നടന്നു നടന്നു എന്റെ കാൽ കഴച്ചു എന്നല്ലാതെ ഞാൻ അമ്മുവിനെ കണ്ടില്ല.
‘ഇത്രക്കും ബിൽഡപ്പ് കോടുത്ത് നിൽക്കാൻ ഇവൾ ആര് പ്രിയങ്കചോപ്രയോ?’
പിന്നെയും കുറെ നടന്നു അതിനിടയിൽ ചെക്കന്റെ ആൾക്കാരും വന്നു പോയിരുന്നു.
ദിവ്യ ചെച്ചി ഇതിനിടയിൽ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു..
പക്ഷെ അതിനു ഞാൻ ഒരു മൈന്റ് പോലും കോടുത്തില്ല.
വീണ്ടും ഞാൻ എന്റെ പഴയ സ്ഥലത്ത് തന്നെ സ്ഥാനം ഉറപ്പിച്ചു.
വീണ്ടും എന്റെ അടുക്കൽ ഏതോ സത്രീസാനിധ്യം വന്നു ,ദിവ്യ ചെച്ചി ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം മാറ്റി മറിച്ചു കോണ്ട് ഒരു നെർത്ത ശബ്ദത്തോടു കൂടി:;
“”ഹലോ”
ആരോ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞുനോക്കി,;
അല്ല ഇതു അമ്മു ആണോ ? അതെ അവൾ തന്നെ ,.എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.
ഇപ്പോഴത്തെ അമ്മുവിനെ പറ്റി പറയുകയാണെങ്കിൽ : നല്ല വെളുപ്പ് നിറം ആണ് , മയിൽ പീലി പോലത്തെ കണ്ണുകൾ ആണ് ,കവിളുകൾ
ചുവന്ന് തുടുത്ത് ഇരിക്കുന്നു, മൂക്ക് അൽപ്പം നീണ്ടിട്ടുണ്ട്, ചുണ്ടാണങ്കിൽ സ്റ്റോബെറി പോലെ തുടുത്ത് ഇരിക്കുന്നു , ചുണ്ടിന്റെ താഴത്തെ ഇതൾ മുകളിലത്തെ ഇതളിനെ അപേക്ഷിച്ച് അൽപ്പം വലുതാണ്.
ഒരു ഗോൾഡൻ കളർ ലഹങ്കയാണ് വെഷം .
കാതിലും ഇട്ടിരിക്കുന്ന ലഹങ്കയ്ക്ക് മാട്ച്ച് ആയ കമ്മൽ ആണ് ഇട്ടിരിക്കുന്നത്.
“”ഹലോ””.
അവൾ വീണ്ടും എന്നെ തട്ടി വിളിച്ചു. അവളെ വർണ്ണിച്ചു കോണ്ട് ഇരുന്ന ഞാൻ സ്വബോധത്തിൽ വന്നു.