പാപ്പി ഒരു നല്ല ഹോട്ടലിന് മുന്നിൽ കാർ പാർക്ക് ചെയ്തു….. എന്നിട്ടിറങ്ങി ഫോണിൽ വിളിച്ചു…..
രാജുവും ഇറങ്ങി ജീപ്പിന്റെ പിന്നിലേക്ക് പോയി…
രാജു : എന്തെങ്കിലും കഴിക്കാം…. ഇനി ഇവിടം വിട്ടാൽ നല്ല ഭക്ഷണം ഒന്നും കിട്ടില്ല….
റീന : എനിക്ക് വിശപ്പില്ല….
രാജു : ഉച്ചക്ക് കഴിച്ചതല്ലേ…. വെറുതെ വിശന്നിരിക്കണ്ട …
റീന : എനിക്ക് വേണ്ട…. നിങ്ങൾ കഴിച്ചോള്ളൂ…
രാജുവിന് അവളുടെ സംസാരത്തിൽ നിന്നു അവരെ അത്ര പിടിച്ചിട്ടില്ല എന്നു മനസിലായി…. അതിനാൽ തന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല…
രാജു : എന്നാ അകത്തേക്ക് വാ…. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട….
റീന : സാരല്ല്യ… നിങ്ങൾ പൊയ്ക്കോളൂ
രാജുവിനു ഇങ്ങനെ “വേണ്ട,ഇല്ല, പറ്റില്ല” എന്നൊക്കെ പറയുന്നത് അത്ര രസമുള്ള കാര്യമല്ല… പക്ഷെ എന്ത് ചെയ്യാൻ….. രാജു ഹോട്ടലിന്റെ അകത്തേക്ക് പോയി…
അവർ പോയതോടെ റീനയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു ഇരിക്കുന്നതിനെ പേടി അലട്ടി തുടങ്ങി….
അവൾ തല പുറത്തോട്ട് ഇട്ടു ഹോട്ടലിലേക്ക് നോക്കി… അവിടെ സൈഡ് സീറ്റിൽ ഇരുന്ന രാജു അവളെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു….
രാജു എന്തോ പറഞ്ഞു പാപ്പിയും അവളെ നോക്കി….പാപ്പി പുറത്തേക്ക് വന്നു ജീപ്പിന്റെ അടുത്തെത്തി ഡോർ തുറന്നു…
പാപ്പി : തങ്കച്ചി….. ഒറ്റയ്ക്ക് ഇരിക്കണ്ട…. അകത്തേക്ക് വരൂ…
റീന : സാരല്യ….
പാപ്പി : നിങ്ങൾ ഇവിടെയിരുന്നു പേടിക്കുന്നത് കണ്ടിട്ടാണ് കഴിക്കുന്ന ഞാൻ എണീറ്റു വന്നത്…. വരൂ പ്ലീസ്…..
ആ ക്ഷണം അവൾക് നിരസിക്കാനായില്ല….. അവളും പാച്ചുവും പാപ്പിയുടെ കൂടെ അകത്തേക്ക് വന്നു അവരുടെ കൂടെ ഇരുന്നു…. തല താഴ്ത്തിയാണ് അവളിരുന്നത്….
രാജു അവളെ മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ചു… റീനയ്ക് ചെറിയ വിശപ്പുണ്ടായിരുന്നെങ്കിലും അവൾ അവരോടൊപ്പമായതിനാൽ വേണ്ട എന്നാ പറഞ്ഞു പോയതാണ്..അത് രാജുവിനും അറിയാം…
പാപ്പി : തങ്കച്ചി…എന്തെങ്കിലും ഫുഡ് പറയട്ടെ….
റീന : വേണ്ട…
രാജു തങ്കച്ചിയെന്നുള്ള വിളി കേട്ടു പാപ്പിയേ നോക്കി…. പാപ്പി ചെറിയ ചമ്മലിൽ അവന്റെ ഭക്ഷണം കഴിച്ചു….