റീന : എന്നിട്ട്
ദേവി : ശാന്തി കുറെ കരഞ്ഞു….. പക്ഷെ ശാന്തി അതോടെ അവനെ വെറുത്തു തുടങ്ങി…. പ്രായത്തിന്റെ ചാപല്യത്തിൽ ചെയ്തതല്ലേ…. പോലീസ് അവനെ ജുവനയിൽ ജയിലിയിൽ ആക്കി…. മധു ചേട്ടന്റെ മരണത്തോടെ ശാന്തിയുടെ അച്ഛനും ആങ്ങളയും ചെന്നു അവരെ വൈകാതെ പേരാമ്പ്രയിലേക്ക് കൊണ്ട് പോയി….ശരിക്കും ഇങ്ങനെ ഒരു മോനുള്ളത് അധികമാർക്കും അറിയില്ല… ശാന്തിയുടെ നാത്തൂനു പോലും അറിയില്ല….. ശ്രീജിത്ത് ഏക മകനാണെന്നാണ് എല്ലാരുടെയും വിചാരം…..
റീന : അപ്പൊ ഇയ്യാൾ പിന്നെ…അവിടെ…
ദേവി : രാജു അഞ്ചോ ആറോ കൊല്ലം കിടന്നു…പക്ഷെ ശാന്തി അവനെ കാണുവാൻ ഒരു വട്ടം പോലും പോയിട്ടില്ല…. അത്ര മാത്രം അവനെ വെറുത്തു… പക്ഷെഅമ്മയല്ലേ…. സ്വന്തം കുഞ്ഞിനെ പൂർണമായി വെറുക്കാൻ ഒരമ്മയ്ക്കും കഴിയില്ല….എനിക്കറിയാം ഒരമ്മയുടെ വേദന…. ഉള്ളാലെ എന്നും ഇവനെ ഓർത്തു കരഞ്ഞിട്ടേ ഉള്ളൂ പാവം….
റീന : പിന്നെ അവർ തമ്മിൽ കണ്ടിട്ടേ ഇല്ലേ…
ദേവി : മം… പിന്നെ…… ജയിലിൽ നിന്നിറങ്ങണ സമയത്ത് അവന്റെ അമ്മാവന്റെ അഡ്രെസ്സ് ആണ് കൊടുത്തിരുന്നത്…. ജയ്ലർ ഒരിക്കൽ അമ്മാവനെ വിളിച്ചു….. ആളും പിന്നെ ബാലേട്ടനും കൂടിയാണ് അവനെ കാണാൻ പോയത്…അപ്പോഴേക്കും അവൻ ആളാകെ മാറിയിരുന്നു…പക്ഷെ അവനെ സ്വീകരിക്കാൻ ശാന്തി തയ്യാറായിരുന്നില്ല…. ബാലേട്ടനും അവന്റെ അമ്മാവനും അവനു അവിടെ ഒരു ജോലി ഏർപ്പാടാക്കി കൊടുത്തു… പക്ഷെ നാട്ടിലേക്ക് ആരും അവനെ വിളിച്ചില്ല….
ദേവി ദുഖത്തോടെ പറഞ്ഞു തീർത്തു…
ദേവി : രണ്ടു വർഷം കഴിഞ്ഞു അവൻ നാട്ടിലേക്ക് വന്നിരുന്നു… ഒരിക്കൽ അവന്റെ അമ്മയെ കാണാൻ അവൻ പേരാമ്പ്രയിലേക്ക് പോയി…. ശ്രീജിത്ത് ക്ലാസ്സിലേക്ക് പോയ സമയമായിരുന്നു….. പക്ഷെ ശാന്തി….
റീന : അമ്മ
ദേവി : അമ്മ അവനെ തല്ലി… കുറെ വഴക്കും പറഞ്ഞു….എന്നിട്ട് സ്വയം കുറെ കരഞ്ഞു….മേലാൽ വന്നു പോകരുതെന്നും പറഞ്ഞു പറഞ്ഞയച്ചു….അന്ന് ബലേട്ടനെ അന്വേഷിച്ചു ഇവിടെ വന്നു… അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ പറഞ്ഞു കുറെ കരഞ്ഞു…. രാത്രി ഇവിടെ തങ്ങി…… തനിക്ക് പറ്റിയ ചെയ്തികളെ ഓർത്തു കുറെ കരഞ്ഞു കൊണ്ട് ഇവിടുന്നു മടങ്ങി…..