എല്ലാമെല്ലാമാണ് 5 [Jon snow]

Posted by

ഞാൻ : ” നീ പേടിക്കല്ലേ…. ഞാൻ ഇല്ലെ…. ഞാൻ എന്തെങ്കിലും ചെയ്തോളാം. ”

മീര : ” ഏട്ടൻ പറയുവോ…. അച്ഛനോട് നമ്മുടെ കാര്യം ”

എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. അതിനുള്ള ധൈര്യം എനിക്കില്ല. അച്ഛൻ എന്നെ തല്ലുമോ കൊല്ലുമോ എന്ന പേടി അല്ല. അച്ഛന്റെ പ്രതികരണം എന്തായിരിക്കും എന്നറിയില്ല. ചിലപ്പോൾ അത് താങ്ങാൻ പറ്റാതെ വന്നാൽ……..

മീര : ” പറയുമോ….. ”

ഞാൻ : ” എടി ഇപ്പോളെ പറയണോ….. ”

മീര : ” എന്നായാലും പറയണ്ടേ ”

ഞാൻ : ” മോളെ….. തത്ക്കാലം ഈ കല്യാണം മുടക്കണം. അതാണ് നമ്മുടെ ആവശ്യം. അതിന് നീ വിചാരിച്ചാൽ സിമ്പിൾ ആയിട്ട് പറ്റും. നിനക്ക് ആ ചെക്കനെ ഇഷ്ടം അല്ലെന്ന് പറയണം….. ”

മീര : ” അത് എന്നെ കൊണ്ട് പറ്റില്ല. എന്റെ അച്ഛനല്ല അത്. എന്റെ ദൈവമാണ്. എങ്ങനെ ഞാൻ പറയും എതിർത്ത്. ആർക്കും വേണ്ടാത്ത പാഴ്ജന്മത്തിനെ വളർതിയതിന് ഇതാണോ കൂലി കൊടുക്കേണ്ടത്. ഏട്ടൻ പറ. ഏട്ടന് പറയാം ”

ഞാൻ : ” അതിനുള്ള ധൈര്യം എനിക്കുമില്ല മോളെ ”

മീര : ” അപ്പൊ……… അപ്പൊ…….. എന്നെ വിട്ടു കളയുവാണല്ലേ….. ”

മീര കൂടുതൽ ശക്തിയിൽ കരയാൻ തുടങ്ങി.

മീര : ” എന്നോട് എത്ര സത്യം ഇട്ടതാ ഏട്ടൻ…… എന്നെ കളയല്ലേ ഏട്ടായി. ”

ഞാൻ : ” മോളെ കരയല്ലേ…… ഒന്നും നടന്നില്ലെങ്കിൽ നമുക്ക് ഒളിച്ചോടാം ”

മീര : ” ഇല്ല അത് പറ്റില്ല…… ഇവിടെ ഈ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ എന്നെ കെട്ടണം ഏട്ടൻ. ഇല്ലെങ്കിൽ വേണ്ട. ”

ഞാൻ : ” മീരാ……… പ്രാക്റ്റിക്കൽ ആക്….. അത് നടക്കില്ല ”

മീര : ” എനിക്ക് ഒന്നും കേൾക്കണ്ട….. അങ്ങനെ നടക്കും എന്ന് ഏട്ടൻ തന്നെ അല്ലെ എന്നോട് പറഞ്ഞിട്ടുള്ളത്. ”

ഞാൻ : ” മീരാ നീ എന്നെ കുറ്റപ്പെടുത്തിയിട്ട് എന്തിനാ. നിന്നെപ്പോലെ തന്നെ വിഷമിക്കുകയാ ഞാനും. പുറത്ത് കരയുന്നില്ല എന്നെ ഒള്ളു. ഉള്ളിൽ കരയുന്നുണ്ട്. ”

മീര : ” ഏട്ടാ…. എനിക്ക് അറിയാം ഏട്ടാ…… പക്ഷെ ഞാൻ എന്ത് ചെയ്യും. എനിക്ക് ഏട്ടനോടല്ലേ ഇതൊക്കെ പറയാൻ പറ്റു. ”

ഞാൻ : ” നീ കരച്ചിൽ നിർത്ത്. ഇല്ലെങ്കിൽ ഞാനും കരയും. ”

മീര കണ്ണൊക്കെ തുടച്ചു.

ഞാൻ : ” നീ പേടിക്കണ്ട. നിന്നെ ഞാൻ തന്നെ കെട്ടും. അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ. ”

മീര : ” അച്ഛനോട് എതിര് പറയാൻ ആവില്ല എനിക്ക്. അച്ഛൻ ഒരാളെ ചൂണ്ടി കാണിച്ചാൽ അയാളെ കെട്ടാൻ ഞാൻ തയ്യാറാവും. പക്ഷെ അത് ഏട്ടൻ അല്ലെങ്കിൽ കല്യാണത്തിന് മുൻപ് ഞാൻ ആത്മഹത്യ ചെയ്യും ”

ഞാൻ പകച്ചു പോയി.

ഞാൻ : ” മോളെ….. എന്തൊക്കെയാ പറയുന്നേ ”

മീര : ” അതെ ഏട്ടാ….. ഏട്ടൻ അല്ലാതെ മറ്റൊരാൾ….. ആലോചിക്കാൻ വയ്യ. അങ്ങനെ സംഭവിക്കുന്നതിന് മുൻപ് മീര ഈ ലോകം വിട്ടു പോകും. ഇത് മീരയുടെ വാക്കാ ”

ഞാൻ : ” ഇല്ല ഇല്ല…. നിന്നെ മരണത്തിന് പോലും ഞാൻ വിട്ടു കൊടുക്കില്ല. നീ ഇങ്ങനെ ഒന്നും പറയല്ലേ എന്നോട്. എനിക്ക് സഹിക്കില്ല ”

മീര എന്റെ മുഖത്തേക്ക് നോക്കാതെ കക്ഷത്തിൽ മുഖം പൂഴ്ത്തി കളഞ്ഞു. അവളുടെ തലയിൽ തലോടി ഞാൻ ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *