ഇണക്കുരുവികൾ 7
Enakkuruvikal Part 7 | Author : Vedi Raja
Previous Chapter
സത്യത്തിൽ തനിക്കെന്താണ് സംഭവിക്കുന്നത് അതിപ്പോഴും അവനു വ്യക്തമല്ല. എത്ര സന്തുഷ്ടമായിരുന്നു തൻ്റെ ജീവിതം സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അമ്മ. കുശുമ്പും കുന്നായിമയും , സ്നേഹിക്കാനും തല്ലാനും , ശാസിക്കാനും മാറോടണക്കാനും എല്ലാം തികഞ്ഞ സഹോദരി . പുറമെ പരുക്കനാണെങ്കിലും ഞങ്ങൾക്കായി ജിവിതം ഹോമിച്ച അച്ഛൻ. സ്നേഹത്തിൻ്റെ സാഗരത്തിൽ വളർന്ന എനിക്ക് ഇപ്പോ സ്നേഹം തന്നെ വേദനയായി.
എൻ്റെ കണ്ണൊന്നു നനഞ്ഞാൽ അമ്മയെക്കാൾ കൂടുതൽ പിടയുന്ന ഒരു ജൻമം ഉണ്ട് ഈ വീട്ടിൽ . ഞാൻ കൂടുതൽ സമയം മാറ്റി വെച്ചിട്ടില്ല ആ ജീവനു വേണ്ടി, അതൊരിക്കലും ആവിശ്യപ്പെട്ടിട്ടുമില്ല.
എൻ്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിട്ടില്ല എന്നാലും എന്നെക്കുറിച്ച് ആശങ്കയുണ്ട്. സത്യത്തിൽ ഞങ്ങൾക്കായി സ്വന്തം യവ്വനം കടം തന്ന അച്ഛനെ തൊഴുതു പോകുന്നു ഞാൻ. പുറമെ ഞാനും സ്നേഹം കാട്ടില്ലെങ്കിലും മനസു തളരുമ്പോ ആദ്യം വരുന്ന മുഖം അച്ഛൻ്റെയാ. തൻ്റെ ജീവിതത്തിൻ്റെ മൂന്നിൽ ഒന്നും അല്ലേ അതിൽ കൂടുതൽ ഷോപ്പിലാണ് അച്ഛൻ കളഞ്ഞു കുളിച്ചത്
പറയത്തക്ക സൗഹൃദങ്ങൾ ഇല്ല, വിനോദങ്ങൾ ഇല്ല. എന്തിനേറെ അച്ഛനും അമ്മയും കല്യാണ ശേഷം ഒരിക്കെ സിനിമ കണ്ടതാ പിന്നെ കക്ഷി ആ വഴിക്കു പോയിട്ടില്ല. ഞങ്ങൾക്ക് എവിടെ വേണേലും പോവാ കാശും തരും അച്ഛൻ വരില്ല ആ സമയം കൂടി മക്കൾക്കായി സ്വരു കൂട്ടുന്ന ജൻമം. ചിലപ്പോയൊക്കെ തോന്നും ഒരു മാടിൻ്റെ ജന്മമാ അച്ഛൻ്റെ ഞങ്ങളുടെ മൂന്നു പേരുടെയും ഭാരം സ്വമേധയാ വലിക്കുകയാണ് ഒരു കരയെത്തിക്കാൻ. ആ ആശങ്കയാണ് ചീത്ത വിളിയായി എന്നും കേൾക്കുന്നത്. ഞാൻ അറിഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം ആ ചിത്ത വിളിയിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹം, കരുതൽ , ആശങ്ക പിന്നെ ഞാൻ കൂടെയുണ്ട് എന്ന ആ ഉറപ്പും’
അച്ഛനെ കുറിച്ച് ചിന്തിക്കുമ്പോ എനിക്ക് സ്വയം ഒരു തീരുമാനം എടുക്കാൻ എപ്പോഴും കഴിയാറുണ്ട്.
പക്ഷെ ഇത്തവണ അതും സാധിച്ചില്ല. ഒരു വശത്ത് ഞാൻ പ്രണയിച്ച ജിൻഷ ഒരിടത്ത് മനസിൽ പോലും കരുതാൻ കഴിയാത്ത അത്രയും പവിത്ര പ്രണയവുമായി മാളു . ജിൻഷയെ മനസിൽ നിന്നും പറിച്ചു കളയുക അസാധ്യമാണ് പക്ഷെ മാളുവിനെ തിരസ്ക്കരിക്കുവാൻ ആവില്ല അവളുടെ പ്രണയം കണ്ടില്ലെന്നു നടിക്കാൻ മാത്രം കഠിന ഹൃദയനല്ല താൻ.
പ്രണയം എന്ന വികാരത്തിൻ്റെ യഥാർത്ഥ കയ്പ്പു നിര് താനിപ്പോയാണ് നുകരുന്നത്. താൻ ഒരു പോലെ രണ്ടു പെൺകുട്ടികളെ സ്നേഹിക്കുന്നു. സമൂഹം ഒരാളെ ആവിശ്യപ്പെടുമ്പോ മനസ്’ ഇരുവരെയും വേണമെന്ന് കൊച്ചു കുഞ്ഞിനെ പോലെ വാശി പിടിക്കുന്നു. വാതിൽ തുറന്ന് താഴെ ചെന്ന് കുടിക്കാൻ വെള്ളമെടുത്ത് മുകളിൽ കൊണ്ടു വെച്ച് പിന്നെ കിടക്കയിൽ കിടന്ന് ചിന്തിച്ചു ചിന്തിച്ചു ഉറങ്ങി.