റീനയ്ക്ക് ഇവർ ആരൊക്കെയാ എന്നറിയാൻ ഭയങ്കര ആകാംഷ ഉണ്ടായിരുന്നു…അപ്പോഴേക്കും മല്ലി ചായയുമായി വന്നു… ഒരു ഗ്ലാസ് റീനയ്ക്കും കൊടുത്തു
മല്ലി : കട്ടൻ ചായ ആണ്… കുടിക്കുമോ…
റീന തലയാട്ടി… ഇന്നലെ ഉച്ച മുതൽ ഒന്നും ഉള്ളിലേക്ക് ചെന്നിട്ടില്ല….അവൾ ആ ചായ വാങ്ങി കുടിച്ചു…. നേരം നന്നായി വെളുത്തു…
റീന ചായ കുടിച്ചു ഗ്ലാസ് മല്ലിക്ക് കൊടുത്തു….
രാജു : ഇന്നലെ മുതലുള്ള ഇരിപ്പല്ലേ… വേണമെങ്കിൽ കിടന്നോ…
രാജു റീനയോടായി പറഞ്ഞു… പക്ഷെ അവൾക്ക് ഈ സ്ഥലം പരിചയമല്ലാത്തതുകൊണ്ട് ഉള്ളിലേക്ക് കയറാൻ മടിച്ചു നിന്നു…
മല്ലി : അകത്തേക്ക് വരൂ ചേച്ചി…
രാജു : ചേച്ചിയല്ല….. അനിയത്തിയാ….
ഫോണെടുത്തു ബലേട്ടനെ വിളിക്കുന്നതിനിടയിൽ മല്ലിയോടായി പറഞ്ഞു……
രാജു : ബാലേട്ടാ… ഞങ്ങളെത്തി….
റീന ബാലനുമായി രാജു സംസാരിക്കുന്നതിനിടയിൽ മല്ലിയെ നോക്കി…
നിറം കുറവാണെങ്കിലും നല്ല സ്ത്രീത്വം തുളുമ്പുന്ന ഐശ്വര്യമുള്ള മുഖം…. നെറ്റിയിൽ കുങ്കുമം തൊട്ട് മുടിയിൽ പൂ ചൂടി മഞ്ഞ ചെരടിൽ കോർത്ത താലിയണിഞ്ഞു നിക്കുന്ന മൂക്കുത്തിയണിഞ്ഞ ഗർഭിണിയായ ചെറുപ്പകാരി… ഒരു 26 -27 വയസ്സ് പ്രായം… സാദാ പുഞ്ചിരിക്കുന്ന മുഖം അവൾക് നല്ല ശോഭയേകി….
റീന അകത്തേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു 5 വയസ്സുകാരി മല്ലിയുടെ സാരി തുമ്പിൽ പിടിച്ചു പുറത്തേക്ക് വന്നു….. ഉറക്ക ചടവോടെ റീനയുടെ മുഖത്തേക്ക് നോക്കി… രാജുവിന്റെ കണ്ടതോടെ രാജുവിന്റെ അടുത്തേക്ക് പോയി ആ കുട്ടി
രാജുവേട്ടന്റെ ഭാര്യയും മോളുമായിരിക്കും ഇവർ….
രാജു ആ പെൺകുട്ടിയെ പുണർന്നു…
രാജു : രവീണ കുട്ടി എഴുന്നേറ്റോ…
രവീണ : ആമ മാമ….. നിങ്ങൾ എവിടെ ആയിരുന്നു…. പാപ്പി മാമനെയും കാണാനില്ലാലോ….
രാജു ഒന്ന് ചിരിച്ചു…..
രാജു : ഒരു സ്ഥലം വരെ പോയതാ…
മല്ലി : മോളെ… പോയി പല്ല് തേക്ക്….
രവീണ : താ വരുന്നു മാമ…. വീണ്ടും പോകുമോ ..
രാജു : ഇല്ല
അതും കേട്ട് രാജുവിന്റെ അടുത്ത് നിന്നു പോയി…
മല്ലി : ചേച്ചി…
റീന : റീന എന്നു വിളിച്ച മതി….