പക്ഷെ ആളെ കണ്ടാൽ അത് ചേട്ടൻ തന്നെയാണെന്ന് മനസ്സിലാവും….. ശ്രീയേട്ടന്റെ അതെ ഛായ… അല്ലെങ്കിൽ ശ്രീരാജിന്റെ അതെ ഛായയാണ് ശ്രീയേട്ടൻ….അല്പം വ്യത്യാസങ്ങൾ കാഴ്ചയിലുണ്ടെങ്കിലും ആർക്കും കണ്ടാൽ അവർ സഹോദരങ്ങൾ ആണെന്ന് മനസ്സിലാകും ….. പക്ഷെ എന്തിനു ഇത് മറച്ചു വെച്ചു….
ദേവിയുടെ ആ വാക്കുകൾ അവളിൽ ആയിരം ചോദ്യങ്ങൾ ഉയർത്തിയെങ്കിലും സന്ദർഭം ഇതായത് കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല….
അല്ലെങ്കിൽ തന്നെ ഇനി അതൊക്കെ എന്തിനു…. തനിക്ക് നഷ്ടപെടാനുള്ളതൊക്കെ നഷ്ടപ്പെട്ടു…
ബാലൻ : മോനെ രാജു…. നീ ഇങ്ങനെ നിന്നാലെങ്ങനാ….. പോയി കുളിച്ചു വാ…
റീന രാജുവിന്റെ മുഖത്തേക്ക് നോക്കി…
രാജു പക്ഷെ റീനയെയോ മറ്റു ആളുകളെയോ നോക്കിയില്ല…..
രാജു കുളിച്ചു മുണ്ടും തോർത്തുമണിഞ്ഞു വന്നു ശേഷ ക്രിയകൾ ചെയ്തു…..
മുഖം മറയ്ക്കുമ്പോൾ റീന ചെന്നു ശാന്തിയുടെയും അവളുടെ ശ്രീയേട്ടന്റെയും മുഖത്തു ഉമ്മ വെച്ച് കരഞ്ഞത് എല്ലാവരുടെയും നെഞ്ചിൽ ഒരു നോവായി നിന്നു.. ശ്രീയുടെ മുഖം പോലും ആരെയും കാണിച്ചില്ല…. തല ഭാഗത്തു തുണിയുടെ പുറത്ത് ചുംബനം നൽകി…… ബാലനും ദേവിയും വിങ്ങിപൊട്ടി…. ഒന്നുമറിയാതെ പാച്ചുവും വിശന്നു കരയുന്നുണ്ടായിരുന്നു….
അവസാനം ശ്രീരാജാണ് ചുംബിച്ചത്…. കരഞ്ഞു പിടയുമ്പോഴും റീന ശ്രീരാജിനെ നോക്കി….. ആദ്യം ശ്രീജിത്തിന്റെ തലയിൽ തലോടി ചുംബനം നൽകി….
പിന്നീട് ശാന്തിയുടെ മുഖത്തു കുറെ നേരം നോക്കി നിന്നു…. മൂന്ന് വട്ടം അമ്മയെ ചുംബിച്ചു അവൻ…. കരഞ്ഞില്ലെങ്കിലും കണ്ണിൽ നിന്നു കണ്ണുനീർ വന്നത് അമ്മയുടെ മുഖം മറച്ചപ്പോൾ ആയിരുന്നു….
എല്ലാ ചടങ്ങുകളും കഴിഞ്ഞു ശരീരങ്ങൾ കൊണ്ടു പോകുമ്പോൾ റീന അലറി കരഞ്ഞു… ആ വേളയിൽ രാജു തിരിഞ്ഞു അവളെ നോക്കി…
അങ്ങനെ വിലാപയാത്രയായി അവരെ വഹിച്ചു ആംബുലൻസ് നീങ്ങുന്നത് റീന നോക്കി നിന്നു…
_________________________________________
മാളിയേക്കൽ തറവാടിൽ കരഞ്ഞു തളർന്നു കിടപ്പായിരുന്നു എൽസി…. തോമസ് മുറിയിലേക്ക് വന്നപ്പോൾ എൽസി തലയുയർത്തി…
എൽസി : എനിക്കെന്റെ മോളെ കാണണം….
അലമാരയിളെ ലോക്കറിൽ നിന്നു എന്തോ പരതുകയായിരുന്നു തോമസ്…
എൽസി,: നിങ്ങൾ കേട്ടില്ലേ… എനിക്കെന്റെ മോളെ കാണണം….
തോമസ് : പോയി കണ്ടോ… പക്ഷെ വേഗം വേണം…. പെട്ടെന്ന് തന്നെ ആ തേവിടിശിയെയും ഞാൻ തീർക്കും….