രാജു : വിശപ്പുണ്ടെങ്കിൽ കഴിച്ചോളും…
റീനയ്ക് ചെറിയ ഒരു താക്കീത് പോലെ തോന്നി…..
അതിനിടയിൽ രാജു ഫോണിൽ ബാലേട്ടനെ വിളിച്ചു റീനയ്ക് കൊടുത്തു
രാജു : വിളിച് പറ ബാലേട്ടനെ….നമ്മൾ കോയമ്പത്തൂർ എത്തി… രാവിലെ ആവുമ്പോഴേക്കും തേനി എത്തുമെന്നു…
റീന ഫോൺ വാങ്ങി…ബാലേട്ടനോട് സംസാരിച്ചു….. ദേവിയും ഒപ്പമുണ്ടായിരുന്നു…. കാര്യങ്ങൾ ധരിപ്പിച്ചു ബാക്കി എത്തിയിട്ട് വിളിക്കാം എന്നു പറഞ്ഞു കാൾ കട്ട് ചെയ്തു…
പാപ്പിയുടെ ഭക്ഷണം കഴിഞ്ഞു കൈ കഴുകി വന്നപ്പോഴേക്കും ഒരു ഇന്നോവ കാർ വന്നു ഇവരുടെ ജീപ്പിനടുത്ത് നിർത്തി ഹോട്ടലിലേക്ക് നോക്കി… അകത്തു നിന്നു പാപ്പി കൈ വീശി കാണിച്ചു….
പാപ്പി പുറത്തേക്ക് പോയി ഇന്നോവ കാറിന്റെ ഡ്രൈവർ സിനോജിനെ കെട്ടിപിടിച്ചു ജീപ്പിന്റെ താക്കോൽ കൈ മാറി….
റീന ഇതെല്ലാം ഉള്ളിൽ നിന്നു നോക്കി ഇരിക്കയായിരുന്നു…രാജുവും കൈ കഴുകി വന്നു അതിനിടയിൽ…..
രാജു : പോകാം….
റീന രാജുവിന്റെ വരവോടെ എഴുനേറ്റു…. പക്ഷെ അവൾക്ക് നല്ല. മൂത്ര ശങ്ക തുടങ്ങി….പക്ഷെ രാജു മുന്നോട്ട് നീങ്ങി ബില്ല് കൊടുത്തു… റീന അയാളുടെ പിന്നാലെ പോയി…
രാജു : എന്തെ
റീന : കുഞ്ഞിനെ ഒന്ന് പിടിക്കാമോ…
രാജു റീനയിൽ നിന്നു പാച്ചുവിനെ വാങ്ങി പുറത്തിറങ്ങി….
റീന ബാത്‌റൂമിൽ പോയി തിരിച്ചു വന്നപ്പോൾ രാജുവും പാപ്പിയും പിന്നെ സിനോജും കൂടി നല്ല സംസാരമായിരുന്നു…. ഞാൻ സാരിയൊക്കെ നേരെയാക്കി ജീപ്പിന്റെ അടുത്തേക്ക് നീങ്ങി…..
റീന : കുഞ്ഞിനെ തന്നോളൂ…
രാജു കുഞ്ഞിനെ കൊടുത്തു സിനോജുമായി കുറച്ചക്കലേക്ക് മാറി നിന്നു….
റീന പാച്ചുവുമായി ജീപ്പിലേക്ക് കയറാൻ പോയപ്പോൾ പാപ്പി വിളിച്ചു…
പാപ്പി : തങ്കച്ചി… അതിലല്ല.. ഈ കാറിലേക്ക് കയറിക്കോളൂ
ഇന്നോവ ചൂണ്ടിയാണു പറഞ്ഞത്
റീന സംശയത്തോടെ രാജുവിന്റെ നോക്കി… രാജു അയാളുമായി നല്ല സംസാരത്തിലായിരുന്നു…
പാപ്പി : പേടിക്കണ്ട… കയറൂ
റീന രാജുവിന്റെ നോക്കി കൊണ്ട് ഇന്നോവയിലേക്ക് കയറി….
പാപ്പി ഡോർ അടച്ചു…
പാപ്പി : തങ്കചി…നിങ്ങൾക്ക് ആ ജീപ്പിൽ ഒരു സൈഡ് ആയി ഇരിക്കാൻ ബുദ്ധിമുട്ടാവും… അതാ അണ്ണൻ ഈ കാർ പറഞ്ഞത്… ഇതിൽ ചാഞ്ഞിരിക്കാം… കുഞ്ഞിനെയും സുഖമായി പിടിച്ചിരിക്കാം…