റീന ആദ്യം കയറി… വാതിൽ പൂട്ടിയിടാത്തതുകൊണ്ട് അകത്തേക്ക് കയറി റൂമിലേക്ക് പോയി… ബാലനും രാജുവും ബാഗും മരുന്നുമൊക്കെ എടുത്തു പിന്നാലെ കയറി….
റീന മുറിയിലേക് കയറി കട്ടിലിൽ ഇരുന്നു…അപ്പുറത്തെ വീട്ടിൽ നിന്നു പാച്ചുവിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടു…
റീന : പാച്ചു…
ബാലനെ നോക്കിയാണ് പറഞ്ഞത്…..
ബാലൻ : ദേവി… ഞങ്ങളെത്തി…
ദേവി കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു…. രാജു ആണെങ്കിൽ കസേരയിൽ ഇരുന്നു മരുന്നുകൾ മേശയിലേക്ക് വെച്ചു…
ദേവി അപ്പോഴേക്കും വന്നു… പാച്ചു കരയുന്നുണ്ടായിരുന്നു….
റീന : മോനെ
പാച്ചുവിനെ എടുക്കാൻ റീന കട്ടിലിൽ നിന്നെണീറ്റ് ദേവിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ രാജു അവർക്കിടയിൽ കയറി നിന്നു….
രാജു : മോനോ…. നിന്റേതു മോൻ…
റീനയോട് ആണ് ചോദിച്ചത്… അതും ആ ഗംഭീര ശബ്ദത്തിൽ…റീന ആണെങ്കിൽ ഞെട്ടി…
രാജു : പറയെടി നിന്റെ ഏതു മോൻ
ബാലൻ : രാജു…
രാജു : ബാലേട്ടൻ മിണ്ടണ്ട….
ബാലനും റീനയും പരസ്പരം നോക്കി… അവരുടെ പിന്നിൽ ദേവിയും പാച്ചുവും….
രാജു : ഇന്നലെ നീ ചാവാനൊരുങ്ങിയപ്പോൾ നിന്റെ മോന്റെ ചിന്ത ഉണ്ടായിരുന്നില്ലേ…. ഈ കുട്ടിയെ പറ്റി നീ ആലോചിച്ചോ…എന്നിട്ടിപ്പോ അന്വേഷിക്കുന്നു
റീന കരഞ്ഞു കൊണ്ട് തല താഴ്ത്തി നിന്നു…
രാജു : അല്ലങ്കിൽ ഇതിനെ കൊന്നിട്ട് നീ ചാവ്….
ബാലൻ,: മോനെ രാജു…പോട്ടെ
രാജു : ഇവളുടെ തന്തേനേം തള്ളേനേം പറഞ്ഞു ഇവളെ അങ്ങോട്ട് അയക്ക്…. ഇതൊക്കെ കണ്ടാൽ എനിക്ക് പെരുത്തു കയറും…
ബാലൻ അത് കേട്ടു റീനയെ നോക്കി…
രാജു അതും പറഞ്ഞു അവിടെന്നിറങ്ങി പുറത്ത് ചെന്നിരുന്നു….പാപ്പി പുറത്തുള്ള റൂമിൽ കിടക്കുകയായിരുന്നു….
ദേവി കുഞ്ഞിനെ കൈ മാറി റീനയോടൊപ്പം മുറിയിലേക്ക് കടന്നു…
പാച്ചുവിന് മുലപ്പാൽ കൊടുക്കുമ്പോൾ റീന തന്റെ അവസ്ഥയോർത്തു കരയുകയായിരുന്നു…….
ദേവി : എന്ത് അവിവേകമാ നീ ചെയ്തത്….
റീന : ചെയ്തു പോയി ചേച്ചി ഞാൻ….. അയാള് പറഞ്ഞ പോലെ ഞാൻ എന്റെ കുഞ്ഞിനെ ഓർത്തില്ല….. നിങ്ങളെ ഓർത്തില്ല….
ദേവി : മതി കരഞ്ഞത്… പാല് കൊടുക്കുമ്പോൾ കരയല്ലേ….