ഇണക്കുരുവികൾ 8 [വെടി രാജ]

Posted by

ആട്ടുകയാണ്. ഞാൻ പിറകിൽ കൂടെ ചെന്ന് ആ വയറിൽ കൈകോർത്ത് ഷോൾഡറിൽ തല ചാച്ചു കെട്ടിപ്പിടിച്ചു. ഞാൻ അങ്ങനെയാണ് സന്തോഷം വന്നാലും സങ്കടം വന്നാലും അമ്മ തന്നെ ശരണം. എന്നിൽ നിന്നും ആ കെട്ടിപ്പിടുത്തം അമ്മയുടെ മാതൃത്വം ഉണർന്നു. ആ മിക്സിയുടെ അരോചക ശബ്ദം നിലച്ചു.
( എനി ആരും ചോദിക്കണ്ട പെട്ടെന്നു കെട്ടിപ്പിടിച്ചപ്പോ എന്താ അമ്മ ഞെട്ടാഞ്ഞത് എന്ന് ഇത് മിക്ക ദിവസങ്ങളിലും നടക്കുന്നതാണ്. അറിയാതെ അച്ഛൻ കെട്ടിപ്പിടിച്ചാ വേണേ അമ്മ ഞെട്ടിയേക്കും പതിവില്ലാത്തത് നടക്കുമ്പോ അല്ലെ നമ്മൾ ഞെട്ടുന്നതും നടുങ്ങുന്നതും )
അമ്മ: എന്താടാ അമ്മേടെ പൊന്നിന്
ഞാൻ: ഒന്നുമില്ല
അമ്മ: അത് വിട് നിൻ്റെ ഇപ്പോഴത്തെ ഈ പിടുത്തം കണ്ടിണ്ട് സന്തോഷത്തിലാണല്ലോ എൻ്റെ പൊന്നു മോൻ
ഞാൻ: അതെങ്ങനാ അമ്മക്ക് അറിയാ
അമ്മ: നിന്നെ പെറ്റിട്ടത് ഈ ഞാനാ. നിന്നെ ഈ ഉള്ളം കൈ പോലെ എനിക്കറിയാ
ഞാൻ: എന്നാ പറ എങ്ങനെ മനസിലായി.
അമ്മ: അതോ, അപ്പു നീ സന്തോഷത്തോടെ എന്നെ വന്നു കെട്ടിപ്പിടിക്കുമ്പോ പയ്യെ സ്നേഹത്തോടെ എന്നെ ചേർത്തു പിടിക്കലാ പതിവ്
ഞാൻ: അപ്പോ സങ്കടത്തിലാണേലോ
കൊച്ചു കുഞ്ഞുങ്ങളെ പോലെ ഞാൻ അമ്മയോടു ചോദ്യം ചോദിച്ചു.
അമ്മ: അപ്പോ നീ പാഞ്ഞു വന്ന് എന്നെ വലിച്ചു മുറുക്കുന്ന പോലെയാ കെട്ടിപ്പിടിക്ക നിൻ്റെ കൈകളുടെ ബലത്തിലറിയാ എൻ്റെ കുട്ടി എത്രമാത്രം സങ്കടത്തിലാണെന്ന്
ഞാൻ: ഇതൊക്കെ എങ്ങനെ കഴിയുന്നമ്മ
ഞാൻ: ഒന്നു പോടാ പെറ്റ വയറിനെ അതറിയാനാവു
എന്താ അവിടെ
നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി. നിത്യയും അനുവും അടുക്കളയിലേക്കു വന്നു. ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്നതു കണ്ടതും അവൾ മുന്നിൽ കൂടി അമ്മയെ കെട്ടിപ്പിടിച്ചു.
ഞാൻ: അസൂയക്കും കുശുമ്പിനും കൈയ്യും കാലും വെച്ചതു പോലുണ്ട്
ഞാൻ പറഞ്ഞത് കേട്ട് അമ്മയും അനുവും ചിരിച്ചു. നിത്യ മാത്രം എന്നെ നോക്കി കണ്ണുരുട്ടി.
നിത്യ: അതെ ഇത് എൻ്റെ അമ്മ കൂടിയാ അങ്ങനെ ഒറ്റക്കു സ്വന്തക്കണ്ട
ഞാൻ: ആണോ, ടി എന്നെങ്കിലും നി സ്വന്തം ഇഷ്ടത്തിന് ഇതുപോലെ അമ്മയെ കെട്ടിപ്പിടിച്ചിട്ടുണ്ടോ
നിത്യ: ഇല്ലെ അമ്മേ ഇല്ലേ
അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി.
ഞാൻ: ഒന്നു പോടി കള്ളം പറയാതെ
നിത്യ: ടാ തെണ്ടി ആരാടാ കള്ളം പറഞ്ഞത്
അമ്മ: നിത്യാ
നിത്യ: ദേ നോക്കമ്മാ ഇവനെന്നെ കളിയാക്കാ
അമ്മ: തൊടങ്ങി രണ്ടും കൂടെ . അടങ്ങി ഇരുന്നോണം രണ്ടും കൂടി
നിത്യ: ഞാനെനി മിണ്ടൂല . പോടാ പട്ടി
അവൾ കരച്ചിലിൻ്റെ വക്കിലെത്തി ഞാൻ വേഗം അമ്മയിൽ നിന്നും അകന്ന് അവളെ മാറിലേക്ക് ചേർത്തു
അമ്മ: അവളെ വെറുതേ കരയിപ്പിക്കും ചെക്കൻ. കരഞ്ഞാ പിന്നെ ഒടുക്കത്ത സ്നേഹവും
നിത്യ: അമ്മക്കതിനെന്താ എൻ്റെ ഏട്ടനല്ലെ
അമ്മ: കണ്ടൊ കണ്ടോ ഏട്ടനെ പറഞ്ഞപ്പോ അവക്ക് പൊള്ളി
നിത്യ: ആ പൊള്ളും ഏട്ടൻ വാ നമുക്ക് പോവാം
അമ്മ: ടീ വിളക്കു കത്തിക്കെടി

Leave a Reply

Your email address will not be published. Required fields are marked *