എല്ലാമെല്ലാമാണ് 5 [Jon snow]

Posted by

അങ്ങനെ ഒരു ദിവസം.
ഞാൻ ഫുട്ബോൾ കളിക്കാൻ പോയ ഗ്രൗണ്ടിൽ വച്ചു ജോയലിനെയും മനുവിനെയും വീണ്ടും കണ്ടു.ജോയൽ : ” മച്ചാനെ…… വാട്സ് അപ്പ്…… “ഞാൻ : ” ഹൈ…… ”

ജോയൽ : ” എന്താണ്…. ഫുട്ബോൾ കളി ആണാ ഫുൾ ടൈം. ”

ഞാൻ : ” ആ ഏറെക്കുറെ. ”

മനു : ” നുമ്മാ ഈ സീനൊക്കെ മുൻപേ വിട്ടതാണ് ”

ജോയൽ : ” ഉവ്വേ…. വിരലിന്റെ മുൻഭാഗം കൊണ്ട് ബോൾ തട്ടി കാല് കബൂർ സീൻ ആക്കിയ മൊതലാണ് ”

മനു : ” അത് പിന്നെ ഒരബദ്ധം ആർക്കും പറ്റും. പക്ഷെ മച്ചാനെ ദേ ഇവനൊണ്ടല്ല സ്വന്തം പോസ്റ്റിലേക്ക് ഗോൾ അടിച്ച ടീമാണ്…. അതും ലാസ്റ്റ് മിനട്ടിൽ. ”

ജോയൽ ഒന്ന് ചമ്മി.

ജോയൽ : ” എന്താണ് മച്ചാനെ വല്ല സീൻ ഉണ്ടാ. ഒരു സന്തോഷമില്ലല്ലാ ”

ഞാൻ : ” ഏയ് ഒന്നുമില്ല ”

മനു : ” അതല്ല എന്തോ സീൻ ഉണ്ട്. മച്ചാനെ എന്താണ് പ്രോബ്ലം. നുമ്മാ തീർത്തു തരാം. നുമ്മക്ക് തീർക്കാൻ പറ്റാത്ത ഒരു പണിയും ഇന്ന് ഈ നാട്ടിൽ ഇല്ല ”

ഞാൻ : ” ഏയ് ഒരു പ്രശനവും ഇല്ല ”

ജോയൽ : ” മച്ചാൻ വന്നേ. ദേ അവിടുന്ന് ഒരു മിൽക്ക് ഷേക്ക് കുടിക്കാം. മച്ചാന് എന്തോ സീൻ ഉണ്ട്. അത് പറഞ്ഞിട്ട് പോയ മതി.”

ഞാൻ : ” ഏയ്യ് എനിക്ക് വേണ്ട ”

മനു : ” എന്താണ് മച്ചാനെ….. വാന്നെ ”

അവന്മാർ നിർബന്ധിച്ച് എന്നെ കൊണ്ട് ആ കടയിൽ പോയി. അവിടെ ടേബിൾ ഒന്നുമില്ല. പുറത്ത് ഒരു മരത്തിന്റെ ചുവട്ടിൽ ഒരു ബെഞ്ചിൽ ആണ് ഞങ്ങൾ ഇരുന്നത്.

ജോയൽ : ” ഡ്യൂഡേ…. മൂന്നു ബൂസ്റ്റ്‌ സർബത്ത് എട്… നല്ല ചില്ല് ആയിക്കോട്ടെ. ”

മനു : ” ടാ കൊറിക്കാൻ വല്ലതും എടുത്തോ. ആ കുർകുറെ എട് ”

ജോയൽ : ” ആ ഇനി പറ എന്താണ് മച്ചാന്റെ സീൻ ”

ഞാൻ : ” ഒന്നുമില്ല ബ്രോ. പ്രശ്നം ഒന്നുമില്ല ”

മനു : ” പൊന്നു കൂട്ടുകാരാ….. നമ്മൾ ബ്രോയെ ഒരു ചങ്കായിട്ട് കാണുവാ….. ബ്രോ ധൈര്യമായി പറ ബ്രോ. ആരാണ് ഏണി. നമുക്ക് വേണോങ്കിൽ പണിയാം അവനിട്ട്. ”

ഞാൻ : ” ഏയ് അങ്ങനെ ഒന്നുമില്ല ”

ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അവന്മാര് വിടുന്നില്ല. എന്നെ അത്ര പരിചയം ഇല്ലാഞ്ഞിട്ട് പോലും അവന്മാരുടെ പെരുമാറ്റം ഉറ്റ ചങ്ങാതിമാരെ പോലെ ആയിരുന്നു. ഒടുവിൽ ഞാൻ അവരോടു പറയാൻ തീരുമാനിച്ചു.

ഞാൻ : ” അതെ പ്രശ്നം എന്താന്ന് വച്ചാൽ…… എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ് ”

ജോയൽ : ” ആ അതുപറ അപ്പൊ ലവ് സീൻ ആണ്. ആരാണ് ഇപ്പൊ സീൻ പെണ്ണിന്റെ അപ്പനാണ ”

ഞാൻ : ” അതുപിന്നെ പെണ്ണിന്റെ അച്ഛനും സീൻ ആണ് എന്റെ അച്ഛനും സീൻ ആണ് ”

മനു : ” അപ്പൊ ഗ്രൗണ്ട് സപ്പോർട്ട് ഇല്ല. ”

ജോയൽ : ” പെണ്ണോ? ”

Leave a Reply

Your email address will not be published. Required fields are marked *