ഇല്ല
എന്നാ വാ നമ്മുക്ക് അവ്ടെന്നു കഴിക്കാം
ഞങ്ങൾ റോഡിൽ കൂടി കുറച്ചു നടന്നു ഹോട്ടൽ ആര്യസ് ഓഹ്ഹ് ഏത് വെജിറ്ററിൻ ആണല്ലോ
ഇവിടെ ഈ ഹോട്ടൽ ഉള്ളു
വേറെ വഴി ഇല്ലല്ലോ വാ ഇവിടെ തന്നെ കേറാം
അവിടെ കേറി ആരുടെ ശല്യം ഇല്ലാതെടുത്തു സ്ഥാലം പിടിച്ചു
2 meals ഓർഡർ ചെയ്തു കഴിച്ചു തുടങ്ങി ചോർ തീരും മേടിക്കും തീരും മേടിക്കും. രാവിലെ ഒന്ന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ് ഉണ്ടായിരുന്നു
ഒന്നര മണിക്കൂർ ഞങ്ങൾ അവിടെ ഇരുന്നു പഴയ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു ഇനി അവിടെ ഇരുന്ന അവർ ഇറക്കി വിടും എന്നായപ്പോൾ ബില്ലും പേ ചെയ്ത് ഇറങ്ങി
നടന്നു ഹോസ്റ്റലിന്റെ മുമ്പിൽ എത്തിയപ്പോൾ ആണ് ഞൻ ഓർത്തത് അവൾ പോകും എന്ന്. എന്തോ ഒരു വിഷമം. ഞങ്ങൾ ഒരു മരത്തണലിൽ നിന്ന്. അവൾ എന്റെ കയ്യിലേക്ക് കുറച്ചു പഴകിയ നോട്ട് കൾ വെച്ച് തന്നു. അതിൽ 10 നോട്ട് മുതൽ എല്ലാം ഉണ്ടായിരുന്നു സത്യത്തിൽ എനിക്കു അത് മേടിക്കണം എന്നുണ്ടായിരുന്നില്ല.
ഇത് എവിടെന്നു ഒപ്പിച് വല്ലതും ബണ്ഡാരം കുത്തി തുറന്നോ
കൂട്ടുകാരികളോട് മേടിച്ചു
ഞൻ അവളുടെ കയ്യിൽ പിടിച്ചു അത് തിരിച്ചു കൊടുത്ത്
എനിക്കു ഇപ്പൊ വേണ്ട ഇത് അവർക്ക് തിരിച്ചു കൊടുത്തേക്ക്
വേണ്ട അത് ഞൻ കൊണ്ടുത്തോളം അവർക്ക്
ഇല്ല എനിക്കു വേണ്ട ഞൻ അത് മേടിക്കില്ല എന്നാ മനസ്സിൽ തീരുമാനിച്ചിരുന്നു
എന്നാൽ എനിക്കു തരണം എന്ന് അവളും തീരുമാനിച്ചിരുന്നു
അര മണിക്കൂറോളം ആണ് റോഡിൽ വെച്ച് അതും പറഞ്ഞു സംസാരിച്ചു
അവസാനം ഞൻ പറഞ്ഞു ശെരി ഞൻ മേടിക്കാം പിന്നെ ഞൻ ഒരിക്കലും മിണ്ടൂല്ല
അത് എന്താ ഇങ്ങനെ ഒക്കെ പറയണ ജ്ഞാൻ കടം വാങ്ങിയതല്ലേ
നി അത് തിരിച്ചു കൊടുക്ക് അവർക്ക് ഞൻ പിന്നെ മേടിച്ചോളാം
മനസ്സില്ല മനസ്സോടെ അവളെ ഞൻ പറഞ്ഞു ഹോസ്റ്റലിലേക്ക് വിട്ട്
തിരിച്ചു ഓട്ടോ പിടിച്ചു വീട്ടിൽ എത്തിയപ്പോ 4 മണി ആയി