ശക്തി : മല്ലി… നീ വളുടെ സാദനങ്ങൾ പാക്ക് ചെയ്യ്… എന്നിട്ട് ഭക്ഷണം എടുത്ത് വെക്കു…
മല്ലി അകത്തേക്ക് പോയി….
ശക്തി : അണ്ണാ… മറ്റേത് കിട്ടിയോ
രാജു ഇടുപ്പിൽ നിന്നൊരു കവർ എടുത്ത് ശക്തിയെ കാണിച്ചു…
അന്ന് രാത്രി ശക്തിയും മല്ലിയും റീനയും രവീണയും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്…. രാജുവിനു വേണ്ടെന്നു പറഞ്ഞു… ഭക്ഷണം കഴിക്കുന്നതിനിടയിൽ റീന രാജുവിനെ നോക്കുന്നുണ്ടായിരുന്നു….
ഭക്ഷണം കഴിഞ്ഞു എല്ലാ പണിയും കഴിഞ്ഞു മല്ലിയും റീനയും സംസാരിച്ചിരുന്നു…
റീന : മല്ലി ചേച്ചി … ആരോടും പറയരുത്…
മല്ലി : എന്താ….
റീന : അണ്ണൻ എങ്ങനെ ആണ്
മല്ലി : എന്നു വെച്ചാൽ
റീന : ചൂടാനാണോ
മല്ലി : മം.. അതുണ്ട്… ദേഷ്യം പെട്ടെന്ന് വരും…. പക്ഷെ പെട്ടെന്ന് മാറും…നല്ലവനാ…
റീന : പേടിയുണ്ട്
മല്ലി : തോന്നി
റീന : പിന്നെ
മല്ലി : പിന്നെ????
റീന : ഈ പെണ്ണും വിഷയത്തിൽ?
മല്ലി അവളുടെ ആശങ്ക ചുമ്മാ കേട്ടു ചിരിച്ചു….പക്ഷെ റീനയുടെ മുഖം കണ്ടു നിർത്തി…
മല്ലി : വിശ്വസിക്കാം….ധൈര്യമായി ആളുടെ കൂടെ പോകാം…നിനക്ക് ഒന്നും സംഭവിക്കില്ല….
റീന : എനിക്ക് ചെയ്യുന്നത് തെറ്റാണോ എന്നു…
മല്ലി : കൂടുതൽ ചിന്തിക്കണ്ട… കിടന്നുറങ്ങാൻ നോക്ക്….രാവിലെ നേരത്തേ ഇറങ്ങണം….സാധനങ്ങളൊക്കെ എടുത്തു വെച്ചില്ലേ?
റീന : മം.
________________________________________
രാവിലെ 6 മണിയോടെ രാജുവും റീനയും പാച്ചുവും റെഡി ആയി…. മല്ലി ഇവർക്കുള്ള ചായയും ദോശയും റെഡി ആക്കി…
പക്ഷെ രണ്ടു പേരും ചായ മാത്രമേ കുടിച്ചുള്ളൂ
രാജു : എന്ന പോകാം…
ശക്തി റീനയുടെയും രാജുവിന്റെയും ബാഗുകൾ എടുത്തു ജീപ്പിലേക്ക് കയറ്റി വെച്ചു…
റീന പാച്ചുവിനെ എടുത്തു ഇറങ്ങി…. മല്ലിയെ നോക്കി കെട്ടിപിടിച്ചു…
റീന : നന്ദിയുണ്ട്…..ഒരുപാട്
മല്ലി : ചെ.. അങ്ങനൊന്നും പറയല്ലേ…
റീന : ഇനി എന്നാണെന്നു അറിയില്ല…
മല്ലി : അതൊക്കെ ശരിയാവും… ഞങ്ങളൊക്കെ ഇല്ലേ….പെട്ടെന്ന് തന്നെ കാണാം… ഞങ്ങൾ ഒരു ദിവസം അങ്ങോട്ട് വരാം…