പാപ്പി : വാ… സ്ഥലമെത്തി
റീന കുഞ്ഞിനേയും കൂട്ടിയിറങ്ങി… പാപ്പി വണ്ടിയിൽ നിന്നു സാധനങ്ങേലെടുത്തു മുന്നോട്ട് നീങ്ങി… റീന പാപ്പിയേ അനുഗമിച്ചു…. രാജു അവരുടെ മുന്നിലായിരുന്നു….
റീന ചുറ്റും കണ്ണോടിച്ചു നടന്നു….. ഏതോ ഒരു കൊച്ചു ഗ്രാമം….പരിചിതമല്ലാത്ത നാട്….. വേറേതോ ഗ്രഹത്തിൽ എത്തിയ പോലെ… റോഡിൽ അധികം ആളുകളില്ല എന്നാലും ഉള്ളവർ റീനയെ തന്നെയാണ് നോക്കുന്നത്….
കൊച്ചു കൊച്ചു വീടുകൾ…ചെറിയ ഇടവഴികൾ…. നടക്കുമ്പോൾ വലിയൊരു മോട്ടോർ ഗാറേജ് കണ്ടു…. ശ്രീ ശക്തിവേൽ മോട്ടോർ ഗാറേജ്…
അതും കഴിഞ്ഞു അവർ ചെന്നെത്തിയത് ഒരു കൊച്ചി വീടിന്റെ മുമ്പിൽ….
പാപ്പി : വാ ഉള്ളിലേക്ക് വാ…..
പാപ്പി കയറി ആ വീടിന്റെ ഉമ്മറത്തു ഇരുന്നു…
രാജു ആണെങ്കിൽ ആ വീട്ടിൽ സാദനം വെച്ചിട്ട് വേറെ എങ്ങോട്ടോ പോയി…
പാപ്പി : മല്ലി……മല്ലി…
മല്ലി : ഓഹ്… അണ്ണാ… വന്നോ….
റീന ഉമ്മറത്തു കയറിയിരുന്നു… നല്ലൊരു വൃത്തിയുള്ള വീടായിരുന്നു… വലിയ മുറ്റം….. മുറ്റത് വലിയൊരു മാവ്,ചെറിയ ചെടികൾ, വേപ്പിന്റെ മരം, പിന്നെ കുറെ ഔഷധ ചെടികളും… നന്നായി അടിച്ചു വാരി കിടക്കുന്ന സ്ഥലം…..മാവിന്റെ തണൽ കാരണം വീടിനുള്ളിൽ കുളിർമ തോന്നി
ഉള്ളിൽ നിന്നു ഗർഭിണിയായ ഒരു പെണ്ണും ഇറങ്ങി വന്നു…
റീന അവളെ നോക്കി… നിറവയറുമായി അവളെ കണ്ടു റീന എണീക്കാനൊരുങ്ങി…
മല്ലി : ഇരിക്കൂ…ഇരിക്കൂ….
മല്ലിയും റീനയും പരസ്പരം വിഷ് ചെയ്തു…..
മല്ലി : കുഞ്ഞു നല്ല ഉറക്കമാണെന്ന് തോന്നുന്നു….
തമിഴ് ചുവയുള്ള മലയാളം റീനയ്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു….
റീന തലയാട്ടി….റീന പാപ്പിയേ നോക്കി…
റീന : ചേട്ടന്റെ വൈഫ് ആണോ
മല്ലി അത് കേട്ടു ചിരിച്ചു… പാപ്പിയും
പാപ്പി : അല്ല…അതെന്റെ തങ്കച്ചി….
റീന : ഓഹ്… സോറി…
മല്ലി : നോ പ്രോബ്ലം…
പെട്ടെന്ന് രാജു ഡ്രസ്സ് മാറി വന്നു….. രാജു വന്നതോടെ പാപ്പി പോയി…
രാജു : മല്ലി ചായ ഇട്ടോ…
മല്ലി : അണ്ണാ…. ഇപ്പൊ എടുക്കാം….
രാജു അവളുടെ ബാഗ് എടുത്തു അകത്തേക്ക് വെച്ചു…