റീനയും രാജുവും ശക്തിയെ നോക്കി…
ശക്തി : വിവരമില്ല.. അതല്ലേ നിന്നെ കെട്ടിയത്….
ഹായ് നല്ല അസ്സലായി മലയാളം സംസാരിക്കുന്നു… ആ തമിഴ് ചുവയില്ല…
മല്ലി : എൻറെ മനുഷ്യ കോഴിയും താറാവും വാങ്ങാൻ നിങ്ങളോട് ആരാ പറഞ്ഞെ…
ശക്തി : പിന്നെ….. എന്റെ അണ്ണന്റെ വീട്ടുകാർ വരുമ്പോൾ നിന്റെ ഉണക്ക സാമ്പാറും രസവും മതിയോ….
രാജു : മണ്ടൻ
രാജു പിറുപിറുത്തുകൊണ്ട് പേപ്പർ വായനയിൽ വീണ്ടും മുഴുകി…..
മല്ലി : അവർ എവിടെ നിന്ന വരുന്നത്…. എന്ത് കഴിഞ്ഞിട്ടാണ് വരുന്നത് എന്നൊക്കെ വല്ല ഓർമ്മയുണ്ടോ
ശക്തി : ഓഹ്…..
അപ്പോഴാണ് ശക്തിക്ക് പിടികിട്ടിയത്… മരണം കഴിഞ്ഞനുടനെ നോൺ കഴിക്കില്ലലോ… വൃതമല്ലേ…
ശക്തി : അപ്പൊ ഇത് ഇനി എന്ത് ചെയ്യും
രാജു : നിന്റെ അണ്ണാക്കിലേക്ക് തള്ള്…
അപ്പോഴാണ് ഡ്രസ്സ് മാറി കുളിച് പാപ്പി വരുന്നത്…
പാപ്പി : ആഹാ….. കോഴിക്കറി… താറാവ് കറി…. എന്റെ ശക്തി….
ശക്തി : പോടാ…. ഇത് കൊണ്ട് പോയി തിരിച്ചു കൊടുക്ക്….
പാപ്പി : എനിക്ക് വയ്യ…. നീ പോ..
ശക്തി : പ്ലീസ് ടാ സൊന്ന കേള്‌ടാ….
പാപ്പി വണ്ടിയുടെ താക്കോൽ വാങ്ങി മനസ്സില്ലമനസ്സോടെ പോയി…
മല്ലി : നിങ്ങൾ ഇനി എന്നാണ് നേരെയാവുക
ശക്തി : അമ്മ തായേ നീ പോ ഉള്ളെ….
അപ്പോഴാണ് അകത്തു നിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്…. റീന അകത്തേക്ക് നോക്കി…. പക്ഷെ പാച്ചുവിന്റെ കരച്ചിലല്ല…
മല്ലി : ഓഹ്…എണീറ്റോ….
റീന മല്ലിയെ നോക്കി
മല്ലി : അത് രഘുവരൻ….
മല്ലി അകത്തേക്ക് പോയി രണ്ടു വയസ്സുള്ള ആൺകുട്ടിയെ എടുത്തു വന്നു….
അമ്മയുടെ മുഖത്തു നോക്കി ചിരിക്കുന്ന രഘുവരനെ കണ്ടു റീനയ്ക്ക് സന്തോഷം തോന്നി….
അപ്പോഴേക്കും രവീണയും കുളിച്ചു വന്നു….
ശക്തി : രവീണ മാഡം……ക്ലാസ്സില്ലേ ഇന്ന്…
രവീണ തലയാട്ടി… പക്ഷെ മിണ്ടാതെ അകത്തേക്ക് പോയി..
ശക്തി : എന്താ അവിടെ നിക്കുന്നെ…. ഇരിക്കൂ
റീനയെ നോക്കിയാണ് ശക്തി പറഞ്ഞത്….