ദേവി അവളുടെ കണ്ണീർ തുടച്ചു…
ദേവി : അവൻ അങ്ങനാ… ദേഷ്യം വന്നാൽ പിന്നെ എന്താ ചെയുക പറയുക എന്നറിയില്ല….
റീന ദേവിയെ നോക്കി…
റീന : ചേച്ചി… എനിക്ക് മനസ്സിലാകുന്നില്ല… ആരാ അയാൾ…. ഇന്നേ വരെ എന്നോട് അമ്മയോ ഏട്ടനോ ഇയ്യാളെ പറ്റി ഒരു വാക് പോലും പറഞ്ഞിട്ടില്ല…. ഇങ്ങനെ ഒരു ചേട്ടനെ പറ്റി ഒന്ന് സൂചിപ്പിച്ചിട്ടു പോലുമില്ല…നിങ്ങൾ പോലും എന്നോട് പറഞ്ഞിട്ടില്ല…
ദേവി : അതൊക്കെ ഒരു വലിയ കഥയാ മോളെ….
റീന ദേവിയെ തന്നെ നോക്കി ചാഞ്ഞിരുന്നു….. പാച്ചു വിശപ്പ് മാറിയതിനാൽ ഉറങ്ങി കഴിഞ്ഞിരുന്നു…
ദേവി : നീ എപ്പോഴും ചോദിക്കാറില്ലേ നിന്റെ അമ്മ ശാന്തി എന്താ സന്തോഷമില്ലാതെ ഇരിക്കുന്നെ എന്നു…പുറമെ ചിരിച്ചാലും ഉള്ളുകൊണ്ട് നീറുന്ന ജീവിതമായിരുന്നു നിന്റെ അമ്മയുടെ….അറിവ് വെച്ച് നാൾ മുതൽ ശ്രീജിത്തും ചോദിച്ചിട്ടുണ്ട് എന്താ ചേച്ചി അമ്മയ്ക്ക് ഒരു സന്തോഷമില്ലാതെ…. എപ്പോഴും ഒറ്റക്കിരുന്നു കരയും എന്താ കാരണമെന്നൊക്കെ അവൻ ഇടയ്ക്ക് ചോദിക്കാറുണ്ട്….
റീന ശ്രദ്ധയോടെ കേട്ടിരുന്നു…..
ദേവി : താ ഇവനാണ് കാരണം….
റീന : അതിനു എന്താ ഉണ്ടായത്…. ഞങ്ങളിൽ നിന്നു ഇങ്ങനെ മറച്ചു വെക്കാൻ മാത്രം വലിയ പ്രശ്നമാണോ….
ദേവി : നീ കല്യാണം കഴിഞ്ഞു വന്നിട്ട് ഇന്നേ വരെ മധു ചേട്ടന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ…..
ശരിയാണ്… റീന ഇന്നേ വരെ അമ്മായിയച്ഛന്റെ ചിത്രം കണ്ടിട്ടില്ല…
റീന : ഇല്ല….
ദേവി : മധു ചേട്ടന്റെ മരണത്തിനു ശേഷമാണു അവൾ ഇങ്ങനെ ആയത്… മരണമെന്ന് പറഞ്ഞാൽ അത് കൊലപാതകമായിരുന്നു…
റീന : ചേച്ചി…. എന്തൊക്കെയാ ഈ പറയുന്നേ…
ദേവി : അതെ മോളെ….
റീന : കൊന്നെന്നോ? ആര്…
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവി മറുപടി പറഞ്ഞു…
ദേവി : രാജു……. ശാന്തിയുടെ മൂത്ത മകൻ….
റീന : ചേച്ചി…
ദേവി : അതെ മോളെ…പ്രായത്തിന്റെ കുസൃതിയിൽ… വേണമെന്ന് വെച്ചിട്ടോ അല്ലാതെയോ എന്നെന്നിക്കറിയില്ല…അങ്ങനെ സംഭവിച്ചു….
റീനയിൽ ഉദ്വെഗം നിറഞ്ഞു….
റീന : തെളിച്ചു പറ ചേച്ചി…