രാജു ഇത് കേട്ടു പാപിയെ നോക്കി…. പാപ്പിയും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…
രാജു : അമ്മ….. അതിനു എന്റെ കൂടെ….. ഞാൻ ഇവരെ…
എൽസി : എനിക്ക് വേറെ ആരുമില്ല സഹായം ചോദിക്കാൻ… മോന്റെ അമ്മയുടെ സ്ഥാനത്തു നിന്നു അപേക്ഷിക്കുവാ…. ഞാൻ കാലു പിടിക്കാം…. എന്റെ മോളെയും കുഞ്ഞിനേയും കൈവിടരുത്…..
രാജു : അമ്മ കരയല്ലേ…..
എൽസിയുടെ കണ്ണുനീരിൽ അവൻ അവന്റെ അമ്മ ശാന്തിയുടെ മുഖമാണ് കണ്ടത്….. അതിനാൽ തന്നെ അമ്മമാർ എന്ത് പറഞ്ഞാലും അവൻ അനുസരിക്കും….
രാജു : അമ്മ….വിഷമിക്കണ്ട…ഞാനുണ്ട്…..
എൽസി : ഒന്നിനും മടിക്കാത്തവരാ എന്റെ വീട്ടുകാർ….
രാജു : അതോർത്തു പേടിക്കണ്ട…. ഞാൻ ഉള്ളടത്തോളം അവർക്ക് ഒരു പോറൽ പോലും ഏൽക്കില്ല പോരെ….
എൽസി പാച്ചുവിനെ എടുത്തു കുറെ ഉമ്മകൾ കൊടുത്തു…. എന്നിട്ട് റീനയുടെ കയ്യിലേക്ക് ഏല്പിച്ചു… അവളെയും കെട്ടിപിടിച്ചു കരഞ്ഞു….
എൽസി : മമ്മ പോകുവാ….. മോളു എവിടേലും സുരക്ഷിതയാണെന്നു കേട്ട മതി മമ്മക്ക്…. ജോയ്മോൻ വിളിക്കും…. പേടിക്കണ്ട…. നിന്റെ ആശ്വാസത്തിനായി മമ്മ എന്നും പ്രാർത്ഥിക്കും….
എൽസി റീനയ്ക്ക് ഒരു കവർ കൈമാറി…
പോകുന്ന നേരം രാജുവിന്റെ കയ്യിൽ പിടിച്ചു എൽസി കരഞ്ഞു….
എൽസി : ഞാൻ പോട്ടെ…
ജോയ്മോനും റീനയെ കെട്ടിപിടിച്ചു കരഞ്ഞു യാത്ര ചോദിച്ചു…..
ബാലനും ദേവിയും രാജുവും കൂടി അവരെ യാത്രയാക്കി….
പാപ്പി മുറ്റത്തേക്കിറങ്ങി രാജുവിന്റെ വിളിച്ചു…. ദേവിയും ബാലനും അകത്തേക്ക് റീനയോടൊപ്പം പോയി…
പാപ്പി : അണ്ണാ…എന്താ പ്ലാൻ
രാജു : അറിയില്ല…
പാപ്പി : ഇവരെ എങ്ങോട്ട് കൊണ്ടുപോകാനാണ്…
രാജു : അറിയില്ല
പാപ്പി : അണ്ണാ….അവിടെയുള്ള പ്രശ്നങ്ങൾ പോരാണ്ടാണോ ഇവരെ അങ്ങോട്ട് കൊണ്ടുപോകുന്നത്
രാജു : പിന്നെ ഞാൻ എന്ത് ചെയ്യാനാണ്…. നീയും കേട്ടതല്ലേ കഥകൾ….ഈ അവസ്ഥയിൽ ഞാൻ അവരെ എങ്ങനെ ഒറ്റയ്ക്കായി പോകാനാണ്…
ഇവരുടെ സംസാരം കേട്ടു ബാലൻ മുറ്റത്തേക്ക് വന്നു…
പാപ്പി അതോടെ സംസാരം കുറച്ചു…
ബാലൻ : റീനയുടെ അച്ഛനോട് മുട്ടി നിൽക്കാനുള്ള കെൽപ്പൊന്നും എനിക്കില്ലെടാ… അല്ലെങ്കിൽ ഞാൻ നോക്കിയേനെ ഇവരെ…എനിക്കെന്റെ റോഷിനിയെ പോലാ അവൾ…പക്ഷെ ഇവരെ സംരക്ഷിക്കാൻ ഞാൻ കൂട്ടിയാൽ കൂടില്ല…