എന്താ മാഷേ പിണക്കമാണോ മറുപടി ഒന്നുമില്ല
പിണക്കമാണെന്നു കുട്ടിക്കോ
അതെന്താ അങ്ങനെ
ഞാൻ രാവിലെ മെസേജ് അയച്ചിട്ട് ഇപ്പോ ആണോ റിപ്ലേ തരുന്നേ
അയ്യോ എൻ്റെ കുട്ടന് സങ്കടായോ
അതെനിക്ക് അറിയില്ല
അതെന്താ മാഷേ
സത്യം താൻ റിപ്ലേ തരാഞ്ഞപ്പോ എന്തോ പോലെ
എന്താ മാഷേ റൂട്ട് മാറിയോ
അറിയില്ല പക്ഷെ ഒന്നറിയാ തന്നോട് സംസാരിക്കാൻ ഏറെ കൊതിച്ചു.
അയ്യോ കഷ്ടായി പോയി
കളിയാക്കണ്ട
അയ്യോ സത്യായിട്ടും കളിയാക്കിയതല്ല മാഷേ
എന്താ റിപ്ലേ തരാഞ്ഞത്
അതോ മാഷേ ഞങ്ങൾ പെമ്പിള്ളേർക്ക് അടുക്കള പണിയൊക്കെ പറഞ്ഞിട്ടുണ്ട്
ഇത്ര നേരവും പണിയായിരുന്നോ
ആ മനുഷ്യാ
ഒന്നു പോയെ വിശ്വസിക്കുന്ന കള്ളം പറയാൻ നോക്ക്
സത്യം രാവിലെ നോർമ്മൽ വർക്ക് ഈവനിംഗ് അച്ഛൻ്റെ ഒരു ഫംഗ്ഷൻ ഗറ്റ് റ്റുഗതർ അതൊരു പൊല്ലാപ്പായിരുന്നു
അതു ശരി
പിന്നെ എന്തെല്ലാ
എന്ത് അങ്ങനെ പോകുന്നു
അതെന്താ അങ്ങനെ
ഞാനൊരു കാര്യം പറഞ്ഞാ പ്രശ്നാവോ
എന്താ പറ എന്നോട് എന്തു വേണേലും പറയാലോ
പക്ഷെ പറയാനൊരു മടി
അല്ല എൻ്റെ അപ്പേട്ടന് എന്ത് പറ്റി
എനിക്കും അതറിയില്ല
പറ എന്തായാലും പറ അപ്പേട്ടാ
പറയണം എന്നുണ്ട് എന്നാലും ഒരു പേടി
പേടിയോ എൻ്റെ അടുത്തോ
സത്യം
ദേ മനുഷ്യാ ആളെ കളിയാക്കാതെ കാര്യം പറ
എടോ
എന്താ
എനിക്ക്
എനിക്ക് ആ പോന്നോട്ടെ
എനിക്ക്
പറ മനുഷ്യാ. ഒന്ന് പറയോ
എനിക്ക് തന്നെ ഇഷ്ടാ
കുറച്ചു നേരത്തേക്ക് അവൾ മറുപടി ഒന്നും തന്നില്ല അതെന്നിൽ വല്ലാത്ത സങ്കടവും പേടിയും ഉടലെടുക്കാൻ ഇടയായി എനി ഇവൾ എന്നോട് ചാറ്റ് ചെയ്യില്ലെ. അപ്പോൾ എനിക്കൊരു മെസേജ് വന്നു അവൾ ഓഫ് ലൈൻ പോവുകയും ചെയ്തു.
ജിൻഷ ഇഷ്ടമാണെന്നു പറയുന്ന വരെ ആയുസ്സുള്ള ഈ ഇഷ്ടം എനിക്കു വേണ്ട
അതായിരുന്ന അവളുടെ മറുപടി.
ഇണക്കുരുവികൾ 7 [വെടി രാജ]
Posted by