റീന : എൻറെ വിധിയാണ് ചേച്ചി….. ഇങ്ങനെ വിധവയായി ജീവിക്കണമെന്നതാവും കർത്താവിന്റെ തീരുമാനം…
മല്ലി : വിഷമിക്കണ്ട…. കടവുൾ വെറുതെ വിടില്ല…. കണ്ടിപ്പാ….കടവുൾ പൊറുത്താലും അണ്ണൻ വെറുതെ വിടില്ല….
റീനയൊന്നു മല്ലിയെ നോക്കി
റീന : ഇവർ എന്താ പണി
മല്ലി : അവിടെ കണ്ടില്ലേ…. ശ്രീ ശക്തിവേൽ ഗാറേജ്….
റീന : ആ
മല്ലി : ആ അതന്നെ… മെക്കാനിക്കാണ്… ശ്രീരാജിലെ ശ്രീ….. ശക്തി,പിന്നെ പളനി വേൽ എന്ന പാപ്പി…. അതാണ് ശ്രീ ശക്തി വേൽ ഗാരേജ്….
റീന : ഓഹ്…
മല്ലി : പക്ഷെ എല്ലാം ചട്ടമ്പി കേസുകളിലും ഇവരുണ്ട്…. എന്നും തല്ലും അടിപിടിയും ഒക്കെ ആയിരുന്നു പണ്ട്….. പോലീസ് കേസ് കുറെയുണ്ട്….
റീന എല്ലാം ഗൗരവത്തോടെ കേട്ടിരുന്നു…
മല്ലി : ഇപ്പൊ അടിപിടി ഇല്ല…. രാജു അണ്ണനും പാപ്പിയും സെറ്റൽമെന്റ് കോംപ്രമൈസ് ടോക്ക്സ്… പിന്നെ വേറെയും എടപാടുകളുണ്ട്…
റീന : അപ്പൊ ശക്തി…
മല്ലി : ശക്തി ഇപ്പൊ ഫുൾ ടൈം മെക്കാനിക്… എന്നെ കെട്ടിയതോടു കൂടി അണ്ണൻ പിന്നെ ശക്തിയെ ഒഴിവാക്കി… എന്നെയോർത്താണ് അണ്ണൻ അത് ചെയ്തത്…
റീന : ഇവിടെ എല്ലാരും മലയാളം സംസാരിക്കുമല്ലേ….
മല്ലി : അണ്ണൻ മലയാളത്തിലെ ഞങ്ങളോട് സംസാരിക്കൂ…. അവർ മൂന്ന് പേരും നന്നായി സംസാരിക്കും… ഞാനും രവീണയും സംസാരിക്കും പക്ഷെ അത്ര ഫ്ലൂവന്റ അല്ല…
റീനയുടെ ഭക്ഷണം കഴിഞ്ഞെങ്കിലും ഇതൊക്കെ കേട്ടിരുന്നു…
മല്ലി : മല്ലിയുടെ നാടേവിടെയാ…
മല്ലി: അറിയില്ല…. ഞാൻ എവിടെത്തുകാരിയാ അമ്മയും അച്ഛനുമാര എന്നൊന്നും അറിയില്ല…. ഓർഫനേജിലാ ഓർമ വെച്ച കാലം മുതൽ….ഈ ചട്ടമ്പി ആയി നടന്നിരുന്ന ശക്തി എന്നെ ഓർഫനേജിൽ നിന്നു ഇറങ്ങിയ കാലത്തു കണ്ടുമുട്ടിയതാ…. പിന്നെ പിന്നിൽ നിന്നു പോയിട്ടില്ല….. മുടിഞ്ഞ ലവ് സ്റ്റോറി ആയി…. പിന്നെ ചോദിക്കാനും പറയാനും ഞങ്ങൾക്ക് ആരുമില്ലാത്തതിനാൽ ഒന്നിച്ചു….ഇപ്പൊ താ ഇവിടം വരെയെത്തി….
തന്റെ വയറിലേക്ക് ചൂണ്ടിയാണു മല്ലി പറഞ്ഞത്…
മല്ലി : പാവമാ ശക്തി… സ്നേഹിക്കാൻ മാത്രമേ അറിയൂ…അത് കൊണ്ട് തന്നെ മണ്ടത്തരം ഇത്തിരി കൂടുതലാണ്…..അണ്ണനും പാപ്പിയും കഴിഞ്ഞേ ആൾക്ക് വേറെ ലോകമുള്ളൂ….അവർ മുന്നിട്ട് നിന്നാണ് കല്യാണമൊക്കെ നടത്തി തന്നത്…കണ്ടാൽ കാട്ട് മൃഗങ്ങളുടെ സ്വഭാവമാണെങ്കിലും പാവങ്ങളാ…മൂന്നും ഉറ്റ ചങ്ങാതികളാ… അല്ല അനിയന്മാരമായിട്ടാണ് അണ്ണൻ അവരെ കൊണ്ട് നടക്കുന്നത്…