ജിൻഷ: അതിൽ ഞാൻ ഹെൽപ്പ് ചെയ്യാ
ഞാൻ: എന്നാ പൊളി
ജിൻഷ : ഇന്നത്തെ ക്ലാസ് പോയി കിട്ടി
ഞാൻ: അയ്യോ നിത്യ ചോദിക്കില്ലെ നീ എവിടാരുന്നു എന്നൊക്കെ
ജിൻഷ: അതൊക്കെ ഞാൻ നോക്കിക്കോളാ ഇയാള് മാളുനെ കണ്ട് പിടിക്ക്
അവളുടെ ആ കളിയാക്കൽ ശരിക്കും എനിക്കും ഇഷ്ടമായി. കോളേജ് വിടാനുള്ള സമയം അടുത്തതിനാൽ ഞങ്ങൾ വിട വാങ്ങി. സൗഹൃദം പ്രണയമായി പരിവർത്തനം ചെയ്ത കഥകൾ ഒരു പാട് കേട്ടിട്ടുണ്ട് എന്നാൽ ആദ്യമായി എൻ്റെ ജീവിതത്തിൽ പ്രണയം സൗഹൃദമായി പരിവർത്തനം ചെയ്തു. പോകുന്ന വഴി ജിൻഷ എന്നെ വിളിച്ചു
ജിൻഷ: ഏട്ടാ
ഞാൻ: എന്താ
ജിൻഷ: ഞാൻ ഒരു കാര്യം പറഞ്ഞാ ചൂടാവുമോ
ഞാൻ : ഇല്ല പറ
ജിൻഷ : എനിക്ക് ഒരാഗ്രഹം ഉണ്ട് അത് മാത്രം സാധിച്ചു തരുമോ
ഞാൻ: എന്താ പറ
ജിൻഷ: കേട്ടിട്ട് പറ്റില്ല എന്നു പറയരുത്
ഞാൻ: ഇല്ല നി പറ
ജിൻഷ: എൻ്റെ ആദ്യ ചുംബനം അത് ചേട്ടനായിട്ടു തന്നെ വേണം
അതു പറയുമ്പോൾ അവൾ നാണത്താൽ ആടിയുലയുന്നുണ്ടായിരുന്നു
ജിൻഷ: പ്ലീസ് പറ്റില്ല എന്നു മാത്രം പറയരുത്
ഞാൻ ഒരു വല്ലാത്ത അവസ്ഥയിലാണ് മാളു അവൾ ഇവിടുണ്ട് ആ കണ്ണുകൾ നിഴലായി എന്നെ പിന്തുടർന്നു കെണ്ടേ ഇരിക്കും. അതാണെൻ്റെ പേടി.
ജിൻഷ: ഏട്ടനെനിക്ക് വാക്കു തന്നതാ ഒറ്റ പ്രാവിശ്യം ഓർമ്മയിൽ സൂക്ഷിക്കാൻ അതെങ്കിലും എനിക്ക്
മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു നിമിഷങ്ങൾ പാഞ്ഞു കൊണ്ടിരുന്നു. പ്രതീക്ഷയുടെ തീ നാളം ജിൻഷയുടെ മിഴികളിൽ തെളിഞ്ഞു കാണാം.. എൻ്റെ ഫോണിൽ അടുത്ത മെസേജ് വന്നു നോക്കിയപ്പോ മാളു.
” കൊടുത്തോ എനിക്കു പ്രശ്നമില്ല ആ പാവത്തിൻ്റെ ഒരാഗ്രഹം അല്ലെ. അതെങ്കിലും സാധിച്ചു കൊടുക്ക് ”
ഞാൻ പെട്ടെന്നു ചുറ്റും നോക്കി ഇല്ല ആരും ഞങ്ങൾക്ക് അരികിലില്ല. പക്ഷെ ഇതൊക്കെ അവൾ എങ്ങനെ അറിയുന്നു.
ഞാൻ: ശരി നിൻ്റെ ആഗ്രഹം നടക്കട്ടെ
അവൾ എന്നെ വലിച്ച് ഒരു മരത്തിൻ്റെ മറവിൽ കൊണ്ടു പോയി എൻ്റെ രണ്ടു കവിളിലും ചുംബനം അർപ്പിച്ചു. അവളുടെ വലത്തെ കവിൾ എനിക്കായ് കാട്ടി തന്നു ഒന്നു മടിച്ചെങ്കിലും ഞാൻ എൻ്റെ ചുണ്ടുകൾ ആ കവിളിൽ അമർത്തി ചുംബിച്ചു. ഇടത്തെ കവിൾ കാട്ടിയപ്പോ ചുണ്ടുകൾ കൊണ്ടു ചെന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അവളുടെ ചുണ്ടുകൾ കൊണ്ട് എൻ്റെ ചുണ്ടിനെ വരവേറ്റു എൻ്റെ തലയ്ക്കു പിന്നിൽ അവൾ അവളുടെ കൈകൾ കോർത്തതിനാൽ എനിക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ആദ്യ ചുംബന ലഹരിയിൽ ഞാനും മതിമറന്നു പോയി. അതൊരു ദീർഘ ചുംബനത്തിലേക്ക് വഴി മറി ഇരുവർക്കും ശ്വാസമെടുക്കാൻ കഴിയാതെ വന്നപ്പോൾ വിട്ടുമാറി. മതിവരാത്ത ഭാവത്തോടെ ജിൻഷ തന്നെ നോക്കി പിന്നെ താങ്ക്സ് എന്നു പറഞ്ഞ് ഓടിപ്പോയി.
ആദ്യ ചുംബന ലഹരിയിൽ നിന്നും മുക്തനാകാൻ ഞാൻ സമയമെടുത്തു . ഞാനൊന്നു നോർമ്മലായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വന്നു അടുത്ത മെസേജ് അതും മാളുവിൽ നിന്ന്.
” സമ്മതം മൂളിയതിന് അവസരം നന്നായി മുതലാക്കി അല്ലെ. എല്ലാ ആണുങ്ങളും ഒരു പോലെയാണ്. എനി ഇങ്ങോട്ടൊന്നും പറയണ്ട ഈവനിംഗ് വരുമ്പോ സംസാരിക്കാ ഷാർപ്പ് 7.30 മറക്കണ്ട “
ഇണക്കുരുവികൾ 8 [വെടി രാജ]
Posted by