മനു : ” എന്നാ ശെരി നമ്മൾ തെറിക്കുവാ ഓക്കേ പിന്നെ കാണാം ”
അവര് പോയിക്കഴിഞ്ഞപ്പോളേക്കും സമയം വൈകി. പിന്നെ അന്ന് കളിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു. ഞാൻ നേരെ വീട്ടിലേക്ക് ചെന്നു. അവന്മാരെ കണ്ട കാര്യമൊന്നും മീരയോട് ഞാൻ പറഞ്ഞില്ല. പക്ഷെ ഉള്ളിൽ ഒരു പേടി തോന്നി. ഇത്രയും നാൾ ഞങ്ങൾക്ക് രണ്ട് പേർക്കും മാത്രമേ ഞങ്ങളുടെ ബന്ധം അറിയാമായിരുന്നുള്ളു. ഇപ്പൊ അവന്മാർക്ക് അറിയാം. ഇനിയിപ്പോ എന്താകുമോ എന്തോ.
അന്ന് രാത്രിയിലും അവൾ എന്റെ കിടക്കയിലേക്ക് വന്നു.
മീര : ” ജയേട്ടാ ”
ഞാൻ അവളെ പുണർന്നു നെറ്റിയിൽ ഉമ്മ കൊടുത്തു.
മീര : ” ജയേട്ടാ എന്തെങ്കിലും തീരുമാനിച്ചോ”
ഞാൻ : ” കോളേജ് കഴിയാൻ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. നീ സമാധാനപ്പെട്. ”
മീര : ” ഞാൻ തീ തിന്നോണ്ടിരിക്കുവാ ”
ഞാൻ : ” എടി എന്തായാലും കോളേജ് കഴിയുന്ന വരെ ഒന്നുമുണ്ടാകില്ല. അത്രയും നാളെങ്കിലും നീ ഒന്ന് സങ്കടപ്പെടാതെ ഇരിക്ക്. ഇപ്പൊ എല്ലാ രാത്രിയിലും നീ കരച്ചിലാ. നീ കരയുന്നത് കാണുമ്പോൾ എനിക്കും കരയാൻ തോന്നും അറിയാമോ. ”
മീര : ” പറ്റാഞ്ഞിട്ടാ ഏട്ടാ. ഏട്ടന്റെ മുൻപിൽ അല്ലെ എനിക്ക് ഇങ്ങനെ വന്നു കരയാൻ പറ്റു ”
ഞാൻ അവളുടെ മുഖത്തൊക്കെ ഉമ്മ വച്ചു കവിളിൽ തട്ടി അവളുടെ പുറത്ത് തലോടി ആശ്വസിപ്പിച്ചു.
ഞാൻ : ” നീ വിഷമിക്കേണ്ട എല്ലാം ശെരിയാക്കാം ഞാൻ. ”
അവളെങ്കിലും എല്ലാം ശെരിയാകും എന്ന പ്രതീക്ഷയിൽ ഇരുന്നോട്ടെ. അവളെങ്കിലും സങ്കടപെടാതെ ഇരിക്കുമല്ലോ. അവൾ എന്നിലേക്ക് ചുരുണ്ടു കൂടി. അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം കൂടി ഞാൻ സമ്മാനിച്ചു. ഇപ്പോൾ എല്ലാ രാത്രിയിലും കെട്ടി പിടിച്ചു കിടത്തം മാത്രമേ ഉള്ളു. എന്തോ ഉള്ളിൽ ഇത്രയും വിഷമം വച്ചു കൊണ്ട് സെക്സ് ചെയ്യാൻ പറ്റണില്ല.
മീര എന്റെ ചൂട് പറ്റി എന്നോട് മുട്ടിയുരുമ്മി ചുരുണ്ടു കൂടി. ഒരു കയ്യിൽ അവളുടെ തല താങ്ങി കഴുത്തിലൂടെ ചുറ്റി മറ്റേ കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ച് ഒരു കാലും കൂടി എടുത്ത് അവളുടെ മേലെ വച്ചു. മീര രണ്ട് കയ്യും തൊഴുതു പിടിച്ചു കാലുകളുടെ ഇടയിലേക്ക് വച്ചു ചുരുണ്ടു കൂടി എന്റെ കരവാലയത്തിനുള്ളിൽ സുരക്ഷ അനുഭവിച്ചു. അങ്ങനെ കിടന്നങ്ങനെ ഉറങ്ങി പോയി.
പിറ്റേന്ന് കളിക്കാൻ ഫുട്ബോൾ ഗ്രൗണ്ടിൽ പോകുമ്പോൾ പറഞ്ഞത് പോലെ ജോയലും മനുവും അവിടെ ഉണ്ടായിരുന്നു. അവന്മാര് ഒരു ഡ്യുക്കിൽ ആണ് വന്നത്. ഞാൻ അവിടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഒരു പയ്യന്റെ ബൈക്ക് എടുത്തു. അവന്മാര് എന്നെ ബഷീർ ഇക്കയുടെ അടുത്തേക്ക് കൊണ്ടുപോയി.
ഏതെങ്കിലും ഗോഡൗൺ അല്ലെങ്കിൽ ഇരുട്ട് നിറഞ്ഞ ഒരു മുറി ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ എത്തിപ്പെട്ടത് ഒരു രണ്ട് നില വീടിന്റെ മുന്നിൽ. അത് മല്ലൻ ബഷീറിന്റെ വീട് ആയിരുന്നു.
ജോയൽ : ” മച്ചാനെ ഇച്ചിരി റെസ്‌പെക്ട് ഒക്കെ ഇട്ട് നിന്നോണം കേട്ടാ ”
ഞാൻ : ” ഓക്കേ ”
ചെറിയ പേടിയോടെ അവന്മാരുടെ പുറകെ ഞാൻ ആ വീടിന്റെ മുറ്റത്തേക്ക് കയറി. മുറ്റത്ത് ഒരു കൊച്ചു പയ്യൻ നിന്ന് കളിക്കുന്നുണ്ട്.
ജോയൽ : ” ഉപ്പൂപ്പ ഇല്ലെടാ ഷാനു….
”
ഷാനു : ” അകത്തൊണ്ട് ”
ജോയലും മനുവും ചെരുപ്പ് ഊരി അകത്തേക്ക് കയറി. ഞാനും അതുപോലെ ചെയ്തു. അകത്തെ വലിയ മുറിയിൽ ഒരു വലിയ കസേരയിൽ ഒരു രണ്ട് വയസ്സുള്ള കുഞ്ഞിനെ മടിയിൽ ഇരുത്തി കൊഞ്ചിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യൻ. നരച്ച