പറഞ്ഞു ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ഞനും കിടന്നുസാധാരണ ഞൻ ഫോൺ രാത്രി സൈലന്റ് ഇൽ ആണ് ഇടുന്നത് അന്ന് ഞൻ മനപ്പൂർവം ഇട്ടില്ല