റീന : പിന്നെ വന്നിട്ടില്ല….
ദേവി : ഇല്ല…. പിന്നെ ഇപ്പോഴാണ് അവൻ വരുന്നത്…… ഇടയ്ക്ക് വിളിക്കും….നാട്ടിലേക്ക് തിരിച്ചു വന്നപ്പോഴും പിന്നെ നിങ്ങടെ കല്യാണം കഴിഞ്ഞപ്പോഴൊക്കെ ബാലേട്ടൻ അറിയിച്ചിരുന്നു….
റീന രാജുവിന്റെ കഥ കേട്ട് പാച്ചുവിനെ തലോടി കൊണ്ടിരുന്നു…
ദേവി : ഇപ്പോ എന്തോ മെക്കാനിക് ഒക്കെയാണ്… എന്നാലും രാജുവിന് അവിടെ എന്തൊക്കെയോ പരിപാടികൾ വേറെയുണ്ട്…. ആ കൂടെയുള്ളവനെ കണ്ടില്ലേ….. പേടി തോന്നാ മുന്നിൽ വന്നു നിൽക്കുമ്പോൾ….
റീന : ശ്രീയേട്ടനും അയാളും ഇതുവരെ കണ്ടിട്ടില്ല…
ദേവി : ഇല്ല… അവനെ കാണണം എന്നു പറയുമായിരുന്നു… അവന്റെ അച്ഛനെ ഇല്ലാതാക്കിയതിൽ ക്ഷമ ചോദിക്കണമെന്നൊക്കെ പറഞ്ഞിരുന്നതാ….. പക്ഷെ…..
ദേവി വിതുമ്പി… ഒപ്പം റീനയും…..
ദേവി : അതാണ് ഇവന്റെ കഥ….ഒരിക്കലും അവൾ ഓർക്കരുത് എന്നു കരുതിയാവാം ശ്രീജിത്തിനോട് പോലും പറയാതിരുന്നത്…..പക്ഷെ ഒരിക്കലും അവൾക്ക് അത് മറക്കാൻ കഴിഞ്ഞിട്ടില്ല….. അച്ഛൻ അപകടത്തിൽ മരിച്ചുവെന്നാണ് ശ്രീജിതതിനോടും ഈ നാട്ടുകാരോടൊക്കെ പറഞ്ഞിട്ടുള്ളത്….
റീന ആകെ ചിന്തയിലായി….
ദേവി : നീ ഭക്ഷണം കഴിക്ക്… ഞാൻ എടുത്തു വെക്കാം….
പുറത്ത് ഉമ്മറത്തു കസേരയിൽ ചാഞ്ഞു കിടന്നുറങ്ങുവായിരുന്നു രാജു…. ബാലൻച്ചെന്നു രാജുവിനെ വിളിച്ചു…
ബാലൻ : ടാ…. വാ വല്ലതും കഴിക്കാം…
രാജു ഉറക്കത്തിൽ നിന്നെണീറ്റു…
രാജു : ബാലേട്ടാ ഞങ്ങൾ കുറച്ചു കഴിഞ്ഞാൽ തിരിക്കും…
ഉമ്മറത്തേക്ക് വന്ന ദേവിയും അത് കേട്ടു നിന്നു…
ബാലൻ : ഇത്ര പെട്ടെന്നൊ…
രാജു : പോണം… അവിടെ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…
ദേവി : മോനെ അപ്പൊ ഇവിടെയോ…. അവരുടെ ചടങ്ങുകൾ കിടക്കുകയല്ലേ…. സഞ്ചയനം വരെയെങ്കിലും നിനക്ക്…
രാജു : അതിനു ഞാൻ അന്ന് വന്ന പോരെ….ഞാൻ അവിടെ എത്തിയില്ലെങ്കിൽ ശരിയാവില്ല…
ഇവരുടെ സംസാരം കേട്ടു പാപ്പിയും ഉണർന്നു…
ദേവി ബാലനോട് ചോദിക്കാനായി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു….
ബാലൻ : അല്ല മോനെ അപ്പൊ ഇവരുടെ കാര്യം എങ്ങനാ
രാജു : ആരുടെ
ബാലൻ: റീനയും കുഞ്ഞും….
രാജു : അത് ഞാനെന്തു പറയാനാ….