റീന : അവർ കഴിക്കട്ടെ….എന്നിട്ടിരിക്കാം…
ആയിക്കോട്ടെ എന്നെ മട്ടിൽ മല്ലി തലയാട്ടി…
റീന നോക്കുമ്പോൾ മൂവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു…അവർ എന്തോ കാര്യമായി ഞാൻ കേൾക്കാതെ സംസാരിക്കയായിരുന്നു…
മല്ലി : അവർ അങ്ങനെയാ… ഒരുമിച്ചിരുന്നേ കഴിക്കൂ… ചെറുപ്പം തൊട്ടേ… ജയിലിലുള്ള പഴക്കമാണ്…
പറഞ്ഞു കഴിഞ്ഞാണ് മല്ലിക്ക് അമളി മനസ്സിലായത്…. റീന അത് കേട്ട് മല്ലിയെ നോക്കി… മല്ലി ശ്രദ്ധിക്കാത്ത പോലെ പുറത്തേക്ക് വന്നു….
ഭക്ഷണം കഴിഞ്ഞു അവർ മൂന്ന് പേരും ഓരോരോ കാര്യങ്ങളായി പുറത്തേക്ക് പോയി….
പാച്ചുവും രഘുവരനും ഒരേമുറിയിൽ കിടന്നുറങ്ങി….
മല്ലി : വാ റീന…. കഴിക്കാം…
റീന ഇന്നലെ ഉച്ചക്ക് കഴിച്ചതാണ്… യാത്രയും കുളിയും കഴിഞ്ഞതോടെ ഭയങ്കര വിശപ്പും ക്ഷീണവും അനുഭവപ്പെട്ടു….
മല്ലി രണ്ടു പേർക്കും ദോശ വിളമ്പി….
മല്ലി : ദോശ കഴിക്കില്ലേ…
റീന : മം..
രണ്ടു പേരും കഴിക്കുന്നതിനിടെ റീനയാണ് ചോദ്യങ്ങൾക്ക് തുടക്കമിട്ടത്
റീന : അവർ മൂന്ന് പേരും
മല്ലി : അവർ ചെറുപ്പത്തിലേ ഒരുമിച്ചാ… ജുവനിൽ ജയിലിൽ കണ്ടു മുട്ടിയവർ…. പാപ്പി അനാഥനാണ്…. ശക്തിയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു… ഒരു കള്ളുകുടിയൻ അച്ഛനുള്ളത് ജീവിച്ചിരിപ്പുണ്ടോ ആവോ… പിന്നെ രാജു അണ്ണൻ… അണ്ണന്റെ കാര്യമാണെങ്കിൽ ഇങ്ങനെ ആയി…
റീന അത് കേട്ടു സങ്കട പെട്ടു
മല്ലി : അയ്യോ… വിഷമിപ്പിക്കാൻ പറഞ്ഞതല്ല…അണ്ണന് അമ്മയെ വളരെ ജീവനായിരുന്നു… ചെറുപ്പത്തിൽ നടന്നതൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്…. അതോർത്തു ഒരുപാട് കരഞ്ഞിട്ടുമുണ്ട്… എന്നെങ്കിലും അമ്മ വിളിക്കുമെന്ന് പ്രതീക്ഷിച്ചു…പക്ഷെ…
റീന : സത്യം പറഞ്ഞാൽ അവിടെ ആർക്കും അറിയില്ല ആളെ പറ്റി..
മല്ലി : അറിയാം….
റീനയ്ക് ഒരു ദോശ കൂടി കൊടുത്തു… വിഷമമുണ്ടെങ്കിലും റീനയ്ക്ക് നല്ല വിശപ്പുള്ളതായി മല്ലിക്ക് തോന്നി…
മല്ലി : ഒരു അപകട മരണം എന്നാണ് ഫോൺ വന്നത്…. പിന്നീട് നാട്ടിലെത്തി പാപ്പി പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്… എന്നാലും അങ്ങനെ മനസ്സ് വന്നു..
റീന ഭക്ഷണത്തിനു മുന്നിൽ കരഞ്ഞു…
മല്ലി : സോറി… സോറി… ഞാനറിയാതെ…..
മല്ലി റീനയുടെ കൈകളിൽ കോർത്തു പിടിച്ചു…