ഞാൻ സ്പീഡിൽ തന്നെ നടന്നു പൊയ്ക്കളഞ്ഞു. ഗ്രൗണ്ടിൽ എത്തിയിട്ടും ഒരു സുഖവും തോന്നിയില്ല. ഉള്ളിൽ അത്രയും വിഷമം തോന്നിയിരുന്നു. അവളെ പിരിഞ്ഞാൽ പിന്നെ ഞാനില്ല. എന്റെ പെണ്ണാ അവള്. എന്റെ എല്ലാമെല്ലാം. അച്ഛൻ ആണെങ്കിൽ തീരുമാനിച്ച് ഉറപ്പിച്ച മട്ടാ.
കളിക്കാൻ ഒരു ഉന്മേഷവും തോന്നിയില്ല. ഞാൻ കുറച്ച് കളിച്ചിട്ട് മാറി ഇരുന്നു. ഗ്രൗണ്ടിലെ പുല്ലിൽ വെറുതെ മലർന്നു കിടന്നു. അവളുടെ ഒപ്പം നെയ്തു കൂട്ടിയ കിനാക്കളെല്ലാം ചാരമായി പോകുന്നത് പോലെ. ഞാൻ അറിയാതെ അവിടെ കിടന്ന് കരഞ്ഞു പോയി. ഇരുട്ട് വീണു തുടങ്ങിയത് കൊണ്ട് ആരും എന്റെ കണ്ണുനീർ കണ്ടില്ല.
വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ മീരയെ കണ്ടില്ല. അവളുടെ മുറി അടച്ചിട്ടിരിക്കുകയാണ്. അവൾ പഠിക്കാനുണ്ട് എന്നും പറഞ്ഞ് അതിനകത്തേക്ക് കേറിപ്പോയെന്ന് അമ്മ പറഞ്ഞു. പക്ഷെ മിക്കവാറും അവൾ കരയുകയായിരിക്കും എന്ന് ഞാൻ ഊഹിച്ചു. ഞാൻ അവളെ വിളിക്കാൻ പോയില്ല. കളിച്ചിട്ട് വന്നത് കൊണ്ട് ഞാൻ പോയി കുളിച്ചു. എന്നിട്ട് എന്റെ മുറിയിൽ വെറുതെ ഇരുന്നു. ആലോചിക്കുന്തോറും വട്ട് പിടിക്കുകയാണ്.
എനിക്ക് ഇവളെ ഇഷ്ടമാണ് ഇവളെ ഞാൻ കെട്ടുകയാണ് എന്ന് അങ്ങോട്ട് പറഞ്ഞാൽ അച്ഛൻ എങ്ങനെ അത് എടുക്കും എന്ന് അറിയില്ല. അച്ഛന്റെ മനസ്സിൽ അവൾ സ്വന്തം മകളാണ്. ഞാൻ സ്വന്തം മകനും. അതുകൊണ്ട് അച്ഛന് അത് ഉൾകൊള്ളാൻ ഒരിക്കലും പറ്റില്ല. അച്ഛന്റെ പ്രതികരണം ഭയങ്കരം ആയിരിക്കും.
മീര അച്ഛന് എതിര് പറയില്ല. അനുസരിച്ചാണ് അവൾക്ക് ശീലം. അച്ഛന്റെ ഇഷ്ടമാണ് അവൾക്ക് വലുത്. അതിനു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ഹോമിക്കാനും അവൾ ഒരുക്കമാണ്. എല്ലാം കൂടി ഒത്തു വരുമ്പോൾ എനിക്ക് അവളെ നഷ്ടമാകും എന്ന് ഉറപ്പാണ്. ഹൃദയത്തിന്റെ പകുതി പറിച്ചെടുത്തു കളയുന്നത് പോലെ.
അമ്മ ചോറുണ്ണാൻ വിളിച്ചപ്പോളാണ് ആലോചനയിൽ നിന്ന് ഉണർന്നത്. പതിവ് പോലെ തന്നെ മീര അമ്മയെ വിളമ്പാൻ സഹായിക്കുന്നുണ്ട്. അവൾ സന്തോഷം അഭിനയിക്കുകയാണ് എന്നെനിക്ക് മനസിലായി. എന്നെ കാണുമ്പോ മാത്രം അറിയാതെ അവളുടെ മുഖത്ത് വിഷമം വരും. ചോറ് കഴിക്കുമ്പോൾ പോലും എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു. മീര തല കുനിച്ച് ഇരുന്ന് ചോറ് എങ്ങനെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു പോയി. എനിക്കും അധികം കഴിക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് കഴിച്ചു കൈ കഴുകി മുറിയിലേക്ക് പോന്നു.
എന്നത്തേയും പോലെ ഞാൻ വാതിൽ അടയ്ക്കാതെ ആണ് കിടന്നത്. അവൾ എന്നും വരുന്നത് പോലെ ഇന്നും വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
മീര സാധാരണ പോലെ അടുക്കളയിൽ അമ്മയെ സഹായിച്ചതിന് ശേഷമാണ് മുകളിലേക്ക് വന്നത്. അച്ഛനും അമ്മയും മുറിയിൽ കയറി ഡോർ അടയ്ക്കുന്ന ശബ്ദം കേട്ട് കുറച്ച് കഴിഞ്ഞപ്പോൾ എന്റെ മുറിയിൽ ഞാൻ കാൽപെരുമാറ്റം കേട്ടു. എന്റെ മുറിയുടെ വാതിൽ അവൾ കുറ്റി ഇട്ടു. എന്റെ കട്ടിലിൽ അവൾ ഒരു കൈ കുത്തി. ഞാൻ അവളെ വലിച്ച് എന്റെ ദേഹത്തേക്ക് ഇട്ടു. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി മീര പൊട്ടിക്കരഞ്ഞു. അവളുടെ തലയിൽ ഞാൻ തലോടി കൊടുത്തു.
മീരയുടെ എങ്ങലടിയും ഗദ്ഗദങ്ങളും അവിടെ കേൾക്കാം. കണ്ണീർ ഒഴുകി എന്റെ നെഞ്ച് നനഞ്ഞു.
മീര, : ” എന്നെ വിട്ടു കൊടുക്കല്ലേ ഏട്ടാ…… എന്നോട് പ്രോമിസ് ചെയ്തതല്ലേ ഏട്ടാ…… ”
ഞാൻ : ” ഇല്ല ഇല്ല കൊടുക്കില്ല…… കരയല്ലേ മോളു….. ”
മീര : ” അച്ഛൻ എന്നെ കെട്ടിക്കാൻ ഉറപ്പിച്ചു……. ഏട്ടൻ പോയി കഴിഞ്ഞിട്ട് അവരെ….. അവരെ ഫോണിൽ വിളിച്ചു…… അച്ഛനെല്ലാം തീരുമാനിച്ചു കഴിഞ്ഞു. ”
ഞാൻ ഞെട്ടി….. കാര്യങ്ങൾ കൈ വിട്ടു പോവുകയാണല്ലോ ഈശ്വരാ…….