റീന രാവിലെ തന്നെ കരഞ്ഞു തുടങ്ങി…. കണ്ടാൽ ഇപ്പൊ ആകെ തളർന്നു ക്ഷീണിതയായ ഒരു സ്ത്രീ…
രാജുവും പാപ്പിയും വണ്ടി സ്റ്റാർട്ട് ചെയ്തു എങ്ങോട്ടോ പോകുന്നതിന്റെ ശബ്ദം
ബാലൻ : മോളെ റീനേ…
ബാലേട്ടന്റെ വിളി കേട്ടാണ് അവൾ കരച്ചിൽ നിർത്തിയത്…
റീന പുറത്തേക്ക് ചെന്നപ്പോൾ ബാലൻ ഉമ്മറത്തു ഇരിപ്പായിരുന്നു…
ബാലൻ : അവർ എവിടെ മോളെ…
റീന : അറിയില്ല ബാലേട്ടാ….. എങ്ങോട്ടോ വണ്ടിയിൽ പോയി…
ബാലൻ : ആ വരട്ടെ……
അപ്പോഴേക്കും ദേവി വന്നു..
ദേവി : നീ ഒന്ന് പോയി കുളിച്ചേ മോളെ… എന്ത് കോലമാ…. ആ മരുന്നൊക്കെ കഴിക്ക്….
റീന തലയാട്ടി…. അപ്പോഴാണ് റീനയുടെ ഫോൺ ബെല്ലടിച്ചത്…. ജോയ്മോൻ ആണ്…
റീന ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു…
റീന : എന്താടാ…
ജോയ് മോൻ : ചേച്ചി…… എവിടെയാ
റീന : വീട്ടിൽ….
ജോയ്മോന്റെ ശബ്ദം കേട്ടു ബാലൻ അവളെ നോക്കി…. എന്നിട്ട് റീനയുടെ കയ്യിൽ നിന്നു ഫോൺ വാങ്ങി…
ബാലൻ : എന്തടാ ജോയ്…
ജോയ് : ബാലേട്ടാ… ഇവര് എല്ലാം അറിഞ്ഞു…
ബാലൻ : എന്തറിഞ്ഞു
ജോയ് : ശ്രീജിത്തേട്ടന്റെ ചേട്ടനെ പറ്റി പറയുന്നുണ്ടായിരുന്നു…. എൽസി മമ്മിയ എന്നെ വിളിച്ചു പറഞ്ഞത്….ചേച്ചിയെയും ആളെയും വേഗം തീർക്കാനാണു പരിപാടി….
ബാലൻ : അങ്ങനെ പറഞ്ഞോ…
ജോയ് : ശ്രീയേട്ടന്റെ ചേട്ടൻ ഒരു ഭീഷണി ആവുമത്രേ…. ആളെ പറ്റി അവർ അന്വേഷിച്ചു….. അതുകൊണ്ട് ആളെയും ചേച്ചിയെയും പെട്ടെന്ന് തന്നെ തീർക്കണം എന്ന അവർ തീരുമാനി ച്ചത്
അത് ഫോണിൽ കേട്ട ദേവിയും റീനയും ബാലനും കേട്ടു തരിച്ചു നിന്നു…
ജോയ് : നീ കേൾക്കുന്നുണ്ടോ ചേച്ചി
റീന : ആ….. എടാ ഞാൻ എങ്ങോട്ടാ എന്നു വെച്ച…
ജോയ് : നീ ആ ചേട്ടന്റെ കൂടെ എങ്ങോട്ടേലും മാറിനിൽക്ക്…പറയുന്നത് കേൾക് ചേച്ചി…
ബാലൻ : ഞങ്ങൾ എന്താ ചെയ്യണ്ടേ…
ജോയ് : പെട്ടെന്ന് തന്നെ ഇവരോട് പോകാൻ പറ…. ബാലൻ ചേട്ടാ ഞാൻ പിന്നെ വിളിക്കാം…..