ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Posted by

ദേവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

ദേവി : മധു ചേട്ടനും ശാന്തിയുംമുറച്ചെറുക്കനും മുറപ്പെണ്ണുമാണെങ്കിലും ഇവരുടെ ബന്ധത്തിന് ഇരു വീട്ടുകാർക്കും സമ്മതം ഉണ്ടായിരുന്നില്ല…. എന്നാലും അത് അവഗണിച്ചു അവർ വിവാഹിതരായി…ഒളിച്ചോടിയതാ രണ്ടാളും….

റീന : എങ്ങോട്ട്

ദേവി : കോയമ്പത്തൂർ…. അവിടെ ഏതോ മില്ലിൽ ആയിരുന്നു ജോലി…വൈകാതെ തന്നെ ശ്രീരാജ് പിറന്നു….ഇവൻ പിറന്നതോടെ കുടുംബക്കാരുടെ വഴക്ക് തീർന്നു…എന്നാലും അവർ കോയമ്പത്തൂർ തന്നെ തുടർന്നു..

റീന നിവർന്നിരുന്നു…

ദേവി : ഇവൻ ജനിച്ചേ പിന്നാ അടുത്ത പ്രശ്നം തുടങ്ങിയത്….ഈ രാജു ചെറുപ്പത്തിൽ മഹാ വികൃതി ആയിരുന്നു….ഭയങ്കര വാശിയും പിന്നെ ഒടുക്കത്തെ ദേഷ്യവും…. സ്കൂളിൽ പോയ കാലം തൊട്ട് എന്നും പരാതികളായിരുന്നു….. ഒരു മാതിരി വെടക്ക് പിള്ളേരെ പോലെ…മധു ചേട്ടന് ഇവന്റെ സ്വഭാവം തീരെ ഇഷ്ടപെട്ടിരുന്നില്ല… ആകെ അവനു കൂട്ടായി ഉണ്ടായിരുന്നത് അവന്റെ അമ്മ ശാന്തിയായിരുന്നു…. അച്ഛന്റെ തല്ലിൽ നിന്നു എന്നുമവനെ പിടിച്ചുമാറ്റാനെ അവൾക്ക് സമയമുണ്ടായിരുന്നുള്ളൂ…..കുറെ ഡോക്ടറെ കാണിച്ചു… സ്കൂളിൽ തന്നെ അഞ്ചാം ക്ലാസ്സിലെ പഠിക്കുമ്പോൾ കൗൺസിലിംഗ് ഒക്കെ ചെയ്യിപ്പിച്ചു….പക്ഷെ രക്ഷയുണ്ടായില്ല…അതിനിടയിൽ ശ്രീജിത്തും ജനിച്ചു….

റീന : എന്നിട്ട്

ദേവി : ശ്രീജിത്ത്‌ ജനിച്ചതോടെ എല്ലാവരുടെയും സ്നേഹം അവനിലോട്ട് പോയി… കാരണം ഇവന്റെ സ്വഭാവം ഇതാണല്ലോ…അതോടെ അവനു അച്ഛനോടുള്ള ദേഷ്യം കൂടി… പോരാത്തതിന് എരിവ് കയറ്റാൻ കുറെ പാണ്ടി പിള്ളേരും ….ശ്രീജിത്തിന് രണ്ടോ മൂന്നോ വയസ്സ് പ്രായം…. ഇതേ പോലെ എന്തോ കുരുത്തക്കേടിനു അച്ഛൻ തല്ലി…. തലങ്ങും വിലങ്ങും അടികിട്ടി….. ആ ദേഷ്യത്തിൽ ഇവൻ ചെയ്തതെന്താണെന്നോ….

റീന ദേവിയെ തന്നെ നോക്കി….

ദേവി : മധു ചേട്ടൻ സ്കൂട്ടറിൽ ജോലിക്ക് പോകുന്ന വഴിയിൽ ഒളിച്ചിരുന്ന് ഒരു ഗുണ്ട് പൊട്ടിച്ചു എറിഞ്ഞു….. സ്ഫോടനത്തിൽ വണ്ടിയിൽ നിന്നു തെറിച്ചു വീണതും പിന്നെ പൊള്ളിയതുമായിരുന്നു മരണ കാരണം….

റീന : ചേച്ചി…

ദേവി : പക്ഷെ ഇവൻ എറിയുന്നത് കണ്ട സാക്ഷികൾ പോലീസിൽ പരാതി നൽകി….

റീന അത് കേട്ടു ഞെട്ടി

റീന : സ്വന്തം അച്ഛനെ കൊന്നെന്നോ….

ദേവി : മം… ഇതേ ഞെട്ടലായിരുന്നു അന്ന് ശാന്തിക്കും….. പാവം….. ഒരു വശത്തു ഭർത്താവിന്റെ വിയോഗവും പിന്നെ ഇവന്റെ അറസ്റ്റും….ശാന്തി അതോടെ തകർന്നു…. പോലീസ് കൊണ്ടു പോകുമ്പോ ഇവന്റെ കരച്ചിൽ… ഇന്നും ബാലേട്ടൻ അത് പറയുമ്പോൾ കരയും…

Leave a Reply

Your email address will not be published. Required fields are marked *