“ ഇല്ല ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചൊണ്ട് കിടക്കുവായിരുന്നു ”. ഞാൻ ഉള്ളത് പറഞ്ഞു..!
“ wait wait … ഞാൻ ഗസ്സ് ചെയ്യട്ടെ നി എന്താണ് ആലോചിച്ചേ എന്ന് ?. എന്നെ പറ്റി അല്ലെ ആലോചിച്ചെ, ഐ മീൻ ഞാൻ പറഞ്ഞ കാര്യങ്ങൽ.. അല്ലെ ?. ”
അവൾ ചൂണ്ട് വിരൽ പൊക്കി എന്നോട് കാര്യം അതെല്ലേ എന്ന് ചോദിച്ചു..!
അതല്ലടി മണ്ടിപാറു ഞാൻ നമ്മളെ ഫ്യൂച്ചറിനെ പറ്റി ആണ് ആലോചിച്ച എന്ന് പറയണം എന്ന് ഉണ്ടായിരുന്നു.. പക്ഷെ പുറത്ത് വന്നത്. “ അതേ ”. എന്നത് ആയിരുന്നു..!
“ ആഹ് കണ്ടോ ഞാൻ കണ്ടുപിടിച്ചത്..”. അവൾ ദൃശ്യം 3യുടെ സ്ക്രിപ്റ് നേരത്തെ പറഞ്ഞത് പോലെ പറയുന്നത് കേട്ടപ്പോ എനിക് ചിരി ആണ് വന്നത്… പക്ഷേ ഞാൻ അത് അടക്കി പിടിച്ചു.. ശെടാ ഇവൾ ചിരിച്ചാലും കരഞ്ഞാലും എന്ത് ഭംഗി ആണ്..!! ആരായാലും ആണ് തത്തമ്മ ചുണ്ടിൽ പിടിച്ച് ഫ്രഞ്ച് അടിക്കാൻ തോന്നും..!
“ എടി….പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…. അത് … അത്… നിനക്ക് ശെരിക്കും ലൈൻ ഉണ്ടോ..?.”. ഞാൻ എൻ്റെ സംശയം വിക്കി വിക്കി പ്രകടിപ്പിച്ചു .!
“ ആഹ്.. ഉണ്ട് അതല്ലേ പൊട്ടാ നി..”.
“ അപ്പോ നീ നഷ്ട പ്രണയത്തിൻ്റെ ഓർത്ത് കാളിദാസി ആയി ഇരികുക ആണോ..? ”
“ ഏയ്.. പോടാ എനിക് ഇപ്പൊ അതിൽ ഒന്നും intrest ഇല്ല അല്ലേലും പണ്ട് തൊട്ടേ എനിക് ലൗ എന്നൊക്കെ പറഞ്ഞാലേ ഒരുമാതിരി ആണ് ”.
അവള് വികാര ജീവി ആയി പറഞ്ഞു..
ഞാൻ അതിനു ഒന്നും പറഞ്ഞില്ല ചുമ്മാ തലയാട്ടി ഇരുന്നു… ഇവളും എൻ്റെ ടൈപ്പ് ആണല്ലോ… എന്ന് ഞാൻ മനസ്സിൽ വിചാരിക്കാതെ ഇരുന്നില്ല..!!
“ എടാ പിന്നെ നേ ഗോകുലിൻ്റെ മുമ്പിലത്തെ രണ്ട് പല്ല് ശ്രദ്ധിച്ചായിരുന്നോ?. ” അവൾ എൻ്റെ അടുത്ത് കാര്യമായി ചോദിച്ചു..