എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Posted by

അങ്ങനെ ഒരിക്കൽ പള്ളിയിൽ വച്ചാണ് അവൻ എബിയുമായി സൗഹൃദത്തിൽ ആകുന്നത്. പള്ളിയിലെ യൂത്ത് മൂവമെന്റ് ലീഡറും കോയർ ഗ്രൂപ്പിന്റെ മാഷും ആയിരുന്നു എബി. അന്റോയേക്കാൾ 4 വയസ്സിന് സീനിയർ ആയിരുന്നു എബി. എങ്കിലും, സുഹൃത്തായി ഒരാളെ  കണ്ടുകിട്ടിയതിൽ ആന്റോ സന്തോഷിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് പള്ളിയും കോയറും മറ്റുമായി ജീവിച്ച എബി ലുക്കോസ് കുരുവിള….

ഞായറാഴ്ചകളിലെ പ്രാർത്ഥന കഴിഞ്ഞാൽ അമ്മച്ചിയെ വീട്ടിൽ കൊണ്ട് വിട്ടിട്ട്, ആന്റോ എബിയുടെ ഒപ്പം കൂടും. സൺ‌ഡേ സ്കൂൾ പിള്ളേർക്ക് എബി ബൈബിൾ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത് ആന്റോ കൗതുകത്തോടെ കേട്ടിരുന്നു. ഞായറാഴ്ച പള്ളിയിൽ കൂടുന്ന 10-200 ആൾക്കാർ ആന്റോയ്ക് ഒരു അത്ഭുതം ആയിരുന്നു.
“ഇതിനുമാത്രം ആളുകൾ ഈ നാട്ടിൽ ഉണ്ടോ!!!”
ആന്റോ പലപ്പോഴും അത്ഭുതപെട്ടിരുന്നു. ബൈക്കിലും പുതുതായി മേടിച്ച സൈക്കിളിലും ആ ഗ്രാമത്തിൽ വെറുതേ റോന്തു ചുറ്റുമ്പോൾ കിലോ മീറ്ററുകൾപോകുമ്പോൾ, ഒന്നോ രണ്ടോ പേരെ കണ്ടാൽ ഭാഗ്യം. പലപ്പോഴും ആ ഗ്രാമത്തിനെ പുതച്ചിരുന്ന പച്ചപ്പും നനവും വീടുകളെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ആൻറ്റോയ്ക്ക് തോന്നി.

പള്ളിയും മറ്റുമായി നടന്നിരുന്നെങ്കിലും എന്തേലും ഒരു ജോലി വേണം എന്ന് എബി ആഗ്രഹിച്ചു. “എനിക്ക് ഇംഗ്ലീഷ് ഒന്നും നേരെ ചുവേ സംസാരിക്കാൻ അറിയില്ലെടാ ” എബി തന്റെ ഒരു കുറവ് പോലെ അന്റോയോട് ഇടക്ക് പറഞ്ഞിരുന്നു.  “അതിലൊന്നും കാര്യമില്ല ചാച്ചാ, ദുബായിലും മറ്റ് ഗൾഫ് റീജിയനിലും മലയാളം തന്നെ ധാരാളം ” എന്ന് പറഞ്ഞ് അപ്പോഴൊക്കെ ആന്റോ അവനെ  ആശ്വസിപ്പിച്ചു. അങ്ങനെ അവരുടെ സൗഹൃദം വളർന്ന്… അവധി ദിനങ്ങളിൽ ചെറിയ യാത്രകളും ടൗണിൽ പോയി സിനിമ കാണലും ഒക്കെ ആരംഭിച്ചു. അങ്ങനെ കൂടുതൽ അടുത്തപ്പോൾ, അന്റോ, എബിയുടെ വീടിനെയും വീട്ടുകാരെയും പറ്റി അറിഞ്ഞു.

എബിയുടെ പപ്പാ 12-13 കൊല്ലങ്ങൾക്ക് മുമ്പ് മരിച്ചുപോയി. ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു. ഒരു ചേച്ചി ഉള്ളത് കല്യാണം കഴിഞ്ഞ് ഡൽഹിയിൽ താമസിക്കുന്നു. എബിയുടെ മമ്മി വീട്ടിലെ കാര്യങ്ങളും റബ്ബർ നോക്കലും പശുവിനെ വളർത്തലും ഒക്കെ ആണ്. അങ്ങനെ ഒരിക്കൽ ഞായറാഴ്ച്ചത്തെ കറക്കം കഴിഞ്ഞ് എബിയെ കൊണ്ടുവിടാൻ പോയപ്പോൾ എബി അന്റോയെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
“വാടാ.. ഒന്ന് കേറീട്ട് പോ… മമ്മി എപ്പോളും പറയും നിന്നെ വീട്ടിലോട്ട് വിളിക്കാൻ .. ”
സൗമ്യനായ എബിയെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന ആന്റോ അവന്റെ ക്ഷണ പ്രകാരം അവരുടെ വീട്ടിലേക്ക് കയറി. ഓടിവന്ന പട്ടിയെ വീടിന്റെ പിറകിൽ ഉള്ള കൂട്ടിലേക്ക് പിടിച്ചുകൊണ്ട് പോകുന്നതിനിടയിൽ എബി, ഉച്ചത്തിൽ “മമ്മി… മമ്മി.. ഒന്നിറങ്ങി വന്നേ.. മുമ്പിൽ ആന്റോ നില്കുന്നു ” എന്ന് പറഞ്ഞു. സിറ്റൗട്ടിൽ കാത്തുനിന്ന ആന്റോ അവിടെ കിടന്നിരുന്ന പള്ളിയുടെ മാഗസിൻ വെറുതേ എടുത്ത് മറിച്ചുനോക്കി നിന്നു. അല്പം കഴിഞ്ഞപ്പോൾ മുമ്പിലത്തെ ഡോർ അകത്ത് നിന്ന് തുറന്ന് ‘എൽസമ്മ എന്ന ആന്റി’, എബിയുടെ മമ്മി ഒരു ചിരിയുമായി പുറത്തേക്ക് വന്നു.
“മോനെ…. ഹ.. ഹ.. എന്തിനാ നിൽക്കുന്നെ.. ഇരിക്ക് മോനെ.. “(ചിരിയോടെ )
“ശെരി ആന്റി.. ”
“മോനെ.. അല്ലേൽ ഇങ് അകത്ത് വാ.. ”
“വാടാ. അകത്തിരികാം.. ” പട്ടിയെ പൂട്ടിയിട്ട് അവിടേക്ക് വന്ന എബിയും അതാവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *