ബാലനും പാപ്പിയും രാജുവും ഉമ്മറത്ത് ഇരുന്നു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു…
രാജു : ഇത്രയും വെറി പിടിച്ച ആളുകൾ ഉണ്ടോ ബാലേട്ടാ…. സ്വന്തം മോളെ കൊല്ലാൻ മാത്രം ദേഷ്യം ഉള്ളവർ…
പാപ്പി : അണ്ണാ…നമ്മുടെ അവിടെ തന്നെ ഇത് നടന്നതല്ലേ… സമുദായം മാറി പ്രേമിച്ചതിനു ആ രാമ ചേട്ടിയാരുടെ മകനെയും മരുമകളെയും കൊന്നില്ലേ…..
രാജു : എന്നാലും എങ്ങനെ മനസ്സ് വരുന്നു
ബാലേട്ടൻ : വേട്ട നായ്കളാ മോനെ….. പറഞ്ഞിട്ട് കാര്യമില്ല…
രാജു ചില കണക്കു കൂട്ടലുകൾ നടത്തുകയായിരുന്നു…
ബാലൻ : എന്താ നിന്റെ പ്ലാൻ
രാജു : ബാലേട്ടാ.. ആദ്യം ഇവരെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണം….അതിനു ശേഷം എനിക്ക് ചില കാര്യങ്ങളുണ്ട്…
ബാലൻ : മോനെ എനിക്കറിയാം നിന്റെ മനസ്സ്…. പക്ഷെ നീ പ്രതികാരം മനസ്സിൽ വെച്ചു നടന്ന ഇവരുടെ കാര്യം..
രാജു ഇടയ്ക്ക് കയറി…
രാജു : അങ്ങനെ ക്ഷമിക്കാനുള്ള മനസ്സൊന്നും എനിക്കില്ല ബാലേട്ടാ…. പക്ഷെ ഒന്ന് ഞാൻ ഉറപ്പ് തരാം…ഞാൻ ജീവനോടെ ഉള്ള കാലം വരെ ഇവർക്കൊന്നും സംഭവിക്കില്ല…
അതിനിടയിലേക്കാണ് ദേവി വന്നത്…
ദേവി : ചേട്ടാ…
ബാലൻ : മം..
ദേവി : അവൾക്ക് സമ്മതമല്ലത്രെ
ബാലൻ : എന്ത്
രാജു ദേവിയെ നോക്കി…
ദേവി : അവൾ എങ്ങനെയാ ഒരു അപരിചിതന്റെ കൂടെ തനിച്…. എങ്ങോട്ടാ എന്നൊന്നും അറിയാതെ…
രാജു : മം… എനിക്ക് മനസ്സിലായി…. ഞാൻ അവളെ കുറ്റം പറയില്ല… പക്ഷെ ജീവനോടെ ഇരിക്കണമെങ്കിൽ വന്നേ പറ്റൂ… അല്ലാതെ എനിക്ക് ഇവിടെ വന്നു നിൽക്കാൻ പറ്റില്ല…. മാത്രമല്ല എന്റെ സ്ഥലത്തേക്ക് ഇവരെ കൊണ്ടു പോയാലെ എനിക്ക് മനസമാധാനം കിട്ടൂ…
ബാലൻ : ഞാൻ സംസാരിക്കാം അവളോട്…
രാജു : എന്തായാലും പെട്ടെന്ന് വേണം… ഇവിടെ നിൽക്കുന്നത് അത്ര നല്ലതല്ല…
ബാലനും ദേവിയും തലയാട്ടി…
__________________________________________
രാവിലെ നേരത്തെ ഉണർന്നു റീന… അല്ലെങ്കിലും അവളുടെ ഉറക്കമൊക്കെ പോയില്ലേ….. ഇന്നലെ ബാലനും ദേവി ചേച്ചിയും പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സിൽ…
ഇങ്ങനെയൊരു ഒറ്റപ്പെടൽ അവൾ നേരിടേണ്ടി വരുമെന്ന് വിചാരിച്ചതല്ല…. പക്ഷെ…..