എൽസി : നരകിക്കും നിങ്ങൾ….. എന്റെ ശാപം നിങ്ങളോട് പകരം ചോദിക്കാതിരിക്കില്ല…..
തോമസ് : നിന്റെ ശാപം…. ത്ഫൂ…..
എൽസി : നോക്കിക്കോ…. നിങ്ങൾ ചെയ്തതിനു പകരം നിങ്ങൾക്കും കിട്ടും…
തോമസ് : പകരം ചോദിക്കാൻ വരട്ടെടി…. അല്ലെങ്കിൽ തന്നെ ഇനി ആര് വരാൻ…..
________________________________________
സമയം രാത്രിയായി…. മരണ ചടങ്ങിൽ പങ്കെടുത്ത ആളുകളൊക്കെ പോയി വീട് വിജനമായി… ആ വീട്ടിൽ റീനയും കുഞ്ഞും പിന്നെ ബാലനും ശ്രീരാജും പിന്നെ ശ്രീരാജിന്റെ ഒരു സുഹൃത്തും മാത്രമായി…
ദേവി അവളുടെ വീട്ടിൽ രാത്രിക്കുള്ള ഭക്ഷണം തയാറാക്കുവായിരുന്നു…
ജോയ്മോൻ വൈകീട്ടാണ് പോയത്…
ബാലൻ : മോനെ രാജു….
ഉമ്മറത്തെ കസേരയിൽ ചാഞ്ഞു കണ്ണടച്ച് കിടക്കുകയായിരുന്നു ശ്രീരാജ്…
രാജു : ബാലേട്ടാ…
ബാലൻ : ഇന്നലെ രാവിലെ വരെ ഞങ്ങൾ കളിച്ചു ചിരിച്ചു തമാശ പറഞ്ഞു പോയതാ…. പക്ഷെ…
ബാലൻ കരഞ്ഞു തുടങ്ങി…ശ്രീരാജ് പക്ഷെ വിദൂരതയിലേക്ക് നോക്കി ഇരുന്നു..
രാജു : ഞാനും വിചാരിച്ചില്ല ഇങ്ങനെ വാർത്തയായി ബാലേട്ടൻ വിളിക്കുമെന്ന്… എന്റെ അമ്മ…..
റീന അവരുടെ പുറത്തെ സംസാരം കേട്ടു തളർന്നു കിടക്കുകയായിരുന്നു… പാച്ചു അവളുടെ തൊട്ടരികിൽ ഉറങ്ങി കിടക്കുവായിരുന്നു….
റീന നന്നായി ക്ഷീണിച്ചു…. തന്റെ റൂമിൽ താൻ ഒറ്റയ്ക്കാണെന്നും പിന്നെ ഭിത്തിയിലുള്ള കല്യാണ ഫോട്ടോ കണ്ടതോടു കൂടി കരഞ്ഞു തുടങ്ങി…
ബാലനും രാജുവും അവളുടെ തേങ്ങിയുള്ള കരച്ചിൽ കേട്ടു സംസാരം നിർത്തി….
അപ്പോഴേക്കും ദേവി ഭക്ഷണമായി എത്തി…
ബാലൻ : വാ മോനെ വല്ലതും കഴിക്കാം… നീ ഒന്നും കഴിച്ചില്ലല്ലോ…
രാജു : മം…
ബാലൻ : കൂട്ടുകാരനെ വിളിക്കുന്നില്ലേ
രാജു : പാപ്പി…. വാ
ജീപ്പിൽ ഉറങ്ങുകയായിരുന്ന നല്ല അസ്സൽ തമിഴൻ പാണ്ടി പുറത്തേക്കിറങ്ങി വന്നു…. നല്ല ഉയരവും ശരീരവും നീളൻ മുടിയും കണ്ടാൽ ആരുമൊന്ന് ഭയക്കും…. മുഖത്ത് കുറ്റി രോമങ്ങൾ….
രാജു : ഇതെന്റെ ചങ്ങാതിയാ….പളനിവേൽ…. പാപ്പിയെന്നു വിളിക്കും
ബാലൻ : കയറി വാ…
ബാലൻ പാപ്പിയേ നോക്കി അകത്തേക്ക് ക്ഷണിച്ചു….
പാപ്പി കയറി ഉമ്മറത്തിരുന്നു….താൻ അവിടെ ഇരുന്നോളാമെന്നു ശ്രീരാജിനോട് ആംഗ്യം കാണിച്ചു പാപ്പി…