മല്ലിയുടെ വിവരണത്തിൽ റീനയ്ക്ക് ഇവരോടുണ്ടായിരുന്ന ഒരകൽച്ച കുറഞ്ഞ പോലെ തോന്നി…
മല്ലി : വാ ഇനി കുഞ്ഞുങ്ങളെ കുളിപ്പിക്കണ്ടേ… എന്നിട്ട് കുറച്ചു നേരം റീന വിശ്രമിക്കൂ….
പാച്ചുവിനെ കുളിപ്പിച്ചു റീന കുറച്ചു നേരം കിടന്നു…. അന്ന് ആ ദിവസത്തിന് ശേഷം ഉറക്കമൊന്നും ശരിയാവുന്നില്ല…. അമ്മയുടെയും ശ്രീയേട്ടന്റെയും മുഖമാണ് എപ്പോഴും മനസ്സിൽ… കരഞ്ഞിട്ടാണെങ്കിൽ കണ്ണീർ വറ്റുന്നുമില്ല….
പക്ഷെ ഇന്ന് കുറച്ചു നേരം ഉറങ്ങി പോയി…. രണ്ടു മണിയിടെയാണ് റീന എണീറ്റത്…. പാച്ചു തൊട്ടപ്പുറത്ത് ബെഡിൽ ഷീറ്റ് വിരിച്ചു കിടക്കുന്നുണ്ടായിരുന്നു….
മല്ലി : എണീറ്റോ…
റീന : ആം ചേച്ചി…
മല്ലി : ഞാൻ ഉറങ്ങിക്കോട്ടെ എന്നു വെച്ചു വിളിക്കാതിരുന്നതാ.. വാ വല്ലതും കഴിച്ചിട്ടാകാം ബാക്കി….
റീന : മോനോ….
മല്ലി : ഇപ്പൊ കിടത്തിയെ ഉള്ളൂ
റീന പാച്ചുവിനെ ശരിക്ക് കിടത്തി മല്ലിയുടെ കൂടെ ഭക്ഷണം കഴിച്ചു….. അവർ കുറെ നേരം സംസാരിച്ചു… മല്ലിയോട് നല്ല മതിപ്പ് തോന്നി റീനയ്ക്ക്…
ഭക്ഷണം കഴിന്നു റീന മല്ലിയെ സഹായിച്ചു…. മല്ലി വേണ്ടെന്നു പറഞ്ഞെങ്കിലും റീന കൂട്ടാക്കിയില്ല…
4 മണി ആയതോടെ രവീണയും വന്നു…. പിന്നെ മല്ലി അവളുടെ പിന്നാലെ ആയി….
മല്ലി : റീനേ… ഒരു രക്ഷയുമില്ല…..ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോകുന്ന ഇനമാണ് ഇവൾ… ആ കിടന്നുറങ്ങുന്നതും ഏതാണ്ട് ഈ ഐറ്റം തന്നെയാ… ഇനി വരാനുള്ളത് എങ്ങനെ ആണാവോ…
റീന മല്ലിയുമായി നല്ല കൂട്ടായി… ഒപ്പം രവീണയും ഉള്ളത് കൊണ്ട് അവളുടെ ദുഃഖം കുറച്ചൊക്കെ കടിച്ചമർത്താൻ സാധിച്ചു…
രവീണയാണെങ്കിൽ രണ്ടു അനിയന്മാരെ നോക്കുന്നു തിരക്കിലായിരുന്നു…..
റീനയും മല്ലിയും എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു…..റീനയ്ക് ഇവർ തമ്മിലുള്ള ദൂരം കുറഞ്ഞ പോലെ തോന്നി…. മാത്രമല്ല ശ്രീരാജിനോടുള്ള ഒരകൽച്ച കുറഞ്ഞതയും തോന്നി…
റീന : നിങ്ങൾ എല്ലാവരും ഇവിടെ ആണോ താമസം….
മല്ലി : കല്യാണത്തിന് മുൻപ് മൂന്ന് പേരും ഇവിടാർന്നു…. കല്യാണം ശേഷം അണ്ണനും പാപ്പിയും മാറി….. താ രണ്ട് വീടു അപ്പുറത്താണ് താമസം…. അത് വാടകയ്ക്കാ….പക്ഷെ ഭക്ഷണം എല്ലാവരും ഇവിടെന്നാ….