“ആയിരുന്നു… പക്ഷെ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല… നിന്റെ പപ്പയെ പോലെ കൊല്ലപ്പെട്ടു ”
“അപ്പോൾ നിങ്ങൾ എന്നെയും കൊലയ്ക്കു കൊടുക്കാൻ പോവാണോ? “ഞാൻ ചിരിച്ചു.
“ഹഹഹ…. അത് ഞാൻ നിന്നെ വെറുതെ വിട്ടാലും സംഭവിക്കും… എത്രകാലം എനിക്ക് നിങ്ങളെ സംരക്ഷിക്കാൻ പറ്റും? ”
“എനിക്ക് മനസിലാവുന്നില്ല ”
“നോക്കു അലക്സ്… നിന്റെ പപ്പയെ കൊന്നവർ ആരോ അവർ നിന്റെയും എമിയുടെയും പുറകെയുണ്ട്…. താത്കാലികമായി ഞാൻ നിങ്ങളെ എങ്ങോട്ടെങ്കിലും മാറ്റാം… പക്ഷെ ജീവിതകാലം മുഴുവൻ… എനിക്കറിയില്ല… ”
“എങ്കിൽ നിങ്ങള്ക്ക് അവരെ വധിച്ചുകൂടെ? ”
“തീർച്ചയായും ഞാൻ അത് ചെയ്യും… പക്ഷെ ഞാൻ നിനക്ക് നേരെ ഒരു അവസരം നീട്ടി എന്നേയുള്ളു…? ”
“എന്ത് അവസരം? ”
“നിന്റെ പപ്പയെ കൊന്നവരെ നിന്റെ കൈകളാൽ തീർക്കാനുള്ള അവസരം… അതിലുപരി എന്റെ ഏജൻസിയിലേക്ക് ഒരു മിടുക്കനെ തിരഞ്ഞെടുക്കാനുള്ള അവസരം ”
“നിങ്ങൾക്കുറപ്പുണ്ടോ എന്നെകൊണ്ട് അതിന് കഴിയും എന്നതിന്? ”
“തീർച്ചയായും അലക്സ്… ഞാൻ കാണിച്ച ആ ചെറുപ്പക്കാരുടെ ആകെയുള്ള മുതൽക്കൂട്ട് മരിക്കാൻ ഭയമില്ലാത്ത മനസ്സായിരുന്നു. ഇപ്പോളും അനേകം ചെറുപ്പക്കാർ ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു. അവരുടെ സുരക്ഷയോർത്തു അവരെ നിനക്ക് കാണിച്ചു തരാൻ എനിക്ക് നിർവാഹമില്ല. ”
ശരിയാണ് എല്ലാം നഷ്ടപെട്ട എനിക്ക് എന്ത് നോക്കാൻ… അതിലുപരി എന്റെ മാനസികാവസ്ഥയും ആകെ താളം തെറ്റിയിരുന്നു. അതിൽ നിന്ന് പുറത്തുവരാൻ എന്തെങ്കിലും സാഹസം കാട്ടണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. എമിയ്ക്കു വേണ്ടി എനിക്ക് ജീവിച്ചേ മതിയായിരുന്നുള്ളു. ഞാൻ മിസ്റ്റർ റിച്ചാർഡ്സണ്ണിനോട് സമ്മതം മൂളി.
അന്നുമുതൽ മിസ്റ്റർ റിച്ചാർഡ്സൺ എന്നെ ജോ എന്ന ജോർദാൻ എഡ്‌വില്ലിനാക്കി മാറ്റുകയായിരുന്നു. അലക്സ് എന്ന എന്റെ ഭൂതകാലമത്രയും അദ്ദേഹം മായ്ച്ചു കളഞ്ഞിരുന്നു. എന്നെയും എമിയെയും യൂകെയിലേക്കും അവിടെ നിന്ന് ജർമ്മനിയിലേക്കും മിസ്റ്റർ റിച്ചാർഡ്സൺ മാറ്റി. എമിയെ ജർമ്മനിയിലെ