ഇണക്കുരുവികൾ 7 [വെടി രാജ]

Posted by

നേരം വെളുത്തു തുടങ്ങി . ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ നെഞ്ചിൽ ഭാരം കൂടിയ പോലെ ഈശ്വരാ ഇന്നലത്തെ പോലെ ഇന്നും മനസു ശാന്തമാവില്ലെ എന്നു ചിന്തിച്ചു കണ്ണു തുറന്ന ഞാൻ കണ്ട കാഴ്ച. ഒരു പൂച്ചക്കുഞ്ഞിനെ പോലെ എൻ്റെ മാറിൽ പറ്റിച്ചേർന്ന് നിത്യ.
ആദ്യം അവളെ എഴുന്നേൽപ്പിക്കാനാണ് തോന്നിയത് പക്ഷെ ആ നിഷ്കളങ്കമായ മുഖത്തിനു മുന്നിൽ ഞാൻ അടിയറവു പറഞ്ഞ്. അവളുടെ മുഖം നോക്കി ഞാൻ കിടന്നു. ഇടക്കിടക്ക് അവളുടെ കൈകൾ എൻ്റെ മാറിൽ തടവി ഞാൻ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തുന്നുണ്ട്. ചുണ്ടിൻ്റെ ഓരത്തുടെ ഒഴുകിയ തുപ്പൽ അവളുടെ മുഖത്തും എൻ്റെ മാറിലും കട്ട പിടിച്ചിട്ടുണ്ട്. ആ ചുണ്ടുകൾ ഇടക്കിടെ മിഠായി നുണയുന്ന പോലെ നുണഞ്ഞു കളിക്കുന്നുണ്ട്. ആ കുഞ്ഞു മിഴികൾ അടച്ച് എൻ്റെ മാറിൽ അവൾ പൂച്ചക്കുഞ്ഞുപോലെ അള്ളിപ്പിടിച്ചു കിടക്കുമ്പോൾ അമ്മ പെറ്റിട്ട ആ കുഞ്ഞു നിത്യ എൻ്റെ മനസിലേക്ക് ഓടി വന്നു.

താഴെ വെക്കാതെ ഞാൻ താലോലിച്ച പൊന്നും കുടം, ക്ലാസ് കഴിഞ്ഞു വന്നാ കളിക്കാൻ പോലും പോകാതെ അവളെ കൊഞ്ചിച്ചു അവളുടെ താളത്തിനു തുള്ളിയ ദിനങ്ങൾ. അവളെ അമ്മ തല്ലിയതിന് അമ്മയുടെ കയ്യിൽ കടിച്ച ദിവസം. ഒന്നും കഴിക്കാതെ അമ്മയോട് പിണങ്ങി നടന്ന നാളുകൾ. അവൾ പഠിക്കാൻ തുടങ്ങിയ നാൾ മുതൽ തങ്ങൾ അകന്നത്. അവളെ പഠിപ്പിക്കാൻ ഉള്ള ഉദ്യമം താൻ ഏറ്റെടുത്തതാണ് തൻ്റെ തെറ്റ്. അതല്ലെ അവൾ തന്നിൽ നിന്നും കുറച്ചകലാൻ കാരണം. കുഞ്ഞു മനസിൽ തൻ്റെ ശാസനകൾ ചെറിയ തല്ലുകൾ അവൾ ഉൾക്കൊണ്ട രീതി തന്നെ ശത്രുവായി കണ്ടു ശത്രുവാണെന്നു തന്നോടു പറഞ്ഞു . എല്ലാം ഓർമ്മകൾ എന്നാൽ ഇന്ന് എൻ്റെ ആ കുഞ്ഞു നിത്യയെ കിട്ടിയ പോലെ.

ഞാൻ പതിയെ അവളുടെ നെറുകയിൽ മുത്തം നൽകി. ആ സ്നേഹ ചുംബനം നെറുകയിൽ ചാർത്തിയ നിമിഷം അവളുടെ കുഞ്ഞു ചുണ്ടുകളിൽ പതിയെ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു. നിത്യയിൽ നിന്ന് തനിക്കു പകർന്നു നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും അതു തന്നെയായിരുന്ന ‘ഈ സമയം മുറിയിലേക്ക് വന്ന അമ്മ അവളെ ഒന്നു നോക്കി പിന്നെ അവളെ വിളിക്കാൻ നോക്കിയപ്പോ ഞാൻ വേണ്ട എന്നു കൈ കൊണ്ടു കാട്ടി അമ്മ എന്നെ ഒന്നു നോക്കി പിന്നെ താഴേക്കു പോയി. ആ നോട്ടത്തിൻ്റെ അർത്ഥം എനിക്കു വ്യക്തമായില്ല. എന്തോ ചിന്തിച്ച് ഞാൻ വീണ്ടും മയങ്ങി.

പിന്നെ ഞാനുണരുമ്പോൾ നിത്യ റൂമിലില്ല. അവൾ പോയി കഴിഞ്ഞു, മാറിലെ അവളുടെ തുപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടപ്പോ ചെറുപ്പത്തിൽ അവൾ എൻ്റെ മേൽ മുളളിയതെല്ലാം ഓർമ്മ വന്നു. കഴിഞ്ഞ കാലങ്ങൾ ആ ഓർമ്മകളിൽ ചേക്കേറി ജന്മത്തിൻ്റെ തുടക്കം വരെ യാത്ര പോവുക കഴിഞ്ഞ നാളുകളിലെ ഓരോ നിമിഷവും ഓർത്തോർത്ത് വീണ്ടും ആസ്വദിക്കുക . കഴിഞ്ഞ കാലം ഓർക്കുമ്പോ ഇപ്പോഴും കണ്ണുനീരും പുഞ്ചിരിയും പകരും. അതെ പഴയ ഓർമ്മകൾ അതേ അനുഭൂതി ഇന്നും പകരും അതാ സത്യം

Leave a Reply

Your email address will not be published. Required fields are marked *