റീനയും ദേവിയും സങ്കടത്തോടെയാണ് ഡ്രെസ്സുകൾ പാക്ക് ചെയ്തത്…
ബാലൻ : എല്ലാം വാരി കൊണ്ട് പോകണ്ടാ….
റീന തന്റെ കല്യാണം ഫോട്ടോയും പിന്നെ അമ്മയുടെ ഒരു ഫോട്ടോയും പിന്നെ അവരുടെ ഒരു കുടുംബ ഫോട്ടോയും എടുത്തു വെച്ചു… പിന്നെ ആവശ്യത്തിന് ഡ്രെസ്സും പാച്ചുവിന്റ മരുന്നുമൊക്കെ എടുത്തു റെഡി ആക്കി വെച്ചു…
ദേവി : നീ പോയി കുളിച്ചു വാ…
ദേവി ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കി…
റീന കുളി കഴിഞ്ഞു വന്നു റെഡി ആയി…. റീനയുടെ മുഖമാകെ മ്ലാനമായിരുന്നു….. ഒരർത്ഥത്തിൽ അവൾ അനാഥയായി കഴിഞ്ഞിരിക്കുന്നു… എല്ലാരും ഉണ്ടെങ്കിലും ആരുമില്ലാത്തവൾ…
ഇനി പോകുന്നത് ഭർത്താവിന്റെ ചേട്ടന്റെ കൂടെ….. കൊല്ലാനാണോ വളർത്താനാണോ എന്നറിയാതെ ഒരുങ്ങി….
എല്ലാവരും ഭക്ഷണം കഴിചക്കാൻ ഇരുന്നു
റീനയ്ക്കാണെങ്കിൽ ഒന്നുമിറങ്ങുന്നില്ലായിരുന്നു…. താൻ വലത് കാൽ വെച്ചു കയറി വന്ന വീടല്ലേ….. ഇനി മടക്കം എന്നാണാവോ അതോ ഇനിയൊരു മടങ്ങി വരവില്ലെന്നാണോ….
ദേവിയും വിഷമിച്ചിരിക്കയായിരുന്നു… ഭക്ഷണം മുഴുവൻ കഴിക്കാനായില്ല അവൾക്ക്
പാപ്പിയും രാജുവും വേഗം റെഡി ആയി… യാത്ര പറയണ്ട അവസരം വന്നു…
ദേവിക്കും ബാലനും സഹിക്കാനാകാത്ത വിഷമമാണ് എന്നു കണ്ടാലറിയാം…. റീനയുടെ അവസ്ഥയും അത് തന്നെ….. റീന വീട് നോക്കി കരച്ചിലോടെ ഇറങ്ങി….. പാച്ചുവിനെ ദേവി ഉമ്മകൾ കൊണ്ട് മൂടി….
ദേവി : ഇങ്ങനെ ഒന്നുമല്ല പാച്ചു ഞാൻ വിചാരിച്ചത്… പക്ഷെ…..
ദേവിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…
ബാലൻ : വിഷമിക്കല്ലേ ദേവി….. കുറച്ചു നാൾ കഴിഞ്ഞാൽ അവൾ തിരിച്ചി വരും….
രാജു : ഇങ്ങനെ കരയണ്ട…. അവൾ നിങ്ങളുടെ അടുത്തേക്ക് തന്നെ വരും….
റീന ദേവിയെയും കെട്ടിപിടിച്ചു കരഞ്ഞു… ദേവി റീനയ്ക്ക് ഉമ്മ നൽകി…. ബാലനെയും റീന കെട്ടി പിടിച്ചു കരഞ്ഞു… ബാലനും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല….
രാജു : എന്നാ പോകുവല്ലേ….
പാപ്പി ജീപ്പിന്റെ ബാക്‌ഡോർ തുറന്നു കൊടുത്തു….
റീന കയറിയിരുന്നു….പാച്ചുവിനെ ദേവി റീനയുടെ മടിയിലേക്ക് കിടത്തി…
റീന : ദേവിയേച്ചി… വരട്ടെ എന്നാൽ…
ദേവി തലയാട്ടി….
ബാലൻ : മോനെ…. ഇവരെ നോക്കിക്കോണം…