ജോൺ : ആർക്കു..
പീറ്റർ : റീനയുടെ ആ നാറിക്ക് ഒരു ചേട്ടനുണ്ടത്രേ
ജോൺ : അതെവിടുന്നാടാ പെട്ടെന്നൊരു ചേട്ടൻ…. അവര്ക് വേറെ ആരും ഇല്ല എന്നാണല്ലോ അറിവ്…
റോണി : എന്നാ ഉണ്ട്…. ഒരു ചേട്ടൻ…. ഒരേ ചോര…. അവനാണ് ചടങ്ങുകളൊക്കെ നടത്തിയത്…
തോമസ് : ഓഹ്….. അങ്ങനെ ഒരാളുണ്ടെങ്കിൽ ഓക്കേ…. അതിനു ഇപ്പൊ എന്താ…
പീറ്റർ : അവൻ ആളത്ര നിസ്സാരകാരനല്ല….
തോമസ് : പിന്നെ
പീറ്റർ : അവൻ തേനിയിലാണ് താമസം…. പേരിനൊരു മെക്കാനിക് ആണ്…. അല്ലറ ചില്ലറ CC പിടുത്തം… രാഷ്ട്രീയ ബിസിനസ് സെറ്റൽമെന്റ് കൊറട്ടേഷൻ…. അതൊക്കെയാ പരിപാടി…
തോമസ് : മ്മ്മ്….
ജോണും തോമസും പരസ്പരം നോക്കി….
റോണി: അവിടത്തെ പോലീസ് ഏമാന്മാർക്ക് സ്ഥിരം തലവേദനയാ…..
പീറ്റർ : ആദ്യമായി ജയിലിൽ പോകുന്നത് പന്ത്രണ്ടാമത്തെ വയസ്സിൽ…. അതും സ്വന്തം അച്ഛനെ കൊന്നതിനു…..
അത് കേട്ടു തോമസ് ഒന്ന് ഞെട്ടി….
പീറ്റർ : പിന്നെ 23ആം വയസ്സിൽ…. ഒരു കത്തി കുത്തു…..
റോണി : അതിനു ശേഷം കേസുകൾ കുറെ ഉണ്ടെങ്കിലും ജയിലിൽ പോയിട്ടില്ല….. ഏതോ വലിയ പുള്ളിയുടെ പ്രൊട്ടക്ഷൻ ഉണ്ടവന്….
പീറ്റർ : അവനു അത്യാവശ്യത്തിനു പിടിപാടും ആളുകളുമൊക്കെയുണ്ട്…. അങ്ങനെ നിസ്സാരമായി കൈകാര്യം ചെയ്യാൻ പറ്റാത്ത ഒരിനം….
അടുത്ത ഗ്ലാസ് എടുത്തു തോമസ് ചാരുകസേരയിൽ ചാഞ്ഞിരുന്നു…
തോമസ് : അപ്പൊ അവൻ പണിയാണ്…
പീറ്റർ : മം… അച്ചായാ…
ജോൺ : അല്ല അവന്റെ അമ്മയുടെയും അനിയൻറെയും കാര്യം അറിഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾക്ക് എതിരെ വരാൻ അധികം സമയം വേണ്ട
തോമസ് : അതിനു മുന്പേ നമ്മൾ അവന്റെ നേരെ പോകണം….
തോമസ് ചിരിച്ചു കൊണ്ട്…
തോമസ് : ഇത് സേലമല്ല…… കണ്ണൂരാണ്… നമ്മുടെ കണ്ണൂർ …..
ജോൺ : എന്നാ വൈകണ്ട…..
തോമസ് : റോണി… അവന്മാരോട് തയ്യാറായി ഇരിക്കാൻ പറ….
റോണി : ശരി അപ്പ…
___________________________________________
ഭക്ഷണം കഴിച്ചും ആരും ഉറങ്ങിയില്ല…. റീനയും ദേവിയും അവളുടെ മുറിയിലായിരുന്നു…. പാച്ചു മാത്രം ഉറങ്ങി…