മല്ലി : ഞാൻ ശക്തിയെ വിളിക്കട്ടെ…
ഉമ്മറത്തു രാജുവും റീനയും മാത്രമായി…
രാജു : എന്റെ ഭാര്യ ആണെന്ന് പറഞ്ഞുവെന്നു വെച്ച് പേടിക്കണ്ട…വിശ്വസിച്ചു കൂടെ പോരാം…. നിങ്ങൾക്ക് ഒന്നും വരില്ല..
റീന മറുപടിയൊന്നും പറഞ്ഞില്ല…
റീന : എന്റെ കുഞ്ഞിന് വേണ്ടി ഞാൻ തയ്യാറാണ്….
ശക്തി അപ്പോഴേക്കും എത്തി…
രാജു : എന്തായി കിട്ടിയോ
ശക്തി : കിട്ടി
മല്ലി ആ കവറുമായി വന്നു… അതെടുത്തു തുറന്നു…
രാജു : ഫോണും സിമ്മും മാറ്റണം….
റീനയോടായി പറഞ്ഞു
രാജു : അതിനു മുമ്പായി ആരെങ്കിലും വിളിച്ചു പറയാനുണ്ടെങ്കിൽ വിളിച്ചോ..നാളെ രാവിലെ ഇവിടുന്നു പോകുമെന്ന് പറ… പിന്നെ ഇനി വിളിക്കാനുള്ള വേറെ ഒരു നമ്പറും കൊടുക്കണം…. ഇപ്പൊ തരുന്ന നമ്പർ കൊടുക്കണ്ട..
റീന അകത്തേക്ക് പോയി ജോയ്മോനെയും ബാലേട്ടനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു….. ദമ്പതികളുടെ കഥയൊഴിച്ചു….കാരണം അവരെന്തു വിചാരിക്കുമെന്ന് വെച്ചിട്ടാവണം…
പക്ഷെ അവസാനം വിളിച്ചത് തന്റെ മമ്മയെ ആണ്…റീന മമ്മയോട് എല്ലാ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു….
ഫോണുമായി റീന പുറത്തേക്ക് വന്നു..
രാജു : എന്താ…
റീന : മമ്മയാണ്… സംസാരിക്കണമെന്ന്…
രാജു ആ ഫോൺ വാങ്ങി
രാജു : ആ അമ്മ
എൽസി : മോനെ… നിങ്ങൾ എന്തൊക്കെയാ പറയുന്നതെന്ന് എനിക്കറിയില്ല… എന്റെ മോളും കുഞ്ഞും സുരക്ഷിതരായാൽ മതി…
രാജു : ഒന്നും പേടിക്കണ്ട….. നല്ലതിനാണ്… എല്ലാവരുടെയും…
രാജു ഫോൺ കട്ട് ചെയ്ത് റീനയ്ക്ക് കൈമാറി…
റീന ഫോണുമായി മുറിയിലേക്ക് പോയി… അവൾക്ക് പെട്ടെന്ന് സങ്കടം വന്നു അവളുടെ അവസ്ഥയോർത്ത്…
മല്ലി : അണ്ണാ റീന ആകെ തകർന്ന അവസ്ഥയിലാണ്…ഇങ്ങനെ ഒരു നാടകം
രാജു ഇടയിൽ കയറി
രാജു : എനിക്ക് വേണ്ടിയല്ല എന്നു ആദ്യം അവൾ മനസ്സിലാക്കണം… അവൾക്കും അവളുടെ കുഞ്ഞിനും വേണ്ടിയാണു….
മല്ലി പിന്നെ ഒന്നും പറഞ്ഞില്ല… റീന ഉച്ചത്തിലുള്ള സംസാരം കേട്ടു
രാജു : അവൾക്ക് പോയത് ഭർത്താവും ഭർത്താവിന്റെ അമ്മയുമാണ്… സ്വന്തമെന്നു പറയാൻ അവളുടെ കുഞ്ഞെങ്കിലുമുണ്ട്…. പക്ഷെ എനിക്കോ……
പാച്ചുവിന്റെ കരച്ചിൽ കേട്ടതോടെ രാജു പിന്നെ നിർത്തി….