എൻ്റെ മാളൂ………………….
അതിലും ഉറക്കെ അവൻ വിളിച്ചു.
മോളേ നീ എവിടെ ……………………
ഉറക്കെ അവൻ വിളിച്ചു പറഞ്ഞതും തൊണ്ട പൊട്ടിയതിനാലോ എന്തോ അവൻ ചുമച്ചു ആ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവനാ പുൽ തടത്തിൽ കിടന്നു മാനത്തേക്ക് നോക്കി കിടന്നു. സൂര്യൻ്റെ തീക്ഷണത ആ കണ്ണുകളെ അടപ്പിച്ചില്ല. സൂര്യതാപം അവനെ വെന്തുരുക്കാൻ പര്യാപ്തമായില്ല അവയ്ക്കു മീതെ ആ ശക്തി മന്ത്രം അവൻ ഉരുവിട്ടു “മാളു ”
സമയം ഏറെയായി മനസൊന്നു ശാന്തമായി എന്നവനു തോന്നിയ നിമിഷം അവൻ തൻ്റെ വീട്ടിലേക്കു തിരിച്ചു . വീടെത്തി ബൈക്ക് ഒതുക്കി അവൻ അമ്മയെ വിളിച്ചു ആഹാരം കഴിച്ചു . പിന്നെ മുകളിൽ പോയി കിടന്നു.
ടാ നീ അവളുടെ കുടെ പോകില്ലെ
അമ്മ വന്നു ചോദിച്ചപ്പോൾ ആണ് ആ കാര്യം എനിക്കോർമ്മ വന്നത്. മനസിലെ കനൽ ഒന്നെരിയുകയും ചെയ്തു അവളോട് സോറി പറയണം എന്നുറപ്പിച്ചു .
സമയമായോ അമ്മേ
ഞാൻ തിരിച്ചു ചോദിച്ചു
അമ്മ : 3 .30 ആയി വേഗം ഇറങ്ങിക്കോ
ഞാൻ: ഒരു പത്തു മിനിറ്റ് അവളോട് റെഡിയാവാൻ പറഞ്ഞോ
അമ്മ താഴേക്ക് പോയതും ഞാൻ ഡ്രസ്സ് മാറി താഴേക്കിറങ്ങി ചെന്നു. അവൾ റെഡിയായി നിൽക്കുന്നുണ്ട്. എൻ്റെ മുഖത്തേക്ക് നോക്കുന്നേ ഇല്ല
പോവാം
ഞാൻ ചോദിച്ചു മുഖമുയർത്താതെ അവൾ തലയാട്ടി സമ്മതം മൂളി അവളിലെ ആ പെരുമാറ്റം എന്നിൽ ചെറിയ സങ്കടം ഉണ്ടാക്കി എന്നത് വാസ്തവമാണ്. എന്നാൽ അതിലേറെ കോമഡി ഞാൻ അവളെ ഷോപ്പിംഗിനു കൊണ്ടു പോകുന്നത് ഇഷ്ടപ്പെടാതെ ഒരാൾ മുഖം വീർപ്പിച്ചു നിൽക്കുന്നുണ്ട് നമ്മുടെ നിത്യ. ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു അവൾ മുഖം തിരിച്ചു
ടി പെണ്ണെ വന്നിട്ടു നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്
ഞാനതു പറഞ്ഞതും എന്താ എന്ന ഭാവത്തിൽ അവൾ എന്നെ തന്നെ നോക്കി നിന്നു . വന്നിട്ടെന്നു ഞാൻ ആഗ്യം കാട്ടിയെങ്കിലും അവർക്ക് അത് പര്യാപ്തമായിരുന്നില്ല എന്നവളുടെ മുഖത്തു നിന്ന് വ്യക്തമായി വായിക്കാം. ഒന്നും പറയാൻ നിക്കാതെ ഞാൻ ബൈക്കിൻ്റെ ചാവി എടുത്തു ഇറങ്ങി പിന്നാലെ അനുവും വന്നു. ഞങ്ങൾ ബൈക്കിൽ കയറി വണ്ടി മുന്നോട്ടെടുത്തതും ദേഷ്യത്തിൽ ചുവന്ന നിത്യയുടെ മുഖം ഞാൻ മിററിൽ കണ്ടു. എനിക്കു ചിരിക്കാതിരിക്കാൻ സാധിച്ചില്ല. അവളുടെ കുട്ടിക്കളികളെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നതാണ് വാസ്തവം.
ഇന്ന് അനു തികച്ചും വ്യത്യസ്ത മനോഭാവം പ്രകടിപ്പിച്ചത് എനിക്കൽഭുതമായി. ഇന്നവളുടെ വിരൽ സ്പർഷം പോലും എന്നെ തേടിയെത്തിയില്ല. സത്യത്തിൽ ആദ്യമായി അവളുടെ സ്പർഷത്തിനായി എൻ്റെ മനസു കൊതിച്ചു. അതു പ്രണയമോ കാമമോ അല്ല. ഒരു കുറ്റബോധത്തിൽ നിന്നും ഉടലെടുത്ത ആഗ്രഹം മാത്രം. തൻ്റെ വാക്കുകൾ അവളെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട് അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. സത്യത്തിൽ കാരണമില്ലാതെ താൻ അവളെ നോവിച്ചു അത് തനിക്കു സഹിക്കാൻ ആവുന്നില്ല.
ഞാൻ വണ്ടി ആളൊഴിഞ്ഞ ഭാഗത്ത് സൈസാക്കി.
ഞാൻ: ഇറങ്ങ്
എന്താ ഇവിടെ എന്തിനാ എന്നൊക്കെ തോന്നിക്കുന്ന ഭാവത്തോടെ അവൾ എന്നെ നോക്കി ഇറങ്ങി.
ഇണക്കുരുവികൾ 7 [വെടി രാജ]
Posted by