പാപ്പി രാജുവിനെ നോക്കി…. ദേവി ബാലനെയും..
രാജു : അവരെ അവളുടെ അമ്മയും അച്ഛനുമില്ലേ…. അവരുടെ അടുത്താക്കണം….. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ…
ബാലൻ : മോനെ…..ചെറിയ പ്രശ്നം ഉണ്ടെടാ….
രാജു ബാലനെ നോക്കി….
രാജു ചോദിക്കാൻ തുനിഞ്ഞതും ഒരു ബെൻസ് കാർ വീടിന്റെ മുറ്റത്ത് വന്നു നിന്നു….
രാജു ആരാണെന്ന് സൂക്ഷിച്ചു നോക്കി…ജോയ്മോനും എൽസിയും പിന്നിൽ നിന്നിറങ്ങി…… എൽസി ആകെ തകർന്ന അവസ്ഥയിലായിരുന്നു…. ജോയ്മോൻ എൽസിയെ കൈപിടിച്ചാണ് കയറിയത്….
രാജു കസേരയിൽ നിന്നെണീറ്റു…. ബാലനോട് ആരാണെന്നു കണ്ണുകൊണ്ട് ചോദിച്ചു….
ദേവി : റീനയുടെ അമ്മയും സഹോദരനും…..
എൽസി : റീന….
ദേവി : വാ…. കിടക്കുവാ…..
ദേവി എൽസിയെ കൂട്ടി റീനയുടെ മുറിയിലേക്ക് പോയി… അകത്തു കയറിയത് കരച്ചിലിന്റെ ശബ്ദമായിരുന്നു രാജു പുറത്തുനിന്നു കേട്ടത്….
ഇപ്പോ ജോയ്മോനും ഉമ്മറത്തു നിന്നു കരയുന്നുണ്ടായിരുന്നു…
എൽസി : എന്നാലും നീ എന്ത് പണിയ കാണിച്ചേ കൊച്ചേ….
റീന : എനിക്ക് ഇനി ആരുണ്ട് മമ്മ…… എല്ലാം തകർത്തില്ലേ അപ്പ…… ഞാൻ എന്ത് തെറ്റാ അപ്പയോട് ചെയ്തത്…എന്തിനാ അവരെ കൊന്നത്…… മാതാവേ…..
കരച്ചിലിനിടെ രാജു ആ വാക്കുകളിലേക്ക്ക് ശ്രദ്ധിച്ചിരുന്നു…. രാജു ബാലന്റെ മുഖത്തേക്ക് നോക്കുകയും ചെയ്തു….
ബാലൻ ഒരു അപകടത്തിൽ മരിച്ചു എന്നെ പറഞ്ഞുള്ളൂ…. അതൊരു കൊലപാതകമാണെന്നും റീനയുടെ വീട്ടുകാരാണ് ചെയ്തതെന്നു ഒന്നും ശ്രീരാജിനോട് പറഞ്ഞിരുന്നില്ല…
മാത്രമല്ല ഇവരുടെ കല്യാണ കാര്യവും വൻ പ്രശ്നമായിരുന്നു അതൊന്നും രാജുവും അറിഞ്ഞിരുന്നില്ല….
രാജു : ബാലേട്ടാ…. ഇവരെന്തൊക്കെയാ പറയുന്നേ…
ബാലന്റെ കണ്ണുകൾ നിറഞ്ഞു….
ബാലൻ : മോനെ…. അപകടം ആയിരുന്നില്ല……
രാജു : ബാലേട്ടാ
ജോയ്മോൻ : കൊന്നതാ…… റീനയുടെ അപ്പനും കൂട്ടരും കൂടി….
രാജു ജോയ്മോനെ നോക്കി….ജോയ്മോൻ ഇവരുടെ പ്രണയം തൊട്ടുള്ള കാര്യങ്ങൾ ഓരോന്നായി എല്ലാം രാജുവിനോട് പറഞ്ഞു… കല്യാണവും അതിനെ ചൊല്ലിയുള്ള വെല്ലുവിളിയും കൊലപാതകവും അത് ചെയ്തതാരാണെന്നും എല്ലാം ജോയ്മോൻ പറഞ്ഞു കൊടുത്തു…
ബാലൻ : നിന്നെ പേടിച്ചിട്ടാ ഞാൻ ഈ കാര്യങ്ങളൊന്നും പറയാതിരുന്നത്…
രാജു കസേരയിൽ ഇരുന്നു… അവന്റെ മുഖത്തെ ഭാവവും നിറവും മാറിയത് പാപ്പിയറിഞ്ഞു… പാപ്പി ചെന്നു രാജുവിന്റെ തോളത്തു തട്ടി….