എല്ലാമെല്ലാമാണ് 5
Ellamellamaanu Part 5 | Author : Jon Snow | Previous Part
ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി.
അച്ഛനും അമ്മയും വീട്ടിലേക്ക് കയറിയപ്പോൾ മുതൽ സന്തോഷത്തിലാണ് മീര. ഒന്ന് കുളിച്ചു ഡ്രസ്സ് ഒക്കെ മാറിയിട്ട് അച്ഛൻ സോഫയിൽ വന്നിരുന്നു. അമ്മയും ഓപ്പോസിറ്റ് ഉള്ള ഒരു സോഫയിൽ ഇരുന്നു. ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു. മീരയാകട്ടെ അച്ഛന്റെ കാലിന്റെ ചോട്ടിൽ തറയിൽ ഇരുന്ന് അച്ഛന്റെ കാൽ തിരുമ്മി കൊടുക്കുകയാണ്. അത് അവളുടെ ഒരു ശീലമാണ്.
അച്ഛൻ : ” ഞങ്ങൾ അവിടെ വച്ചു മാലിനിയെ കണ്ടിരുന്നു. നിങ്ങൾക്ക് അറിയില്ലേ മാലിനിയെ ”
ഞാൻ : ” മാലിനി അമ്മായി അല്ലെ. അറിയാല്ലോ ”
അച്ഛന്റെ കസിൻ ആണ് മാലിനി അമ്മായി. ഇപ്പൊ കണ്ടിട്ട് കുറേ നാളായി. പറയാൻ തക്ക സൗഹൃദം ഇല്ലായിരുന്നു. എങ്കിലും ഇടയ്ക്കൊക്കെ കാണുമ്പോൾ വളരെ സ്നേഹമായിരുന്നു ഞങ്ങളോട്.
അച്ഛൻ : ” മാലിനിയുടെ മോനെ ഓർമ്മ ഉണ്ടോ നിങ്ങൾക്ക്. നിങ്ങൾ ചെറുപ്പത്തിൽ കൂട്ടുകാർ ആയിരുന്നല്ലോ ”
മീര : ” പണ്ട് കണ്ടിട്ടുണ്ട് ആ ചേട്ടനെ. ഇപ്പോ ദൂരെ എവിടെയോ അല്ലെ ”
അരുൺ എന്നായിരുന്നു ആ ചേട്ടന്റെ പേര്. ചെറുപ്പത്തിൽ അച്ഛന്റെ തറവാട്ടിൽ പോകുമ്പോ ആ ചേട്ടനോട് കൂട്ടുകൂടിയിരുന്നു. എന്നേക്കാൾ 5 വയസ്സിനോ മറ്റൊ മൂത്തതാണ്. പിന്നീട് അധികം കണ്ടിട്ടില്ല. ഇപ്പൊ എവിടെയാണോ.
അച്ഛൻ : ” ആ അവനു ഇപ്പൊ മർച്ചന്റ് നേവിയിൽ ജോലിയായി. ആളിപ്പോ കപ്പലിൽ ആണ്. ഓരോരോ രാജ്യങ്ങൾ ചുറ്റി നടക്കുകയാ. ”
മീര : ” ഹോ എന്ത് രസമായിരിക്കും അല്ലെ ”
അച്ഛൻ : ” അതെ നല്ല ശമ്പളവും ഉണ്ട്. ഞാൻ നോക്കിയപ്പോ മീരയ്ക്ക് അവനെപ്പോലൊരു പയ്യനാണ് വേണ്ടത് ”
മീര ഞെട്ടി. ഞാനും.
അച്ഛന്റെ മുഖത്ത് ചിരിയാണ്.
അച്ഛൻ : ” മാലിനിക്കും താല്പര്യം. അവൾക്ക് നിന്നെ പണ്ട് കണ്ടു പരിചയം ഉണ്ടല്ലോ. പോരെങ്കിൽ എന്റെ മോളല്ലേ നീയ്. നല്ല സ്വഭാവം ആയിരിക്കും എന്നാണ് മാലിനിയുടെ പറച്ചിൽ ”
അമ്മ : ” എന്നിട്ട് നിന്റെ അച്ഛൻ അതങ്ങോട്ട് ഒറപ്പിച്ചു. ഞാൻ അപ്പോളേ പറഞ്ഞതാ മോളോട് ചോദിച്ചിട്ട് പോരെ എന്ന് ”
അച്ഛൻ : ” നീ മിണ്ടാതിരിയെടി. എനിക്കറിയാം എന്റെ മോളെ. എനിക്ക് ഇഷ്ടപെട്ടാൽ അവൾക്കും ഇഷ്ടപ്പെടും. അത്രയ്ക്ക് മനപ്പൊരുത്തമാ അല്ലെ മോളെ. മാത്രമല്ല നമ്മുടെ ബന്ധുക്കൾ തന്നെ. നല്ല ചെക്കൻ നല്ല ജോലി നല്ല ശമ്പളം. അല്ലാതെ ഇവനെ പോലെ പഠിക്കാതെ പന്തും തട്ടി നടക്കുവല്ലല്ലോ ”
അതും കൂടി കേട്ടത്തോടെ എന്റെ തലയിൽ ഇടുത്തി വീണപോലെ ആയി.
കരച്ചിലിന്റെ വാക്കിലെത്തി മീര എങ്കിലും ദയനീയമായി അച്ഛൻ പറഞ്ഞതിന് തലയാട്ടി കൊടുത്തു.